Connect with us

പന്ത്രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു; ചിരട്ട എടുത്തു തെണ്ടാന്‍ പോകാന്‍ പറഞ്ഞ് മകന്‍; നടി മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ!

Malayalam

പന്ത്രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു; ചിരട്ട എടുത്തു തെണ്ടാന്‍ പോകാന്‍ പറഞ്ഞ് മകന്‍; നടി മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ!

പന്ത്രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു; ചിരട്ട എടുത്തു തെണ്ടാന്‍ പോകാന്‍ പറഞ്ഞ് മകന്‍; നടി മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ!

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ താരം അമ്മ വേഷങ്ങളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയുമാണ് സിനിമയില്‍ തിളങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മീന അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. കാലിന് സുഖമില്ലാതായതോടെയാണ് മീന അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തത്.

നേരത്തെ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അഭിനയം തുടര്‍ന്നിരുന്നു. പരസഹായത്തോടെയാണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിന് കഴിയാത്ത അവസ്ഥ വരികയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് നടിക്ക് ബിപി കുൂടി തലകറക്കം അനുഭവപ്പെട്ട തുടങ്ങിയതോടെയാണ് മീന അവശയായി മാറിയത്.

ഭര്‍ത്താവ് മരിച്ചതോടെ ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഇപ്പോള്‍ നടക്കാന്‍ പോലും ആകാത്ത അവസ്ഥയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുനാള്‍ പാലക്കാട് ആശുപത്രിയില്‍ രണ്ടാഴ്ച ചികിത്സയില്‍ കഴിഞ്ഞു. താര സംഘടനയും ഫിലിം സൊസൈറ്റിയും നല്‍കുന്ന പെന്‍ഷനാണ് തനിക്കുള്ള ഏക ആശ്വാസമെന്ന് നടി പറഞ്ഞിരുന്നു.

പന്ത്രണ്ട് വര്‍ഷം മുമ്പാണ് മീനയുടെ ഭര്‍ത്താവ് മരിക്കുന്നത്. നാടകത്തില്‍ ഒപ്പം അഭിനയിച്ച് പരിചയപ്പെട്ട ആളെ തന്നെയാണ് മീന വിവാഹം ചെയ്തതും. സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. മീനക്ക് ഒരു മകനും മകളുമാണുള്ളത്. നേരത്തെ ഒരിക്കല്‍ മകന്‍ തന്നെ നോക്കുന്നില്ല എന്നാരോപിച്ച് മീന മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

ചിരട്ട എടുത്തു തെണ്ടാന്‍ പോകാന്‍ മകന്‍ പറഞ്ഞുവെന്നായിരുന്നു മീനയുടെ ആരോപണം. മകനില്‍ നിന്നു ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ആരോപിച്ചു മീന രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. പിന്നീട് ഈ പ്രശ്‌നം പോലീസ് മക്കളെ വിളിച്ചുവരുത്തി പരിഹരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ും മീനയുടെ അവസ്ഥ വൈറലാകുകയാണ്.

More in Malayalam

Trending

Recent

To Top