Connect with us

സ്വയംവരപ്പന്തലിന്റെ ലൊക്കേഷനിൽ ജയറാം എത്തിയിട്ടും സംയുക്ത വര്‍മ്മ വന്നില്ല, വിളിക്കാൻ ചെന്നപ്പോൾ സംഭവിച്ചത് ! രസകരമായ അനുഭവം പങ്കു വെച്ച് ശാന്തിവിള ദിനേശ്!

Actress

സ്വയംവരപ്പന്തലിന്റെ ലൊക്കേഷനിൽ ജയറാം എത്തിയിട്ടും സംയുക്ത വര്‍മ്മ വന്നില്ല, വിളിക്കാൻ ചെന്നപ്പോൾ സംഭവിച്ചത് ! രസകരമായ അനുഭവം പങ്കു വെച്ച് ശാന്തിവിള ദിനേശ്!

സ്വയംവരപ്പന്തലിന്റെ ലൊക്കേഷനിൽ ജയറാം എത്തിയിട്ടും സംയുക്ത വര്‍മ്മ വന്നില്ല, വിളിക്കാൻ ചെന്നപ്പോൾ സംഭവിച്ചത് ! രസകരമായ അനുഭവം പങ്കു വെച്ച് ശാന്തിവിള ദിനേശ്!

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് സംയുക്ത വര്‍മ്മ.സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ പ്രിയമാണ് .ഇപ്പോഴിതാ സംയുക്ത വര്‍മ്മയേയും ബിജു മേനോനെയും കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെയായാണ് അദ്ദേഹം സംയുക്തയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ച് വാചാലനായത്. അയ്യപ്പനും കോശിയുമെന്ന സിനിമയെക്കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ വായിച്ചോണ്ടിരിക്കുന്നതിനിടയിലാണ് വെള്ളിമൂങ്ങയെക്കുറിച്ച് ഓര്‍ത്തത്. അയ്യപ്പനായി ബിജു മേനോന്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ജനഗണമനയില്‍ സുരാജിന് പകരം ബിജുമേനോനാണെങ്കില്‍ കുറേക്കൂടി കിടിലനായേനെ. അദ്ദേഹം ചെയ്തിരുന്നുവെങ്കില്‍ അത് ഡബിള്‍ സൂപ്പര്‍ഹിറ്റായേനെ. സംയുക്ത നായികയായി അഭിനയിച്ച സ്വയംവരപ്പന്തല്‍ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

സ്വയംവരപ്പന്തല്‍ എന്ന ചിത്രത്തിന് സംയുക്ത വര്‍മ്മയ്ക്ക് അഡ്വാന്‍സ് കൊടുത്തത് ഞാനാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ സമയത്തായിരുന്നു അത്. അച്ഛനും അമ്മയ്ക്കുമൊപ്പമായാണ് സംയുക്ത ലൊക്കേഷനിലേക്ക് വന്നത്. വളരെ സൗമ്യരായ പെരുമാറ്റമായിരുന്നു അവരുടേത്. ആദ്യ ഷെഡ്യൂള്‍ തൃശ്ശൂരിലായിരുന്നു. പിന്നീട് കരുനാഗപ്പള്ളിയിലായിരുന്നു ഷൂട്ട്. അവിടെയൊരു റിസോര്‍ട്ടിലായിരുന്നു താരങ്ങളെല്ലാം താമസിച്ചിരുന്നത്

നാളെ ഗാനരംഗം ചിത്രീകരിക്കുകയാണെന്ന് താരങ്ങളോടെല്ലാം പറഞ്ഞിരുന്നു. ജയറാം ആദ്യം തന്നെ എത്തിയിരുന്നു. സംയുക്തയെ കുറേപേര്‍ പോയി വിളിച്ചെങ്കിലും വന്നില്ല. അപ്പോഴാണ് സംവിധായകന്‍ എന്നോട് പോയി വിളിക്കാന്‍ പറഞ്ഞത്. ആ ചൂടില്‍ ഞാന്‍ അപ്പോള്‍ത്തന്നെ പോയി വിളിക്കുകയായിരുന്നു. കതക് തുറന്ന് ഞാന്‍ ചെല്ലുമ്പോള്‍ സംയുക്ത ആരോടോ ഫോണില്‍ സംസാരിക്കുകയാണ്. അമ്മയും ഹെയര്‍ഡ്രസറുമൊക്കെ അടുത്തിരിക്കുന്നുണ്ടായിരുന്നു.


ഫോണ്‍ സംസാരം നിര്‍ത്തുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് ഒന്നെഴുന്നേറ്റ് വന്നേ എന്ന് ഞാന്‍ പറഞ്ഞത്. എഴുന്നേറ്റ് വന്നയുടനെ ആളുകളെ ഇങ്ങനെ അപമാനിക്കരുത്, നിങ്ങളെന്താണ് വിചാരിച്ചത് എന്നെക്കുറിച്ച് എന്ന് സംവിധായകനോട് പറഞ്ഞ് ഒരൊറ്റപ്പോക്കായിരുന്നു സംയുക്ത. ദിനേശ് സാര്‍ വന്ന് മോശമായി സംസാരിച്ചു, അദ്ദേഹം വന്ന് സോറി പറഞ്ഞാല്‍ മാഡം വരുമെന്നായിരുന്നു ഹെയര്‍ഡ്രസര്‍ പറഞ്ഞത്.

സംയുക്തയുടെ അച്ഛന്‍ അതിന് തലേദിവസമാണ് വീട്ടിലേക്ക് പോയത്. അദ്ദേഹം വീട്ടിലേക്ക് എത്തുന്നതേയുള്ളൂ. അച്ഛനെ വിളിച്ച് മോള്‍ ദിനേശുമായി പിണങ്ങിയ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് അമ്മ പറഞ്ഞപ്പോള്‍ അയ്യോ അതൊന്നും വേണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതുകഴിഞ്ഞ് പത്തുപതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷമായി ചിത്രീകരണം വീണ്ടും തുടങ്ങിയിരുന്നു. പിറ്റേദിവസം ഷൂട്ടിന് ആദ്യമെത്തിയത് സംയുക്ത വര്‍മ്മയായിരുന്നു. അന്നെനിക്ക് ചോക്ലേറ്റ് തന്നിരുന്നു. ഇന്നലെ ഇവിടെ നടന്നതിലെന്തെങ്കിലും ചേട്ടന്റെ മനസിലുണ്ടോ, അങ്ങനെയൊന്നുമില്ലെങ്കില്‍ ചേട്ടന്‍ ഈ ചോക്ലേറ്റ് വാങ്ങിക്കണം എന്ന് പറഞ്ഞു. ഞാന്‍ കഴിക്കാറില്ലെങ്കിലും അത് മേടിച്ചു

സംയുക്തയും ബിജു മേനോനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്. അവര്‍ വിവാഹിതരായെന്നും മകന്റെ ജനനവും എല്ലാം അറിഞ്ഞിരുന്നു. അന്ന് സംയുക്ത സംസാരിച്ചിരുന്നത് ബിജു മേനോനോടായിരുന്നുവെന്നറിഞ്ഞതും പിന്നീടാണ്. ബിജു മേനോനോട് സിനിമയെക്കുറിച്ച് പറയാനായി വിളിക്കാന്‍ തനിക്കിപ്പോഴും മടിയാണെന്നുമായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top