Connect with us

സണ്ണി ലിയോൺ കേരളത്തിൽ എത്തി! ഈ വരവിന് പിന്നിൽ

Malayalam Breaking News

സണ്ണി ലിയോൺ കേരളത്തിൽ എത്തി! ഈ വരവിന് പിന്നിൽ

സണ്ണി ലിയോൺ കേരളത്തിൽ എത്തി! ഈ വരവിന് പിന്നിൽ

ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിൽ എത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകിട്ട് സണ്ണി ലിയോൺ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെത്തിയ താരം നേരെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് പോയത്. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും താമസം..

ഫോൺ4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായാണ് ആദ്യമായി താരം കേരളത്തിലെത്തിയത്. അന്ന് സംഘാടകരെപ്പോലും ഞെട്ടിച്ച് പതിനായിരങ്ങളാണ് കൊച്ചിയിലേക്ക് സണ്ണിലിയോണിനെ കാണാനായി ഒഴുകിയെത്തിയത്.പുരുഷന്മാർ മാത്രമായിരുന്നില്ല സ്ത്രീകളുൾപ്പടെയാണ് സണ്ണിയെ കാണാൻ എംജി റോഡിൽ തിക്കിത്തിരക്കിയത്.റോഡിൽ തിങ്ങിനിറഞ്ഞ ആരാധകർ സണ്ണിക്ക് അത്ഭുതം തന്നെയായിരുന്നു.പറയാൻ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകൾക്ക് ഒരുപാട് നന്ദിയുണ്ടെന്നും അന്ന് സണ്ണി ഫേസ്‌ബുക്കിൽ കുറിച്ചത്
ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞിരുന്നു

More in Malayalam Breaking News

Trending

Recent

To Top