Connect with us

കുട്ടികൾ കാണുന്ന ഷോ ആണ്; കുട്ടികളെ എന്താണ് ഗുഡ് ടച്ചും എന്താണ് ബാഡ് ടച്ചും എന്ന് പഠിപ്പിക്കാറുണ്ട്; ബ്ലെസ്ലി ദിൽഷയെ തൊട്ടത് മോശമായ അർത്ഥത്തിൽ?; വിമർശിച്ച് ജാസ്മിൻ രംഗത്തേക്ക്!

TV Shows

കുട്ടികൾ കാണുന്ന ഷോ ആണ്; കുട്ടികളെ എന്താണ് ഗുഡ് ടച്ചും എന്താണ് ബാഡ് ടച്ചും എന്ന് പഠിപ്പിക്കാറുണ്ട്; ബ്ലെസ്ലി ദിൽഷയെ തൊട്ടത് മോശമായ അർത്ഥത്തിൽ?; വിമർശിച്ച് ജാസ്മിൻ രംഗത്തേക്ക്!

കുട്ടികൾ കാണുന്ന ഷോ ആണ്; കുട്ടികളെ എന്താണ് ഗുഡ് ടച്ചും എന്താണ് ബാഡ് ടച്ചും എന്ന് പഠിപ്പിക്കാറുണ്ട്; ബ്ലെസ്ലി ദിൽഷയെ തൊട്ടത് മോശമായ അർത്ഥത്തിൽ?; വിമർശിച്ച് ജാസ്മിൻ രംഗത്തേക്ക്!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ നിലപാട് കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും ശക്തരുടെ പേരെടുക്കുകയാണെങ്കില്‍ അതില്‍ മുന്നില്‍ തന്നെയുണ്ടാകും ജാസ്മിന്‍ എം മൂസ എന്ന പേര്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഇതുപോലെ ഒരു പുലിക്കുട്ടി വേറെയുണ്ടായിട്ടില്ല.

ഒടുവില്‍ നിലപാടിന് വിരുദ്ധമായി ഷോ മുന്നോട്ട് പോകുന്നുവെന്ന് ബോധ്യപ്പെട്ട നിമിഷം ജാസ്മിന്‍ ഷോയില്‍ നിന്നും വാക്കൗട്ട് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ചൂടേറിയ ചര്‍ച്ചയെക്കുറിച്ച് പ്രതികരണവുമായി ജാസ്മിന്‍ ലൈവിലെത്തിയിരിക്കുകയാണ്. ഇന്ന് ബിഗ് ബോസ് വീട്ടില്‍ നടന്ന പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ബ്ലെസ്ലി ദില്‍ഷയോട് പെരുമാറുന്ന രീതിയും അതിനോടുള്ള ദില്‍ഷയുടെ സമീപനവും. ദില്‍ഷയോട് പരിധി വിട്ടാണ് ബ്ലെസ്ലി പെരുമാറുന്നതെന്ന അഭിപ്രായം വീടിന് അകത്തും പുറത്തുമുണ്ട്.

ഈ വിഷയത്തിലാണ് ജാസ്മിന്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ബ്ലെസ്ലി ദില്‍ഷയോട് മോശമായി പെരുമാറുന്ന വീഡിയോ പങ്കുവച്ചതിന് ശേഷം ലൈവിലൂടെയായിരുന്നു ജാസ്മിന്‍ പ്രതികരിച്ചത്. ജാസ്മിൻ പറഞ്ഞ വാക്കുകൾ വായിക്കാം.

ബ്ലെസി ദില്‍ഷ വിഷയത്തില്‍ സംസാരിക്കാനാണ് വന്നിട്ടുള്ളത്. നമ്മള്‍ കുട്ടികളെ എന്താണ് ഗുഡ് ടച്ചും എന്താണ് ബാഡ് ടച്ചും എന്ന് പഠിപ്പിക്കാറുണ്ട്. ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോയില്‍ കണ്ടത് വച്ച് ഒരാളെ മാത്രം ആളുകള്‍ കുറ്റം പറയുന്നത് കണ്ടുവരുന്നുണ്ട്. ബാഡ് ടച്ചും ഗുഡ് ടച്ചും പോലെ തന്നെ എന്താണ് കണ്‍സെന്റ് എന്നും എവിടെയാണ് എങ്ങനെയാണ് നോ പറയേണ്ടത് എന്നും പഠിപ്പിക്കേണ്ടതുണ്ട്.

