Connect with us

രഞ്ജിതയും വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ നീണ്ട ഇടവേള; നടി രഞ്ജിതയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

Malayalam

രഞ്ജിതയും വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ നീണ്ട ഇടവേള; നടി രഞ്ജിതയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

രഞ്ജിതയും വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ നീണ്ട ഇടവേള; നടി രഞ്ജിതയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രഞ്ജിത. ഇന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനിയാണ്. എന്തിനാകാം രഞ്ജിത സിനിമയുടെ മാസ്മരിക ലോകത്തു നിന്നും സന്യാസത്തിലേക്ക് പോയത് എന്നുള്ള ചോദ്യം പലരിലുമുംണ്ട്. മലയാളത്തിലും തമിഴിലുമായി നിരവധി സൂപര്‍ഹിറ്റ് സിനിമകളിലാണ് രഞ്ജിത നായികയായി അഭിനയിച്ചത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ആരാധകര്‍ അവരെ ഇരുകൈയോടും കൂടി സ്വീകരിച്ചു.

സംസ്ഥാന, ദേശീയ തലത്തില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്ന രഞ്ജിത കടപ്പ റെഡ്ഡമ്മ എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 1992 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ഡ്രല്‍ എന്ന സിനിമയിലൂടെ തമിഴിലുമെത്തി. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.

ഷാജി കൈലാസ് ചിത്രം മാഫിയയില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച് മലയാളത്തിലും സാന്നിധ്യം അറിയിച്ചു. പിന്നീട് സിന്ദൂര രേഖ, ജോണി വാക്കര്‍, കൈക്കുടന്ന നിലാവ്, വിഷ്ണു തുടങ്ങി നിരവധി മലയാള സിനിമകളിലും അഭിനയിച്ചു. 2000ല്‍ കരസേനാ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേനോനും രഞ്ജിതയും തമ്മിലുള്ള വിവാഹം നടന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നു താല്‍കാലികമായി വിട്ടുനിന്നുവെങ്കിലും 2001ല്‍ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും പ്രധാനവേഷങ്ങള്‍ കൈകാര്യംചെയ്തു. 2007ല്‍ രാകേഷ് മേനോനുമായുള്ള ബന്ധം വേര്‍പിരിഞ്ഞു.

2010ല്‍ രഞ്ജിതയും വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സണ്‍ ടി വി യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്. എന്നാല്‍ വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതില്‍ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ജിത പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോ യഥാര്‍ഥമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറന്‍സിക് റിപോര്‍ട് 2017ല്‍ പുറത്തുവന്നു. ഇക്കാര്യം ബംഗ്ലൂറിലെ ഫോറന്‍സിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2013ല്‍ രഞ്ജിത സന്ന്യാസിനിയായി. സ്വാമി നിത്യാനന്ദ തന്നെയാണ് രഞ്ജിതയ്ക്കു ദീക്ഷ നല്‍കിയത്. അതിനുശേഷം രഞ്ജിത നിത്യാനന്ദമയി എന്ന പേര് സ്വീകരിച്ചു.

അതേസമയം, രാജ്യവും ഇന്റര്‍പോളും വരെ അന്വേഷിക്കുന്ന കുറ്റവാളിയായ നിത്യാനന്ദ മരണപ്പെട്ടെന്ന പ്രചാരണം സജീവമാകുന്നതിനിടെ, വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘അവരുടെ കൈ കൊണ്ട് ചാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്…’ എന്നും പുതിയ വിഡിയോയില്‍ നിത്യാനന്ദ പറയുന്നു. ഇയാളുടെ അനുയായികള്‍ തന്നെ സ്വത്തിന് വേണ്ടി നിത്യാനന്ദയെ വിഷം െകാടുത്തു
കൊന്നു എന്നായിരുന്നു പ്രചാരണം. തമിഴ് മാധ്യമങ്ങളും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. പിന്നാലെ പ്രചാരണങ്ങള്‍ വ്യാജമാണെന്നും നിത്യാനന്ദ സമാധിയില്‍ ആണെന്നും ഉണര്‍ന്ന് കഴിഞ്ഞാല്‍ തിരിച്ചുവരുമെന്നും ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലെത്തി അനുയായികള്‍ വ്യക്തമാക്കി.

ആഴ്ചകളായി നിത്യാനന്ദയുടെ വിഡിയോകള്‍ വരാതായതോടെയാണ് മരിച്ചുവെന്ന പ്രചാരണം ശക്തമായത്. ഈ പ്രചാരണങ്ങളിലാണ് ട്വിസ്റ്റ്. ഹിന്ദുവിരോധികളാണ് തന്നെ െകാല്ലാന്‍ ശ്രമിക്കുന്നത്. അതുെകാണ്ടാണ് ഞാന്‍ കൈലാസത്തിലേക്ക് മാറിയത്. ഇനി അവരെന്നെ കൊന്നാലും ഞാന്‍ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും. പഴയ പോലെ തുടരും. ഒന്നും നഷ്ടപ്പെടുന്നില്ല. 200 വര്‍ഷം കൂടി ജീവിക്കും.’ ഇയാള്‍ അവകാശപ്പെടുന്നു. എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുമ്പോഴാണ് ഔദ്യോഗിക പേജില്‍ നിത്യാനന്ദയുടെ വിശദീകരണ വിഡിയോകള്‍ എത്തുന്നത്.

ബലാല്‍സംഗം, പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം, െകാലപാതകം, സാമ്പത്തിക തട്ടിപ്പ് അടക്കം ഒട്ടേറെ കേസുകളും ആരോപണങ്ങളും വട്ടമിട്ട് പറക്കുമ്പോഴാണ് മൂന്ന് വര്‍ഷം മുന്‍പ് നിത്യാനന്ദ ഇന്ത്യ വിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പിന്നാലെ ദ്വീപ് വാങ്ങി കൈലാസ എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും താനും തന്റെ അനുയായികളും ഈ രാജ്യത്തുണ്ടെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്തരമൊരു ദ്വീപിനെ കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

More in Malayalam

Trending

Recent

To Top