Connect with us

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതിയുടെ വിധി; ദിലീപ് രക്ഷപെട്ടു; പ്രോസിക്യൂഷന് തിരിച്ചടി ആയത് ഇങ്ങനെ; കേസ് അട്ടിമറിക്കുമോ? മാരക ട്വിസ്റ്റിലേക്ക്!

Malayalam Breaking News

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതിയുടെ വിധി; ദിലീപ് രക്ഷപെട്ടു; പ്രോസിക്യൂഷന് തിരിച്ചടി ആയത് ഇങ്ങനെ; കേസ് അട്ടിമറിക്കുമോ? മാരക ട്വിസ്റ്റിലേക്ക്!

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതിയുടെ വിധി; ദിലീപ് രക്ഷപെട്ടു; പ്രോസിക്യൂഷന് തിരിച്ചടി ആയത് ഇങ്ങനെ; കേസ് അട്ടിമറിക്കുമോ? മാരക ട്വിസ്റ്റിലേക്ക്!

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതിയുടെ വിധി പുറത്തുവന്നു. പ്രോസിക്യൂഷന് തിരിച്ചടിയായി ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണ കോടതി തള്ളിയിരിക്കുകയാണ്. ദിലീപിന് ജാമ്യത്തിൽ തുടരാം.. സാക്ഷികളെ സ്വാധീനിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്ന ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.

ദിലീപ് ജാമ്യ വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. ഇതുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളും ദിലീപിന്‍റെ ഫോണിലെയുള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. 85 ദിവസത്തോളം ജയിലിൽ കിടന്ന ശേഷമായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ദിലീപിന്റെ ഫോണിൽ നിന്നും ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

ആലുവയിലെ ‍ഡോക്ടർ ഹൈദരലി, അനൂപ് എന്നിവരെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. നേരത്തേ ദിലീപിന്റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ഡോ ഹൈദരലിയെ വിളിക്കുന്ന സംഭാഷണം നേരത്തേ പുറത്തുവന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് താൻ ഹൈദരലിയുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുതയായിരുന്നുവെന്നായിരുന്നു ദിലീപിന്റെ മൊഴി. എന്നാൽ അല്ലെന്നായിരുന്നു ഡോ ഹൈദരലി അന്വേഷണ സംഘത്തിന് നൽകിയ മൊഴി.പിന്നീട് ഇത് തിരുത്തുകയായിരുന്നു.

ദിലീപിന് വേണ്ടി എംഎല്‍എ ഗണേഷ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.മാത്രമല്ല ദിലീപ് തന്റെ ഫോണിലെ നിർണായക വിവരങ്ങൾ പലതും മായ്ച്ച് കളഞ്ഞുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ സമർപ്പിച്ച ഓഡിയോകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

ദിലീപിന്റേത് അടക്കമുള്ള ശബ്ദ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത പെൻ‍ഡ്രൈവ് ആണ് സമർപ്പിച്ചത്. എന്നാൽ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത ദിവസങ്ങൾ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതേസമയം പ്രോസിക്യൂഷന്റെ ആരോപണങ്ങൾ തള്ളുകയാണ് ദിലീപ്. തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും ദിലീപ് കോടതിയിൽ വാദിക്കുകയുണ്ടായി.

അന്വേഷണ സംഘം തന്നേയും കുടുംബത്തേയും വേട്ടയാടുകയാണെന്നും അതിന്റെ ഭാഗമാണ് പ്രോസിക്യൂഷൻ ഹർജിയെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് 3 നാണ് കോടതി വിധി പറയുക.നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അവസാനിക്കാൻ വെറും രണ്ടാഴ്ച മാത്രമാണ് ഇനി ബാക്കിയുള്ളത്.ഈ ഘട്ടത്തിൽ ദിലീപിന്റെ ജാമ്യം വിചാരണ കോടതി റദ്ദാക്കുമോയെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത് .

ദിലീപിന്റെ ജാമ്യം റദ്ദാക്കിക്കുകയായിരുന്നെങ്കിൽ ദിലീപ് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുമായിരുന്നു . അതേസമയം എട്ടാം പ്രതി ദിലീപിന്റെ വാദങ്ങൾ അംഗീകരിച്ച് കൊണ്ട് പ്രോസിക്യൂഷന്റെ ഹർജി വിചാരണ കോടതി തള്ളിയിരിക്കുകയാണ്. ഇത് നിലവിൽ അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായി.

about dileep

More in Malayalam Breaking News

Trending

Recent

To Top