TV Shows
ദില്‍ഷയെ നേരത്തെ അറിയാം, പണ്ട് മുതലെ ഇങ്ങനെയാണ് ; നിങ്ങളുടെ ഇഷ്ട മത്സരാർത്ഥി ദിൽഷാ ആണെങ്കിൽ ഇത് കേൾക്കുക; ദിൽഷയെ കുറിച്ച് റംസാൻ പറഞ്ഞ വാക്കുകള്‍ വൈറലാവുന്നു!
ദില്‍ഷയെ നേരത്തെ അറിയാം, പണ്ട് മുതലെ ഇങ്ങനെയാണ് ; നിങ്ങളുടെ ഇഷ്ട മത്സരാർത്ഥി ദിൽഷാ ആണെങ്കിൽ ഇത് കേൾക്കുക; ദിൽഷയെ കുറിച്ച് റംസാൻ പറഞ്ഞ വാക്കുകള്‍ വൈറലാവുന്നു!
ബിഗ് ബോസ് സീസൺ ഫോർ അതിന്റെ ടൈറ്റിൽ കൊണ്ടും മത്സരാർത്ഥികൾ കൊണ്ടും വ്യത്യസ്‍തമായ ഒരു സീസൺ ആയിരിക്കുകയാണ്. 20 പേരായിരുന്നു ഇത്തവണ ഹൗസില്‍ വന്ന് പോയത്. മത്സരാര്‍ത്ഥികള്‍ക്ക് ഷോയെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നത് കൊണ്ട് തന്നെ രണ്ടാം ദിവസം മുതല്‍ ഗെയിം ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞു പോയ സീസണുകളില്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെല്ലാം പരിഹരിച്ചു കൊണ്ടാണ് ബിഗ് ബോസ് നാലാം സീസണ്‍ തുടങ്ങിയത്. ആ ഒരു പ്രയത്നം വിജയം കണ്ടതായിട്ടാണ് പ്രേക്ഷകരും വിലയിരുത്തുന്നത്.
ബിഗ് ബോസ് സീസണ്‍ 4ല്‍ തുടക്കം മുതൽ ചര്‍ച്ചയായ ഒരു മത്സരാര്‍ത്ഥിയാണ് ദില്‍ഷ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നൃത്ത റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഡി ഫോര്‍ കഴിഞ്ഞ് ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്.
ഷോയുടെ തുടക്കം മുതല്‍ തന്നെ എല്ലാവരുമായി സൗഹൃദത്തിലാവാന്‍ കഴിഞ്ഞിരുന്നു. അതുപോലെ തന്നെ ഹൗസിനുള്ളി ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ദില്‍ഷ. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് പിടിച്ച് നന്ന് പോരാടുകയായിരുന്നു. ടാസ്‌ക്കുകളില്‍ ജയിക്കുമായിരുന്നെങ്കിലും തുടക്കത്തി വളരെ തണുത്ത പ്രകടനമായിരുന്നു ദില്‍ഷ കാഴ്ച വെച്ചത്. എന്നാല്‍ മത്സരം കടുത്തതോടെ ദില്‍ഷയും സ്‌ട്രോങ്ങായി.
ഫൈനല്‍ ഫൈവില്‍ ആദ്യമെത്തിയത് ദില്‍ഷയായിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്ക് വിജയിച്ചാണ് ദില്‍ഷ ടോപ്പ് ഫൈവില്‍ എത്തിയത്. 10 ടാസ്‌ക്കുകളായിരുന്നു മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയത് ദില്‍ഷയായിരുന്നു. ഇനി ശേഷിക്കുന്ന ഒരു വാരം ഫിനാലെ മത്സരങ്ങളാവും ഹൗസില്‍ നടക്കുക. നിലവില്‍ 6 പേരാണ് ഹൗസിലുള്ളത്. ഇതില്‍ ഒരാള്‍ പുറത്ത് പോകും. ഫിനാലെയ്ക്ക് മുമ്പുള്ള മിഡ് ഡേ എവിക്ഷനിലൂടെയാവും പുറത്ത് പോവുക.
കേവലം ഒരാഴ്ച കൂടി മാത്രമേ ഷോ അവസാനിക്കാനുള്ളൂ. ഇതിനിടയിൽ ദില്‍ഷയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മുന്‍ ബിഗ് ബോസ് താരം റംസാന്‍ രംഗത്തുവന്നിരിക്കുകയാണ്. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ദില്‍ഷയ്‌ക്കൊപ്പം റംസാനുമുണ്ടായിരുന്നു.
ദില്‍ഷ മികച്ച മത്സരാര്‍ത്ഥിയാണെന്നും നേരത്തെ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ബിഗ് ബോസ് ഹൗസില്‍ നിന്നതെന്നുമാണ് റംസാന്‍ പറയുന്നത്. അതുകൊണ്ട് തന്റെ വോ്ട്ട് ദില്‍ഷയ്ക്കാണെന്നും റംസാന്‍ വ്യക്തമാക്കി
റംസാന്റെ വാക്കുകള്‍ ഇങ്ങനെ…’ ബിഗ് ബോസ് സീസണ്‍ 4 ന്റെ ഫിനാലെ അടുത്തെത്തിയിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌ക്കില്‍ വിജയിച്ച് തന്റെ സുഹൃത്ത് ദില്‍ഷ ഫിനാലെ മത്സരാര്‍ത്ഥിയായിട്ടുണ്ട്. നേരത്തെ മുതല്‍ എനിക്ക് ദില്‍ഷയെ അറിയാം. ഞങ്ങള്‍ ഒരുമിച്ച് ഒരു റിയാലിറ്റി ഷോ ചെയ്തിട്ടുണ്ട്. അന്ന് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ബിഗ് ബോസ് ഹൗസിലും’. വളരെ ജെനുവിന്‍ മത്സരാര്‍ത്ഥിയാണ്. അതിനാല്‍ എന്റെ വോട്ട് ദില്‍ഷയ്ക്കാണ്. നിങ്ങളുടേയും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ദില്‍ഷയാണെങ്കില്‍ വോട്ട് ചെയ്യണം എന്നും റംസാന്‍ കൂട്ടിച്ചേര്‍ത്തു.
about biggboss