Connect with us

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയം; നീ നടന്ന് വന്ന വഴികൾ എത്ര ദുഷ്ക്കരമായിരുന്നിരിക്കണം; മോഹൻലാലിന് മുമ്പിൽ മനസ് തുറന്ന് റിയാസ് സലീം; കണ്ണുനിറഞ്ഞല്ലാതെ ഈ വാക്കുകൾ കേൾക്കാൻ സാധിക്കില്ല!

TV Shows

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയം; നീ നടന്ന് വന്ന വഴികൾ എത്ര ദുഷ്ക്കരമായിരുന്നിരിക്കണം; മോഹൻലാലിന് മുമ്പിൽ മനസ് തുറന്ന് റിയാസ് സലീം; കണ്ണുനിറഞ്ഞല്ലാതെ ഈ വാക്കുകൾ കേൾക്കാൻ സാധിക്കില്ല!

ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയം; നീ നടന്ന് വന്ന വഴികൾ എത്ര ദുഷ്ക്കരമായിരുന്നിരിക്കണം; മോഹൻലാലിന് മുമ്പിൽ മനസ് തുറന്ന് റിയാസ് സലീം; കണ്ണുനിറഞ്ഞല്ലാതെ ഈ വാക്കുകൾ കേൾക്കാൻ സാധിക്കില്ല!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ നാളുകൾക്കകം അവസാനിക്കും. 20 മത്സരാർത്ഥികളായിരുന്നു
ബിഗ് ബോസ് സീസൺ ഫോറിന്റെ ഫ്ലോറിൽ കടന്നുവന്നത് . ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് ആറ് മത്സരാർഥികൾ. എല്ലാവര്ക്കും വിജയിക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളത്.

ലക്ഷ്മിപ്രിയ, ധന്യ, ദിൽഷ, ബ്ലെസ്ലി, റിയാസ്, സൂരജ് എന്നിവരാണ് വീട്ടിൽ അവശേഷിക്കുന്നത്. ഇവരിൽ നിന്നും ഒരാൾ കൂടി മിഡ് വീക്ക് എവിക്ഷനിൽ പുറത്താകുമെന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്. കാരണം പുതിയ പ്രമോയിൽ ബി​ഗ് ബോസ് വീട്ടിലുള്ള ആറ് പേരെയും ഉൾപ്പെടുത്തി ഒരു നോമിനേഷൻ കൂടി ബി​ഗ് ബോസ് നടത്തുന്നുണ്ട്.

അവസാന നോമിനേഷനിൽ എല്ലാവരും ഒരുമിച്ച് നോമിനേറ്റ് ആകുന്നുവെന്നാണ് ബി​ഗ് ബോസ് പറയുന്നത്. എല്ലാവരും ഫൈനൽ ഫൈവും ​ഗ്രാന്റ് ഫിനാലയും കാണാൻ കാത്തിരിക്കുകയാണ്. ഓരോരുത്തരും ധരിക്കേണ്ട വസ്ത്രം വരെ പ്ലാൻ ചെയ്ത് കഴിഞ്ഞു.

പക്ഷെ ഒരാൾ കൂടി തീർച്ചയായും വീട്ടിൽ നിന്നും പുറത്താകും. അതേസമയം കഴിഞ്ഞ ദിവസം വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോൾ എല്ലാവരുടേയും ഫിനാലെ സ്വപ്നങ്ങളെ കുറിച്ചും തങ്ങൾ നടത്താൻ പോകുന്ന വിജയിയുടെ പ്രസം​ഗം എന്തായിരിക്കും എന്നതിന്റെ സാമ്പിളും മോഹൻലാലിനെ പറഞ്ഞ് കേൾപ്പിച്ചിരുന്നു.

