Connect with us

അന്ന് പിന്നാലെ നടന്ന സൂര്യയും ഇന്ന് പിന്നാലെ നടക്കപ്പെടുന്ന ദില്‍ഷയുമാണ് സമൂഹത്തിന്റെ പഴി കേള്‍ക്കുന്നത് ; വൈറലായി ആരാധകന്റെ കുറിപ്പ് !

TV Shows

അന്ന് പിന്നാലെ നടന്ന സൂര്യയും ഇന്ന് പിന്നാലെ നടക്കപ്പെടുന്ന ദില്‍ഷയുമാണ് സമൂഹത്തിന്റെ പഴി കേള്‍ക്കുന്നത് ; വൈറലായി ആരാധകന്റെ കുറിപ്പ് !

അന്ന് പിന്നാലെ നടന്ന സൂര്യയും ഇന്ന് പിന്നാലെ നടക്കപ്പെടുന്ന ദില്‍ഷയുമാണ് സമൂഹത്തിന്റെ പഴി കേള്‍ക്കുന്നത് ; വൈറലായി ആരാധകന്റെ കുറിപ്പ് !

ബിഗ്‌ബോസ് ഫൈനലായിലേക്ക് എതാൻ ഇനി ഏതാനം ദിവസം മാത്രമേയുള്ളു . ഷോ ആരംഭിച്ചതുമുതൽ ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ദില്‍ഷ-ബ്ലെസ്ലി-റോബിന്‍ സൗഹൃദം. ദില്‍ഷയോട് രണ്ടു പേരും പറഞ്ഞിട്ടില്ല. എന്നാല്‍ രണ്ടാളോടും തനിക്ക് പ്രണയമില്ലെന്ന് ദില്‍ഷ വ്യക്തമാക്കുകയും ചെയ്തിരുന്നു. പക്ഷെ നിരന്തരമായ ഈ വിഷയത്തില്‍ പഴി കേള്‍ക്കേണ്ടി വരികയാണ് ദില്‍ഷ. വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെന്നാണ് ദില്‍ഷയ്‌ക്കെതിരെ ചിലര്‍ ഉന്നയിക്കുന്ന വിമര്‍ശനം.

ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് വൈറലാവുകയാണ് . കഴിഞ്ഞ സീസണിലെ സൂര്യയെ ഓര്‍മ്മപ്പെടുത്തുന്നതാണ് കുറിപ്പ്.അന്ന് പിന്നാലെ നടന്ന സൂര്യയും ഇന്ന് പിന്നാലെ നടക്കപ്പെടുന്ന ദില്‍ഷയുമാണ് സമൂഹത്തിന്റെ പഴി കേള്‍ക്കുന്നതാണെന്നാണ് കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂർണ രൂപമിങ്ങനെ

ബിഗ് ബോസ് സീസണ്‍ 3ല്‍ സൂര്യക്ക് മണിക്കുട്ടനെ ഇഷ്ടമായിരുന്നുവെന്ന് പറഞ്ഞിരുന്നു. അത് സത്യമായിരുന്നുവെന്നും ഗെയിം ആയിരുന്നുവെന്നും രണ്ട് പക്ഷം അന്ന് നിലനിന്നിരുന്നു. (അവരിപ്പോള്‍ വിവാഹം കഴിക്കാത്തതുകൊണ്ട് സൂര്യയുടെ അന്നത്തെ ഫീലിംഗ് ഫേക് ആയിരുന്നുവെന്ന് തറപ്പിച്ച് പറയാന്‍ നമുക്ക് സാധിക്കില്ലെന്ന് മുന്‍കൂര്‍ ജാമ്യം എടുക്കുന്നു. ഒരു പക്ഷെ പുറത്തിറങ്ങിയപ്പോള്‍ നടക്കില്ലെന്ന് മനസിലായി ഒഴിഞ്ഞതാകാം)!

ബാക് ടു ദി പോയിന്റ്. സൂര്യയുടെ ഇഷ്ടം പലപ്പോഴും മണിക്കുട്ടനെ കത്തിലൂടെയും ലാലേട്ടന്റെ വീക്കെന്‍ഡ് എപ്പിസോഡിലും പറഞ്ഞിരുന്നു. മണിക്കുട്ടന് സൂര്യയെ അങ്ങനെ കാമുകിയായി കാണാന്‍ പറ്റില്ലെന്നും തന്റെ ലക്ഷ്യം ബിഗ് ബോസ് വിജയമാണെന്ന് പറഞ്ഞിട്ടും സൂര്യക്ക് ഫീലിങ്ങ്‌സ് ഉണ്ടായിരുന്നുവെന്ന് വീണ്ടും അവള്‍ പറഞ്ഞു. എന്നിരുന്നാലും മണിക്കുട്ടന്‍ സൂര്യയെ ഒരിക്കല്‍ പോലും അവോയ്ഡ് ചെയ്തില്ല. സൂര്യ വിഷമിക്കുമ്പോള്‍ അടുത്തിരുന്ന് സമാധാനിപ്പിക്കാനും മണിക്കുട്ടന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

പക്ഷെ അന്ന് ജനങ്ങള്‍ കൂടുതല്‍ കളിയാക്കിയതും പഴിച്ചതും സൂര്യയെ ആയിരുന്നു. മണിക്കുട്ടന്റെ സ്റ്റാന്‍ഡ് മാനിക്കാതെ എന്തുകൊണ്ട് സൂര്യ അതും പറഞ്ഞു പിന്നാലെ നടക്കുന്നു എന്നായിരുന്നു അന്നത്തെ ചോദ്യം!

