TV Shows
എല്ലാവര്‍ക്കും ആത്മാവുണ്ട്; അതിന്റെ ക്വാളിറ്റിയിലാണ് കാര്യം; ദില്‍ഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളതുമാണ് ; ബിഗ് ബോസ് സീസൺ ഫോർ വിന്നർ ദില്‍ഷയാണ് ഗായത്രി; യോഗ്യതകളിൽ ഒന്ന് ദിൽഷയുടെ ആത്മാവ് പരിശുദ്ധം!
എല്ലാവര്‍ക്കും ആത്മാവുണ്ട്; അതിന്റെ ക്വാളിറ്റിയിലാണ് കാര്യം; ദില്‍ഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളതുമാണ് ; ബിഗ് ബോസ് സീസൺ ഫോർ വിന്നർ ദില്‍ഷയാണ് ഗായത്രി; യോഗ്യതകളിൽ ഒന്ന് ദിൽഷയുടെ ആത്മാവ് പരിശുദ്ധം!
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ വിന്നര്‍ ആരെന്ന് അറിയാൻ ഇനി വെറും അഞ്ച് ദിവസം കൂടി കാത്തിരുന്നാൽ മതി . അതുകൊണ്ട് തന്നെ ഫൈനല്‍ ഫൈവിലെത്താനുള്ള കടുത്ത മത്സരത്തിലാണ് ഓരോ മത്സരാര്‍ത്ഥിയും. ഫൈനല്‍ അടുക്കവെ ആരായിരിക്കാം കപ്പുയര്‍ത്തുക എന്ന ആകാംക്ഷ പ്രേക്ഷകരിലുണ്ട്.
ഓരോ ബിഗ് ബോസ് പ്രേമികളും അവരവരുടെ പ്രിയതാരത്തിന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ്. സാധാരണക്കാരായ പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് എത്തുന്നുണ്ട്.
നടി ഗായത്രിയും തന്റെ ഇഷ്ട മത്സരാർത്ഥിയ്ക്ക് വോട്ട് ചോദിച്ചു രംഗത്തുവകന്നിരിക്കുകയാണ്. ബിഗ് ബോസിന്റെ കടുത്ത ആരാധികയാണ് ഗായത്രി. മുമ്പും താന്‍ ഇഷ്ടപ്പെടുന്ന മത്സരാര്‍ത്ഥികളെക്കുറിച്ച് ഗായത്രി സംസാരിച്ചിട്ടുണ്ട്.
ദില്‍ഷയ്ക്ക് വേണ്ടിയാണ് ഗായത്രി വോട്ട് അഭ്യർത്ഥിച്ചിരിക്കുന്നത് ,.എന്റെ കാഴ്ചപ്പാടില്‍ ദില്‍ഷയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിജയി. കാരണങ്ങള്‍ ഇവയാണെന്ന് പറഞ്ഞ് ഓരോന്നായി പറയുകയും ചെയ്യുന്നുണ്ട് ഗായത്രി.
തനിക്ക് ചുറ്റുമുള്ളവരോടും വളരെയധികം ബഹുമാനത്തോടെ പെരുമാറുന്നു. ആദ്യത്തെ വനിത ക്യാപ്റ്റന്‍, ടിക്കറ്റ് ടു ഫിനാലെ വിജയി. ഇമോഷണലി ഇന്റലിജന്റ്, മറ്റുള്ളവരെക്കുറിച്ചുള്ള കരുതല്‍, അസൂയ ഇല്ല, നല്ല സുഹൃത്ത്, കുട്ടിയപോലെ ജിജ്ഞാസയുള്ളവള്‍, തമാശക്കാരി, ദയയേയും പോസിറ്റിവിറ്റിയേയും പിന്തുണയ്ക്കുന്നവള്‍ എന്നിങ്ങനെയാണ് ഗായത്രി പറയുന്ന കാരണങ്ങള്‍.
എല്ലാവര്‍ക്കും ആത്മാവുണ്ട്. അതിന്റെ ക്വാളിറ്റിയിലാണ് കാര്യം. ദില്‍ഷയുടെ ആത്മാവ് പരിശുദ്ധവും നന്മയുള്ളതുമാണ്. അവള്‍ ജയിക്കുകയാണെങ്കില്‍, ബുദ്ധിമതിയായ, ബഹുമാനമുള്ള, ദയയുള്ള, തമാശ പറയുന്നൊരാള്‍ എങ്ങനെയായിരിക്കണം എന്ന സന്ദേശമാകും അതെന്നും ഗായത്രി പറയുന്നു.
നന്മ പ്രചരിപ്പിക്കുക, ഇന്നത്തെ കാലത്ത് അത് വളരെ അപൂര്‍വ്വമായ കാര്യമാണ്. ബഹളമുണ്ടാക്കുന്നത് നിങ്ങളെ കരുത്തരാക്കില്ല. ശാന്തതയാണ് സൂപ്പര്‍ പവര്‍ എന്നും ഗായത്രി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതിനിടെ ദില്‍ഷ പൊട്ടിത്തെറിക്കുന്നതിനും പിന്നീട് പൊട്ടിക്കരയുന്നതിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.
ലവ് ട്രാക്ക് വിഷയത്തിലായിരുന്നു ദില്‍ഷയുടെ പ്രതികരണം. ബ്ലെസ്ലിയ്ക്ക് ശക്തമായ വാണിംഗ് നല്‍കാന്‍ ദില്‍ഷയ്ക്ക് സാധിച്ചില്ലെന്ന് മറ്റുള്ളവര്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും മാറേണ്ടത് മറ്റുള്ളവരുടെ കാഴ്ചപ്പാടാണെന്നുമായിരുന്നു ദില്‍ഷയുടെ പ്രതികരണം.
about biggboss