Connect with us

“റിയാസിനെതിരെ വീഡിയോ എഡിറ്റ് ചെയ്തുണ്ടാക്കിയത് ഒരു ഫേമസ് യൂട്യൂബർ ; പോലീസ് അന്വേഷണം വന്നതോടെ ക്ഷമ പറയുകയും ചെയ്തു; “ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടെന്ന് ജനങ്ങൾ ആരോപിച്ചപ്പോൾ സ്വന്തം ഭാര്യയെ സംശയിച്ച് കാട്ടിൽ ഉപേക്ഷിച്ച ഒരു രാമൻ ഉണ്ടായിരുന്നു”; ജോണിന് മറുപടിയുമായി ബിഗ് ബോസ് പ്രേക്ഷകർ!

TV Shows

“റിയാസിനെതിരെ വീഡിയോ എഡിറ്റ് ചെയ്തുണ്ടാക്കിയത് ഒരു ഫേമസ് യൂട്യൂബർ ; പോലീസ് അന്വേഷണം വന്നതോടെ ക്ഷമ പറയുകയും ചെയ്തു; “ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടെന്ന് ജനങ്ങൾ ആരോപിച്ചപ്പോൾ സ്വന്തം ഭാര്യയെ സംശയിച്ച് കാട്ടിൽ ഉപേക്ഷിച്ച ഒരു രാമൻ ഉണ്ടായിരുന്നു”; ജോണിന് മറുപടിയുമായി ബിഗ് ബോസ് പ്രേക്ഷകർ!

“റിയാസിനെതിരെ വീഡിയോ എഡിറ്റ് ചെയ്തുണ്ടാക്കിയത് ഒരു ഫേമസ് യൂട്യൂബർ ; പോലീസ് അന്വേഷണം വന്നതോടെ ക്ഷമ പറയുകയും ചെയ്തു; “ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടെന്ന് ജനങ്ങൾ ആരോപിച്ചപ്പോൾ സ്വന്തം ഭാര്യയെ സംശയിച്ച് കാട്ടിൽ ഉപേക്ഷിച്ച ഒരു രാമൻ ഉണ്ടായിരുന്നു”; ജോണിന് മറുപടിയുമായി ബിഗ് ബോസ് പ്രേക്ഷകർ!

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വോട്ടിങ് അവസാനിച്ചു. അവസാന എലിമിനേഷൻ ഇന്ന് നടക്കും. ഈ അവസരത്തിൽ ബിഗ് ബോസ് വീട്ടിൽ മാത്രമല്ല ഗെയിം നടക്കുന്നത്. പകരം സോഷ്യൽ മീഡിയയിൽ അതിലും ശക്തമായ ഒരു വാക് പോര് നടക്കുകയാണ്.

റിയാസിനെതിരെ ധന്യയുടെ ഭർത്താവ് നടത്തിയ ആരോപണം ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബിഗ് ബോസ് സീസൺ ഫോറിലേക്ക് വെെല്‍ഡ് കാർഡിലൂടെ കടന്നു വന്ന താരമായതുകൊണ്ട് തന്നെ റിയാസിനെ ആദ്യം ആർക്കും അത്ര പിടിച്ചില്ല. എന്നാൽ വൈകാതെ റിയാസ് ആരാധകരെ സ്വന്തമാക്കി.

ഇതിനിടെയായിരുന്നു റിയാസ് ധന്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ജോണ്‍ പ്രതികരിച്ചത്. എന്നാല്‍ ഈ വീഡിയോ എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്നും നേരത്തെ തന്നെ ഇതുണ്ടാക്കിയ വ്യക്തിക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുകയായിരുന്നു. അശ്വിൻ മാടമ്പള്ളിയാണ് ഈ വീഡിയോ എഡിറ്റ് ചെയ്തത് എന്നും അതിനെതിരെ പോലീസ് അന്വേഷണം ഉണ്ടായപ്പോൾ വീഡിയോ നീക്കം ചെയ്ത് റിയാസിന്റെ കുടുംബത്തിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

സംഭവം കൈവിട്ടുപോയതോടെ തന്റെ പോസ്റ്റിന്റെ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ് ജോണ്‍. എന്നാൽ ജോൺ വീഡിയോ സഹിതം പങ്കിട്ട പോസ്റ്റിനു എതിരെ വലിയ പ്രതിഷേധം ആണ് നടക്കുന്നത് . അതിൽ ഒരു കമന്റ് ഇങ്ങനെയാണ് , ” ധന്യയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അന്ന് ടാസ്ക് കഴിഞ്ഞപ്പോൾ ഉറപ്പായും അവർ പറഞ്ഞേനെ, അവർക്കില്ലാത്ത ബുദ്ധിമുട്ടാണല്ലോ നിങ്ങൾക്ക്…

