Connect with us

ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ സെഡാന്‍ എം340ഐയെ സ്വന്തമാക്കി ജീവയും അപര്‍ണയും

Malayalam

ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ സെഡാന്‍ എം340ഐയെ സ്വന്തമാക്കി ജീവയും അപര്‍ണയും

ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ സെഡാന്‍ എം340ഐയെ സ്വന്തമാക്കി ജീവയും അപര്‍ണയും

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. ജീവയുടെ ഭാര്യ അപര്‍ണയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുകും ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ജീവയും അപര്‍ണയും. ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ കരുത്തന്‍ സെഡാന്‍ എം340ഐ ഗാരിജിലെത്തിച്ചിരിക്കുകയാണ് ഇരുവരും. കോഴിക്കോട്ടെ പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പനക്കാരായ റോഡ്‌വേ കാഴ്‌സില്‍ നിന്നാണ് ഇരുവരും പുതിയ വാഹനം സ്വന്തമാക്കിയത്.

ഏകദേശം 10000 കിലോമീറ്റര്‍ മാത്രം ഓടിയ ഗ്രേ നിറത്തിലുള്ള വാഹനത്തിന്റെ രണ്ടാമത്തെ ഉടമയാണ് ജീവ. ഏകദേശം 66 ലക്ഷം രൂപയാണ് ഇതിന്റെ വില. ബ്ലാക് ഫിനിഷുള്ള ഗ്രില്‍, മനോഹരമായ ബ്ലാക് അലോയ് വീലുകള്‍, എം സ്‌പോര്‍ട്‌സ് സ്റ്റിയറിങ് വീല്‍ എന്നിവ വാഹനത്തിനുണ്ട്. 3 ലീറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 387 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമുണ്ട്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിമാറി. സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ.

സൂര്യ മ്യൂസിക്കില്‍ കോ ആങ്കര്‍ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപര്‍ണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവാണ് അപര്‍ണജീവയും ഭാര്യ അപര്‍ണ്ണയും വയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും.

More in Malayalam

Trending

Recent

To Top