Connect with us

ഗോപികയ്ക്ക് വിവാഹമോ?; സാന്ത്വനത്തില്‍ നിന്നുമുള്ള അഞ്ജലിയുടെ പിന്മാറ്റം? ; പ്രതികരിച്ച് സാന്ത്വനം ടീം; പരമ്പരയില്‍ അഞ്ജുവിനെ കാണാതായിരിക്കുന്നതിനു പിന്നിൽ ഇതല്ല!

serial news

ഗോപികയ്ക്ക് വിവാഹമോ?; സാന്ത്വനത്തില്‍ നിന്നുമുള്ള അഞ്ജലിയുടെ പിന്മാറ്റം? ; പ്രതികരിച്ച് സാന്ത്വനം ടീം; പരമ്പരയില്‍ അഞ്ജുവിനെ കാണാതായിരിക്കുന്നതിനു പിന്നിൽ ഇതല്ല!

ഗോപികയ്ക്ക് വിവാഹമോ?; സാന്ത്വനത്തില്‍ നിന്നുമുള്ള അഞ്ജലിയുടെ പിന്മാറ്റം? ; പ്രതികരിച്ച് സാന്ത്വനം ടീം; പരമ്പരയില്‍ അഞ്ജുവിനെ കാണാതായിരിക്കുന്നതിനു പിന്നിൽ ഇതല്ല!

ഇന്നോളം കണ്ടിട്ടില്ലാത്ത പ്രേക്ഷക പിന്തുണയാണ് ‘സാന്ത്വന’ത്തിന് . ഒരു സീരിയൽ ആയിരുന്നിട്ട് കൂടി എല്ലായിപ്പോഴും ശിവേട്ടനും അഞ്ജുവും സോഷ്യൽ മീഡിയ കയ്യടക്കാറുണ്ട്. സാന്ത്വനം സീരിയലിനു പകരം വെയ്ക്കാന്‍ ഇന്ന് മലയാള ടെലിവിഷന് സീരിയലുകളില്‍ മറ്റൊരു പരമ്പരയില്ല എന്ന് പറയുന്നവരും ഉണ്ട് .

പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളും ഇണക്കവും പിണക്കവുമെല്ലാം സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ടെലിവിഷന്‍ പരമ്പരകള്‍ 500 എപ്പിസോഡ് പിന്നിടുന്നു എന്ന് പറയുമ്പോള്‍ അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍ ഓരോ എപ്പിസോഡിലും പ്രേക്ഷകരെ ആവേശം കൊളളിച്ചുകൊണ്ട് മുന്നേറുന്ന പരമ്പര അതിന്റെ അഞ്ചൂറാം എപ്പിസോഡിലും ഇതേ ആകാംക്ഷ കാണികളില്‍ നിറയ്ക്കുന്നു എന്ന് പറയുന്നത് അതിശയിപ്പിക്കുന്ന സംഗതിയാണ്.

ബാലന്റേയും ദേവിയുടേയും സ്‌നേഹവും കരുതലും അഞ്ജുവിന്റേയും ശിവന്റേയും ഇണക്കവും പിണക്കവും കണ്ണന്റെ കുസൃതിയുമൊക്കെ ഇന്ന് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന വിഷയമാണ്. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത വലിയരീതിയിൽ ചര്‍ച്ചയായി മാറുകയാണ്.

സാന്ത്വനത്തിലെ സൂപ്പര്‍ ഹിറ്റ് ജോഡിയാണ് ശിവനും അഞ്ജുവും. കലിപ്പനും കാന്താരിയും എന്ന് ആരാധകര്‍ വിളിക്കുന്ന ഇവരുടെ കൊച്ചുകൊച്ചു വഴക്കുകളും പിണക്കങ്ങളും അത് മാറുമ്പോഴുള്ള തീവ്ര പ്രണയുമെല്ലാം കണ്ടിരിക്കാന്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. തുടക്കത്തിലെ പിണക്കമെല്ലാം മാറി ഇപ്പോള്‍ രണ്ടാളും കട്ടപ്രണയത്തിലാണ്. ഇതിനിടെയാണ് ആരാധകരെ തേടി ആ വിഷമ വാര്‍ത്തയെത്തിയത്.

പരമ്പരില്‍ അഞ്ജുവായി എത്തുന്നത് ഗോപിക അനില്‍ ആണ്. ഗോപികയും ശിവനായി എത്തുന്ന സജിനും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ് എന്ന് നിസ്സംശയം പറയാം. ഇവരെ രണ്ടുപേരേയും മാറ്റി നിര്‍ത്തി സാന്ത്വനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ അഞ്ജുവായി അഭിനയിക്കുന്നതില്‍ നിന്നും ഗോപിക അനില്‍ പിന്മാറിയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

താരം വിവാഹിതയാകാന്‍ പോവുകയാണെന്നും അതിനാല്‍ പരമ്പരയില്‍ നിന്നും പിന്മാറിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സാന്ത്വനം ടീം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ടീമിന്റെ പ്രതികരണം. അഞ്ജുവായി അഭിനയിക്കുന്നതില്‍ നിന്നും ഗോപിക പിന്മാറിയെന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ട് ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാന്തനം ടീം.

വ്യാജ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ റിപ്പോര്‍ട്ട് ചെയ്യണമെന്നും സാന്ത്വനം ടീം അറിയിച്ചിട്ടുണ്ട്. അഞ്ജുവായി അഭിനയത്തുന്നതില്‍ നിന്നും ഗോപിക പിന്മാറിയെന്ന് ഒന്നിലധികം വാര്‍ത്ത ചാനല്‍ നല്‍കിയിട്ടുണ്ട്.

ഗോപിക പിന്മാറിയിട്ടില്ലെന്ന് സാന്ത്വനം ടീം തന്നെ സ്ഥിരീകരിച്ചതോടെ ആരാധകര്‍ ആശ്വസത്തിലാണ്. അഞ്ജുവായി മറ്റൊരാളെ ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

അതേസമയം പരമ്പരയില്‍ അഞ്ജുവിനെ കാണാതായിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ടവളെ തേടി അലയുകയാണ് ശിവന്‍. വിവരമറിഞ്ഞ് സ്വാന്തനം വീട്ടിലുള്ളവരും അസ്വസ്ഥരായിരിക്കുകയാണ്. ജയന്തിയും എത്തിയിട്ടുണ്ട്. നേരത്തെ അഞ്ജുവിന് അപകടം പറ്റിയാതായി കാണിച്ചിരുന്നു. എന്നാല്‍ ഈ വിവരം ശിവന് അറിയില്ല. സുഹൃത്തിനേയും കൂട്ടി രാത്രി മൊത്തം അഞ്ജുവിനെ തേടുന്ന ശിവന്‍ പോലീസ് സ്‌റ്റേഷനിലേക്കും എത്തുന്നുണ്ട്.

ശിവാജ്ഞലിയുടെ കല്യാണ സമയത്ത് കൊറേ ശ്രെമിച്ചതാണ് പിരിക്കാന്‍ അന്ന് നടന്നിട്ടില്ല പിന്നെയാണ് ഇപ്പോള്‍.. അഞ്ജുവിന്റെയും ശിവന്റെയും സന്തോഷം കളഞ്ഞല്ലോ… എന്നെല്ലാം പറഞ്ഞ് സങ്കടപ്പെടുകയാണ് ശിവാഞ്ജലി ആരാധകർ.

about santhwanam

More in serial news

Trending

Recent

To Top