പണ്ട് രാമായണത്തിൽ രാവണൻറെ കൊട്ടാരത്തിൽ കഴിഞ്ഞതിന്റെ പേരിൽ ചാരിത്ര്യ ശുദ്ധി നഷ്ടപ്പെട്ടെന്ന് ജനങ്ങൾ ആരോപിച്ചപ്പോൾ അവരുടെ കൂട്ടത്തിൽ സ്വന്തം ഭാര്യയെ സംശയിച്ച് കാട്ടിൽ ഉപേക്ഷിച്ച ഒരു രാമൻ ഉണ്ടായിരുന്നു… ഇത് അതിനേക്കാൾ കഷ്ട്ടമാണല്ലോ… അവർക്ക് ഇല്ലാത്ത അസ്വസ്ഥത നിങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അസുഖം നിങ്ങൾക്കാണ്… ചികിത്സ നിങ്ങളുടെ മനസ്സിനാണ് വേണ്ടത്… 4 വോട്ടിനു വേണ്ടി റിയാസ് നേ പോലൊരു ടാലെന്റെഡ് കണ്ടെസ്റ്റന്റ് നെ ഡീഗ്രേഡ് ചെയ്ത് സംസാരിക്കാൻ നാണം ഇല്ലല്ലോ… കഷ്ട്ടം” എന്നാണ് ഒരു കമെന്റ്.

നിരവധി പേരാണ് ഈ കമെന്റിനെ അനുകൂലിച്ചു രംഗത്തുവന്നിരിക്കുന്നത്. റിയാസിന് പിന്തുണ അറിയിച്ചെത്തിയ ആരാധികയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്. ജാസ്മിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ആരാധികയുടെ പ്രതികരണം. റിയാസ് ഒരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറില്ല എന്ന് ഇതിൽ പരം നന്നായി എങ്ങനെ പറയാനാകും എന്നാണ് ആരാധിക പറയുന്നത്.

അതുകൊണ്ട് തന്നെയാണ് അവൻ സ്നേഹിക്കപ്പെടുന്നതും. ഇതുപോലെ ഒരു അശ്ലീലം വാക്കിലോ പ്രവൃത്തിയിലോ അവന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ ആദ്യം വിമർശിക്കുന്നത് , അവനെ തള്ളിപ്പറയുന്നത് , ഞങ്ങളൊക്കെ തന്നെയായിരിക്കും എന്നും ആരാധിക പറയുന്നു.

ഒരാളുടെ ബോഡി ലാഗ്വേജിനെ , സ്വതസിദ്ധമായ മാനറിസങ്ങളെ , ഗെയിമിനിടയിൽ നടന്ന രസകരമായ ചലനങ്ങളെ , മൈന്യൂട്ടായ മൂവ്മെന്റുകളെ , വൃത്തികെട്ട രീതിയിൽ എഡിറ്റ് ചെയ്ത് , സ്ലോ ചെയ്ത് , മ്യൂട്ട് ചെയ്ത് , ലൂപ്പിട്ട് മറ്റൊരു ആംഗിളിൽ പ്രചരിപ്പിക്കുന്നതിലൂടെ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണോ അതിന് നിങ്ങൾ തന്നെ നിയമപരമായി മറുപടി പറയേണ്ടിവരും എന്നും ആരാധിക ജോണിനോടായി പറയുന്നു.

പ്രിയപ്പെട്ട ജോൺ , സ്വന്തം ഭാര്യയെ ഒരു ഗെയിം ഷോ വിജയത്തിന് വേണ്ടി ‘ടൂളായി’ ഉപയോഗിക്കുന്നതിന് മുൻപ് അവരോടെങ്കിലും ചുരുങ്ങിയത് സത്യം ചോദിച്ച് മനസ്സിലാക്കണമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ബിഗ് ബോസിലെ പ്രസ്തുത ഭാഗം ലൈവ് കണ്ട ഒരു വ്യക്തി എന്ന രീതിയിൽ ഒരു 24 കാരനെ, ജീവിതം കൊണ്ട് പൊരുതി മുന്നോട്ടു വന്ന പരിപൂർണമായും സ്ത്രീപക്ഷമായി നിലകൊള്ളുന്നവനെ, ഐഡിയോളജിക്കലി പ്രാക്ടിക്കലി മനുഷ്യ പക്ഷത്ത് നിൽക്കുന്നവനെ നീചമായ ആരോപണങ്ങളിലേക്ക് ഇട്ടു കൊടുത്ത് ആക്രമിക്കുന്ന ആൾകൂട്ടത്തെ കണ്ട് നിശബ്ദമായിരിക്കാൻ മനസാക്ഷി അനുവദിക്കാത്തതു കൊണ്ടു മാത്രം എഴുതുന്നതാണ്.

വർധിച്ചു വരുന്ന ജനപിന്തുണ അവൻ അർഹിക്കുന്നതാണ്. ഈ അസൂയ ക്രൂരമാണെന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റും വൈറലായിരുന്നു.

about biggboss

More in TV Shows

Trending