Connect with us

നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകം ; മോഹൻലാലിന്റെ വാഹനം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി!

Actor

നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകം ; മോഹൻലാലിന്റെ വാഹനം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി!

നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകം ; മോഹൻലാലിന്റെ വാഹനം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി!

മലയളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ . വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചിലനടന്മാരേ സിനിമാലോകത്ത്തന്നെ ഉള്ളു. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിച്ചതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് അനായാസം സാധിക്കും. മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും ലാൽ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്കു, കന്നട എന്നീഭാഷകളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചു. 1997 മണിരത്നത്തിന്റെ സംവിധാനത്തിൽ പിറന്ന ഇരുവർ എന്ന ചിത്രത്തിലൂടെയാണ് അന്യഭാഷയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. ഈ ചിത്രത്തിനു ശേഷം നിരവധി അന്യഭാഷാ ചിത്രങ്ങളിൽ അവസരം ലഭിച്ചു. അതേസമയം സ്ക്രീനിലെന്ന പോലെ നാടക വേദികളിലും അഭിനയ മികവുകൊണ്ട് വിസ്മയം തീർത്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ലാലിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. താരത്തിന്റെ വാർത്തകൾ അറിയാൻ ആരാധകർക്ക് ഏറെ താല്പര്യമാണ് ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്

നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ ഒമ്പതിന് നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്തു വരാൻ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്ട്രേറ്റർ വിശദീകരണം തേടിയിരുന്നു. നടൻറെ കാർ എത്തിയപ്പോൾ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാർക്കാണ് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്ന് താത്ക്കാലികമായി മാറ്റി നിർത്താനും നിർദേശം നൽകിയതായി സൂചനയുണ്ട് .എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്ട്രേറ്റർ നൽകിയ നോട്ടീസിലെ ആവശ്യം. രണ്ടു മെമ്പർമാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങൾ താരത്തിനൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പൊലീസ് വാഹനങ്ങൾ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്.
സ്വാധീനമുളളവർക്ക് ക്ഷേത്രത്തിൽ പ്രത്യേക പരിഗണന എന്തുകൊണ്ട് എന്ന് ചോദിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.

ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ മുൻ അഡ്മിനിസ്‌ട്രേറ്ററും രണ്ട് സജീവ കമ്മിറ്റി അംഗങ്ങളും 2022 ഏപ്രിൽ 14 വിഷുവിന് വിഷുക്കണി കാണാൻ നാലമ്പലത്തിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്ററുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഉത്തരവ്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും മാനേജിംഗ് കമ്മിറ്റി അംഗമോ അഡ്മിനിസ്ട്രേറ്ററോ മുൻ ദേവസ്വം ഉദ്യോഗസ്ഥരോ ഏതെങ്കിലും ആരാധകനോ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി മാനേജിംഗ് കമ്മിറ്റിയോട് നിർദ്ദേശിച്ചു.

ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ 1980 ലാണ് മോഹൻലാൽ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ മൂന്നൂറിലേറെ ചിത്രങ്ങളുമായി ഹൃദയസ്പർശിയായ കഥാപാത്രങ്ങളുമായി ഒട്ടേറെ പുരസ്‌കാരങ്ങളുമായി മോഹൻലാൽ ജൈത്രയാത്ര തുടരുന്നു.ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന് ആണ് ആണ് ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്

Continue Reading
You may also like...

More in Actor

Trending

Recent

To Top