Connect with us

സിനിമയ്‌ക്കെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്തും നിര്‍മ്മാതാക്കളും നല്‍കിയ അപ്പീലില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

Malayalam

സിനിമയ്‌ക്കെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്തും നിര്‍മ്മാതാക്കളും നല്‍കിയ അപ്പീലില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

സിനിമയ്‌ക്കെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്തും നിര്‍മ്മാതാക്കളും നല്‍കിയ അപ്പീലില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമായ കടുവയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പ്രതിസന്ധി നീളുകയാണ്. സിനിമ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സിനിമയ്‌ക്കെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാമും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമര്‍പ്പിച്ച അപ്പീലില്‍ ഇടപെടില്ലെന്നാണ് കോടതി അറിയിച്ചത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. സിവില്‍ കോടതിയുടെ വിധിയില്‍ സ്വാധീനിക്കപ്പെടാതെ, പരാതിക്കാരന്റെ പരാതി സ്വതന്ത്രമായി കേട്ട്, ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം സ്വതന്ത്രമായി വിനിയോഗിക്കുകയാണ് ചെയ്തത്. അതില്‍ ഒരു തെറ്റും ചൂണ്ടി കാണിക്കാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കൂടുതല്‍ വാദത്തിനായി ഹര്‍ജി പിന്നീട് പരിഗണിക്കും.

അതേസമയം ജോസ് കുരുവിനാക്കുന്നേലിന്റെ പരാതി തിങ്കളാഴ്ച കേള്‍ക്കാനാണ് സെന്‍സര്‍ ബോര്‍ഡിന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതി.

ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. കടുവയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ മഹേഷും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഉണ്ടായ തര്‍ക്കം സിനിമയുടെ റിലീസിനെ ഉള്‍പ്പെടെ ബാധിച്ചിരിക്കുകയാണ് ഇപ്പോള്‍.

More in Malayalam

Trending

Recent

To Top