Connect with us

ആ ടേപ്പ് പുറത്തുവിട്ടിട്ട് അതാരാണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞോ? ഇത്രയും കാലമായല്ലോ പോലീസും മീഡയക്കാരുമെല്ലാം ഓടി നടക്കുന്നു; രാഹുൽ ഈശ്വർ !

News

ആ ടേപ്പ് പുറത്തുവിട്ടിട്ട് അതാരാണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞോ? ഇത്രയും കാലമായല്ലോ പോലീസും മീഡയക്കാരുമെല്ലാം ഓടി നടക്കുന്നു; രാഹുൽ ഈശ്വർ !

ആ ടേപ്പ് പുറത്തുവിട്ടിട്ട് അതാരാണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞോ? ഇത്രയും കാലമായല്ലോ പോലീസും മീഡയക്കാരുമെല്ലാം ഓടി നടക്കുന്നു; രാഹുൽ ഈശ്വർ !

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി ചൊവ്വാഴ്ചയാണ് വിചാരണക്കോടതി തള്ളിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത് ഗൗരവത്തോടെ കാണണം എന്നും വ്യക്തമാക്കിയിരുന്നു. ദിലീപ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതിന്റെ വിശദാംശങ്ങളടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. വിധിയില്‍ വളരെ സന്തോഷമുണ്ടെന്നും സാധാരണ ജനങ്ങള്‍ക്ക് കോടതിയില്‍ ഉള്ള വിശ്വാസം കൂടുകയേ ഉള്ളൂവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സ്റ്റേറ്റും പ്രോസിക്യൂഷനും മാധ്യമങ്ങളും വളഞ്ഞിട്ട് വേട്ടയാടിയാലും ഇവിട നീതി നടപ്പാക്കാന്‍ കോടതികളുണ്ടെന്ന ഉത്തമ ബോധ്യം ഉണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം .

എത്രയൊക്കെ പ്രോപ്പഗാണ്ട പറഞ്ഞാലും കള്ളം പറഞ്ഞാലും സത്യം വളരെക്കാലം എടുത്താലും ജനങ്ങള്‍ തിരിച്ചറിയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആദ്യം ദിലീപിനെ കൂവാന്‍ ആളുകള്‍ ഉണ്ടായിരുന്നു ഇന്ന് കയ്യടി കൂടുന്നതും ബൈജു പൗലോസാണ് തെറ്റുകാരനെന്ന് തിരിച്ചറിയുന്നതും ദിലീപിനെ വേട്ടയാടിയതാരാണെന്ന് നാട്ടുകാര്‍ മനസ്സിലാക്കുന്നതുമെല്ലാം ഇതേ പ്രോസസ് കൊണ്ട് തന്നെയാണ്..രഹുല്‍ ഈശ്വര്‍ പറയുന്നു.

ജഡ്ജിമാരെ സ്വാധീനെച്ചന്ന ആരോപണവും രാഹുല്‍ ഈശ്വര്‍ തള്ളി.ബെച്ചു കുര്യനോട് ആത്മബന്ധം ഉണ്ടായിരുന്നോ, ജസ്റ്റിസ് ഗോപിനാഥിനോട് ആത്മബന്ധം ഉണ്ടായിരുന്നോ..ഇത്രയും കാലമായില്ലേ ആ ടേപ്പ് പുറത്തുവിട്ടിട്ട് അതാരാണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ഇത്രയും കാലമായല്ലോ പോലീസും മീഡയക്കാരുമെല്ലാം ഓടി നടക്കുന്നു, ആരാ അത് പറഞ്ഞത്. എന്താ പോലീസ് പറയാത്തത്. കോടതികളില്‍ നിന്ന് ദിലീപിന് നിരന്തരം ആനുകൂല്യം കിട്ടുന്നത് അദ്ദേഹത്തിന്റെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡില്‍ ഫൊറന്‍സിക് പരിശോധനയുടെ ആവശ്യം ഇല്ലെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്.മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ തന്നെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടോ എന്നറിയാന്‍ പറ്റും. വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസ്സിലാക്കാം എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ദിലീപിനോട് കോടതി ചോദിച്ചു.

ഹര്‍ജിയില്‍ നാളെ വാദം തുടരും. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബിലയച്ച് പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ലാബിലേക്ക് അയക്കാനുള്ള തീരുമാനം സംസ്ഥാന ലാബിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നായിരുന്നു ആദ്യം പ്രോസിക്യൂഷന്‍ നിലപാട്.നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നന കേസില്‍ 2017 ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

More in News

Trending

Recent

To Top