ഈ സീസണില്‍ സൂര്യക്ക് പകരം പുരുഷനായ ബ്ലെസ്സ്‌ലിയും മണിക്കുട്ടന് പകരം ദില്‍ഷയുമാണ്. ബ്ലെസ്സ്‌ലി ദില്‍ഷയുടെ പിറകെ പ്രേമത്തിന്റെ പേരില്‍ നടക്കുന്നു. ദില്‍ഷ അവളുടെ സ്റ്റാന്‍ഡ് വ്യക്തമാക്കിയെങ്കിലും അവനെ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്ന് മാത്രമല്ല അവന് തണലായി അവള്‍ അവിടെ നിലനില്‍ക്കുന്നു.
പക്ഷെ ഇന്ന് ജനങ്ങള്‍ കൂടുതല്‍ കുറ്റം പറയുന്നത് ദില്‍ഷയെയാണ്. അവള്‍ സ്‌ട്രോങ്ങായി നിലപാട് എടുക്കാത്തതുകൊണ്ടാണ് ബ്ലെസ്സ്‌ലി പുറകെ നടക്കുന്നതെന്ന ആരോപണം കടുക്കുന്നു

ചോദ്യം ഇതാണ്. അന്ന് പുറകെ നടന്ന സൂര്യക്കാണെങ്കില്‍ ഇന്ന് പുറകെ നടക്കപ്പെടുന്ന ദില്‍ഷക്കാണ് പഴി കേള്‍ക്കുന്നത്. രണ്ടും സ്ത്രീകള്‍. ‘തേപ്പ്’ എന്ന പറയുന്നത് സ്ത്രീകള്‍ മാത്രം ചെയുന്ന ഒരു ”സാമൂഹിക വിപത്താണെന്ന” വിശ്വാസം ഇന്നും നിലകൊള്ളുന്ന ഈ സമൂഹത്തില്‍ മേല്‍ പറഞ്ഞ കേസുകളിലും കൂടുതലും പഴി കേള്‍ക്കുന്നത് സ്ത്രീകള്‍ക്ക് തന്നെ.
എന്താലേ? എന്തുകൊണ്ടാണ് ഇങ്ങനെ? എന്ന് ചോദിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

ഇതിനിടെ ദില്‍ഷ പൊട്ടിത്തെറിക്കുന്നതിനും പിന്നീട് പൊട്ടിക്കരയുന്നതിനും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ലവ് ട്രാക്ക് വിഷയത്തിലായിരുന്നു ദില്‍ഷയുടെ പ്രതികരണം. ബ്ലെസ്ലിയ്ക്ക് ശക്തമായ വാണിംഗ് നല്‍കാന്‍ ദില്‍ഷയ്ക്ക് സാധിച്ചില്ലെന്ന് മറ്റുള്ളവര്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും മാറേണ്ടത് മറ്റുള്ളവരുടെ കാഴ്ചപ്പാടാണെന്നുമായിരുന്നു ദില്‍ഷയുടെ പ്രതികരണം.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദില്‍ഷ. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക് വിജയിച്ചാണ് ദില്‍ഷ ഫൈനലിലെത്തിയത്. ഇനി ആരൊക്കെയായിരിക്കും ദില്‍ഷയ്ക്കൊപ്പം ഫൈനലിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നിലവില്‍ ആറ് പേരാണ് ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത്. ബ്ലെസ്ലി, റിയാസ്,ലക്ഷ്മി പ്രിയ,ധന്യ, സൂരജ് എന്നിവരാണ് വീട്ടിലുള്ളത്. ഇതില്‍ ഒരാള്‍ പുറത്താകുമെന്നുറപ്പാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയെ കണ്ടെത്തുന്ന ഫിനാലെയ്ക്ക് സാക്ഷ്യം വഹിക്കാനായി പുറത്തായ താരങ്ങളെല്ലാം മുംബൈയിലെത്തിയിരിക്കുകയാണ്. ഹോട്ടലില്‍ നിന്നുമുള്ള താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. റോബിന്‍, ജാസ്മിന്‍, നിമിഷ, ഡെയ്‌സി,സുചിത്ര, റോണ്‍സണ്‍, വിനയ്, നവീന്‍, ശാലിനി, അഖില്‍, അശ്വിന്‍, അപര്‍ണ, ജാനകി തുടങ്ങിയവരെല്ലാം മുംബൈയിലെ ഹോട്ടലിലുണ്ട്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top