Connect with us

‘അമ്മ’ എന്നാല്‍ മഹത്തായ ഒരു വാക്കാണ്. അത് ക്ലബ് ആയി ചിത്രീകരിച്ച് പറഞ്ഞത് തെറ്റ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; മദ്യപാനം ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ ക്ലബില്‍ നടക്കുന്നുണ്ട്. ‘അമ്മ’യില്‍ അങ്ങനെ നടക്കുന്നുണ്ടോ എന്ന് മേജര്‍ രവി

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള താര സംഘടനയായ ‘അമ്മ’ യിലെ വിഷയങ്ങളില്‍ പ്രതികരിച്ച് മേജര്‍ രവി. ഇടവേള ബാബുവിന്റെ ക്ലബ് എന്ന പരാമര്‍ശം വളരെ തെറ്റായിപ്പോയെന്നും എന്നാല്‍ അതിന് നല്‍കിയ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നും മേജര്‍ രവി പ്രതികരിച്ചു.

ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന ‘സാന്റാക്രൂസ്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിലാണ് മേജര്‍ രവി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘അമ്മ’ എന്നാല്‍ മഹത്തായ ഒരു വാക്കാണ്. അത് ക്ലബ് ആയി ചിത്രീകരിച്ച് പറഞ്ഞത് തെറ്റ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. താന്‍ ഇതുവരെ ‘അമ്മ’യില്‍ അംഗത്വം എടുത്തിട്ടില്ല. താന്‍ അംഗത്വമുള്ള ആളായിരുന്നുവെങ്കില്‍ ഉറപ്പായും ഇക്കാര്യം ചോദ്യം ചെയ്തിരുന്നേനെ.

‘അമ്മ’ ചെയ്യുന്ന നല്ല കാര്യങ്ങളെ ഞാന്‍ പിന്തുണയ്ക്കും. പക്ഷെ ഇത്തരം കീഴ് വഴക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് എന്ന് പറഞ്ഞത്. മേജര്‍ രവി അഭിപ്രായപ്പെട്ടു. നമ്മുടെ കാഴ്ചപ്പാടില്‍ ‘അമ്മ’യെ ക്ലബ് ആയി അല്ല കണ്ടിരിക്കുന്നത്.

ക്ലബുകള്‍ നിരവധിയുണ്ട്. ഞാനും പല ക്ലബുകളില്‍ അംഗമാണ്. മദ്യപാനം ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ ക്ലബില്‍ നടക്കുന്നുണ്ട്. ‘അമ്മ’യില്‍ അങ്ങനെ നടക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ക്ലബ് എന്ന് പറയാന്‍ പാടില്ലായിരുന്നു എന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top