കുട്ടികളൊക്കെ ഒരുപാട് കാണുന്ന ഷോയാണ്. കുട്ടികള്‍ കാണുന്ന ഷോയില്‍ ഞാന്‍ ഒരുപാട് മോശം വാക്കുകള്‍ പറഞ്ഞിരുന്നു. അതിന് എനിക്കും ഒരുപാട് ഉപദേശം കിട്ടിയിരുന്നു. അണ്‍കംഫര്‍ട്ടബിള്‍ ആയൊരു സാഹചര്യം വന്നാല്‍ എത് തരത്തിലാണ് നോ പറയേണ്ടതെന്നും നല്ല കുട്ടിയായി നില്‍ക്കുകയല്ല വേണ്ടതെന്ന് ഇത് കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും മനസിലാക്കണം.

ഒരു സംഭവം നടക്കുമ്പോള്‍ ഒരാളെ മാത്രം കുറ്റം പറയരുത്. നമ്മള്‍ ആരേയും പിന്തുണയ്‌ക്കേണ്ടതില്ല. പക്ഷെ തെറ്റ് കണ്ടാല്‍ ഞാന്‍ പറയും, അപ്പോള്‍ തന്നെ പറയും. നിങ്ങള്‍ അന്തമായിട്ട് നിങ്ങൾ ഇഷ്ടപ്പെടുന്നയാളെ പിന്തുണയ്ക്കരുത്. അത് ശരിയല്ല. ദില്‍ഷ ബ്ലെസ്ലിയോട്, തന്റെ സുഹൃത്താണെന്നാണ് പറയുന്നത്. പക്ഷെ ബ്ലെസ്ലി അവനത് അംഗീകരിക്കാന്‍ പറ്റുന്നില്ല. അവന് പാസ്റ്റില്‍ ഒരുപാട് ട്രോമയുണ്ടാകാം. പക്ഷെ ഇതൊന്നും ഒരാളെ കണ്‍സെന്റിലാതെ തൊടുന്നതിനെ ന്യായീകരിക്കുന്ന കാര്യമല്ല.

ഒരു വീഡിയോയില്‍ ബ്ലെസ്ലി ദില്‍ഷയോട് പറയുന്നത് കണ്ടു ഞാന്‍ ബൗണ്ടറി ക്ലോസ് ചെയ്തുവെന്നും എന്നാല്‍ നീ നല്ല കുട്ടിയായത് കൊണ്ട് തിരിച്ച് പറഞ്ഞില്ല. ഇത് ശരിയല്ല. ബ്രില്യന്റ് ഗെയിമര്‍ എന്ന് പറയുന്ന ആളില്‍ നിന്നും വരുന്നത് ഇതുപോലെത്തെ കാര്യമാണ്. എങ്ങനെ നോ പറയാം എന്ന് കുട്ടികളെ നമ്മള്‍ പഠിപ്പിക്കണം. ഒരാളെ മാത്രമായി കുറ്റം പറയരുത്. രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്. സുഹൃത്താണെന്ന് പറയാമെങ്കിലും അവിടേയും പരിധിയുണ്ട്.

നീ നല്ല കുട്ടിയായത് കൊണ്ട് ഒന്നും പറഞ്ഞില്ലെന്നത് ഒട്ടും ശരിയല്ലെന്ന് പറഞ്ഞാണ് ജാസ്മിന്‍ ലൈവ് അവസാനിപ്പിക്കുന്നത്. ബ്ലെസ്ലിയുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെ ദില്‍ഷ മതിയായ രീതിയില്‍ ശബ്ദമുയര്‍ത്തുന്നില്ലെന്ന് വീടിന് അകത്തുള്ളവരും നേരത്തെ ആരോപിച്ചിരുന്നു. നിങ്ങൾക്ക് ദിൽഷാ ബ്ലാസ്‌ലീ കൂട്ടുകെട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണെന്ന് കമെന്റായി കുറിക്കാം.

about biggboss

More in TV Shows

Trending