Connect with us

താടിയും മുടിയും നീട്ടി 10 മാസങ്ങൾക്ക് ശേഷം റേഞ്ച് റോവർ ഡ്രൈവ് ചെയ്ത് മമ്മൂട്ടിയെത്തി!

Malayalam

താടിയും മുടിയും നീട്ടി 10 മാസങ്ങൾക്ക് ശേഷം റേഞ്ച് റോവർ ഡ്രൈവ് ചെയ്ത് മമ്മൂട്ടിയെത്തി!

താടിയും മുടിയും നീട്ടി 10 മാസങ്ങൾക്ക് ശേഷം റേഞ്ച് റോവർ ഡ്രൈവ് ചെയ്ത് മമ്മൂട്ടിയെത്തി!

കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സിനിമ ചിത്രീകരണം മുടങ്ങിയതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയായിരുന്നു. കഴിഞ്ഞ പത്ത് മാസം കോവിഡ് പ്രോട്ടോകോൾ പാലിച്ച് മെഗാസ്റ്റാർ മമ്മൂട്ടി വീട്ടിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. കോവിഡ് വ്യാപനം കാരണം മമ്മൂക്കയുടെ ചില സിനിമകളുടെ റിലീസ് നീണ്ടുപോയിരുന്നു. മാസങ്ങള്‍ക്ക് ശേഷം സിനിമകളെല്ലാം ഉടന്‍ റീലിസ് ചെയ്യാനുളള ഒരുക്കത്തിലാണ് അണിയറക്കാര്‍. ഇപ്പോൾ ഇതാ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമ സെറ്റിൽ. ലോക്ക്ഡൗണിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ഷൂട്ടിങ്ങിനെത്തുന്നത്.

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി അഭിനയിക്കുന്ന വണ്ണിന്റെ അവസാന ഘട്ട ചിത്രീകരണത്തിനായാണ് നടന്‍ എത്തിയത്. അതിനിടെ മമ്മൂട്ടി ലൊക്കേഷനിലേക്കെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. സ്വന്തം റേഞ്ച് റോവര്‍ സ്വയം ഡ്രൈവ് ചെയ്താണ് മമ്മൂട്ടി എത്തിയത്. കൊവിഡ് കാലത്തെ താടിയും മുടിയും നീട്ടിയ ലുക്കില്‍ത്തന്നെയാണ് അദ്ദേഹം ‘വണ്ണി’ന്‍റെ അവശേഷിക്കുന്ന ചിത്രീകരണത്തിനും എത്തിയത്. മുടി പോണിടെയ്‍ല്‍ കെട്ടി സണ്‍ ഗ്ലാസും മാസ്‍കും ധരിച്ച മമ്മൂട്ടിയെ വീഡിയോയില്‍ കാണാം മമ്മൂക്കയുടെ മാസ് എന്‍ട്രി സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

സന്തോഷ് വിശ്വനാഥിന്‍റെ സംവിധാനത്തിലെത്തുന്ന ‘വണ്ണി’ന്‍റെ ലൊക്കേഷനിലാണ് താരം എത്തിയത്. ഭൂരിഭാഗം ചിത്രീകരണവും കൊവിഡിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന് ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മമ്മൂട്ടി പങ്കെടുക്കേണ്ട രംഗങ്ങള്‍ ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്.

വണ്ണിൽ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി വേഷമിടുന്നത്. കടയ്‌ക്കൽ രാമചന്ദ്രൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്‌മി.ആര്‍ നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, ബാലചന്ദ്രമേനോൻ, ശങ്കർ രാമകൃഷ്‌ണൻ, സലിംകുമാർ, സുരേഷ് കൃഷ്ണ, ഗായത്രി അരുൺ, അലൻസിയർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മാര്‍ച്ച് 11ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.

അതെ സമയം മമ്മൂട്ടിയുടെ ‘പ്രീസ്റ്റ്’ ഉടൻ തിയറ്ററുകളിലെത്തും. മമ്മൂട്ടിയും മഞ്ജു വാര്യറും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത പ്രീസ്റ്റിനുണ്ട്. വണ്ണിന് പുറമെ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാലും മമ്മൂക്കയുടെതായി ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗവുമായി ഇരുവരും എത്തുന്നത്. ആദ്യഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം ബിലാലില്‍ ചില പുതിയ താരങ്ങളും എത്തുന്നുണ്ട്. മമ്മൂട്ടിയുടെ താടി ലുക്ക് കണ്ട് ബിലാലിന് വേണ്ടിയുളള തയ്യാറെടുപ്പാണോ എന്ന് ചോദിച്ച് ആരാധകര്‍ മുന്‍പ് എത്തിയിരുന്നു.

അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കാണ് മെഗാസ്റ്റാറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ മമ്മൂട്ടി ചിത്രമായിരുന്നു ഷെെലോക്ക്. ചിത്രത്തില്‍ മമ്മൂക്കയുടെ പൂണ്ടുവിളയാട്ടം തന്നെയാണ് ശ്രദ്ധേയമായിരുന്നത്.

More in Malayalam

Trending

Recent

To Top