അക്കൂട്ടത്തിൽ റിയാസ് പറഞ്ഞ് കേൾപ്പിച്ച പ്രസം​ഗം വളരെ ഹൃദയസ്പർശിയായിരുന്നു. ‘ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയത്ത് പോലും എന്നെ ചേർത്ത് പിടിച്ച് ഉമ്മയ്ക്കും ഉപ്പയ്ക്കും സഹോദരിക്കും എന്റെ നന്ദി’ എന്ന് പറഞ്ഞ് കൊണ്ടാണ് ഹൃ​ദയസ്പർശിയായ സ്പീച്ച് റിയാസ് അവസാനിപ്പിച്ചത്.

തന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബി​ഗ് ബോസ് വിജയിയാവുക എന്നതെന്ന് പലപ്പോഴും റിയാസ് പറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ റിയാസിനെ ഇഷ്ടമല്ലായിരുന്നവർ പോലും ഇപ്പോൾ റിയാസിന്റെ പെരുമാറ്റവും ചിന്തകളും ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിന്നർ സ്പീച്ച് കേട്ട പ്രേക്ഷകരിൽ ഒരാൾ റിയാസിനെ കുറിച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

‘ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സമയത്ത് പോലും എന്നെ ചേർത്ത് പിടിച്ച ഉമ്മയ്ക്കും ഉപ്പയ്ക്കും സഹോദരിക്കും എന്റെ നന്ദി…… അന്യന്റെ ദുഖം കേട്ടിട്ട് പോലും അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്ന ചില നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവും.അത്തരത്തിൽ ഒരു നിമിഷമായിരുന്നു റിയാസിന്റെ ബിഗ് ബോസ് വിന്നർ സ്പീച്ച്.

ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മീഡിയ കമ്പനിയുടെ ഇന്ത്യയിൽ തന്നെ ഏറ്റവും റീച് ഉള്ള ഒരു നാഷണൽ ചാനലിലെ ഏറ്റവും റേറ്റിങ് ഉള്ള ഷോയിൽ പങ്കെടുക്കുമ്പോൾ പോലും മനുഷ്യത്വരഹിതമായ ആളുകളുടെ വ്യക്തിഹത്യയാലും ആക്ഷേപങ്ങളാലും പരിഹസിക്കപ്പെട്ട റിയാസ് ജീവിതത്തിൽ എത്രത്തോളം അനുഭവിച്ച് കാണും എന്നോർക്കുമ്പോൾ ഉൾക്കിടിലമാണ് അനുഭവപ്പെടുന്നത്.’

നീ നടന്ന് വന്ന വഴികൾ എത്ര ദുഷ്ക്കരമായിരുന്നിരിക്കണം. റിയാസ്…… ഒരു കൂട്ടം മനുഷ്യർക്കായി നിന്റെ വിജയം ആവശ്യമുണ്ട്. അവരുടെ പ്രതീക്ഷയായി…. സ്വപ്നമായി…’ എന്നാണ് റിയാസിനെ അഭിനന്ദിച്ച് സോഷ്യൽമീ‍ഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്.

ജാസ്മിനൊപ്പം നിന്ന് റിയാസ് റോബിനെ പുറത്താക്കിയപ്പോൾ വലിയ രീതിയിൽ റിയാസിന് എതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. പിന്നീട് ജാസ്മിൻ പോയശേഷം റിയാസ് വീട്ടിലെ മറ്റ് അം​ഗങ്ങളോട് കൂടുതൽ അടുക്കാനും പ്രേക്ഷകർക്കും പ്രിയപ്പെട്ടവനായി മാറുകയുമായിരുന്നു. ചില പ്രേക്ഷകർ പറയുമ്പോലെ വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം സ്നേഹിച്ച് തുടങ്ങി. ഇന്ന് ബിഗ് ബോസ് വീട്ടിൽ റോബിന് കിട്ടിയതിലും മികച്ച പിന്തുണ റിയാസിന് ലഭിക്കുന്നുണ്ട്.

about biggboss

More in TV Shows

Trending