Connect with us

ഞാൻ ഇതിന് പ്രതികരിച്ചില്ലേൽ നീ കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും ഞാനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ല; റിയാസേ…. ഇതാണോ നിന്റെ വ്യക്തിത്വം? ; റിയാസിനെ വിമർശിച്ച് ജോൺ ജേക്കബ്!

TV Shows

ഞാൻ ഇതിന് പ്രതികരിച്ചില്ലേൽ നീ കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും ഞാനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ല; റിയാസേ…. ഇതാണോ നിന്റെ വ്യക്തിത്വം? ; റിയാസിനെ വിമർശിച്ച് ജോൺ ജേക്കബ്!

ഞാൻ ഇതിന് പ്രതികരിച്ചില്ലേൽ നീ കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും ഞാനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ല; റിയാസേ…. ഇതാണോ നിന്റെ വ്യക്തിത്വം? ; റിയാസിനെ വിമർശിച്ച് ജോൺ ജേക്കബ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ മത്സരാർത്ഥികൾ വാശിയോടെ കളിക്കുകയാണ്. താരങ്ങൾക്കൊപ്പം ആരാധകരും ഫാൻസും എല്ലാം ആവേശത്തിലാണ്. ബിഗ് ബോസ് സീസൺ അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓരോ ദിവസം കഴിയുന്തോറും രസകരമായ ടാസ്ക്കുകളും തർക്കങ്ങളും വാശികളുമൊക്കെയായി മത്സരാർഥികൾ ഷോയിൽ തകർക്കുകയാണ്.

ബിഗ് ബോസിൽ ഉള്ള എല്ലാ മത്സരാർത്ഥികളും ഇന്ന് മികച്ച മത്സരം ആണ് കാഴ്ചവെക്കുന്നത്. കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന മത്സരാർത്ഥിയാണ് റിയാസ് സലിം. വീട്ടിലുള്ളവരിൽ പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ വളരെ പിന്നിലായിരുന്ന റിയാസ് സലീം ഇപ്പോൾ പ്രകടനം കൊണ്ട് മുന്നേറി പ്രേക്ഷകരെ തനിക്കൊപ്പമാക്കിയിട്ടുണ്ട്. അതേസമയം ഇപ്പോൾ‌ മത്സരാർഥി ധന്യ മേരി വർ​ഗീസിന്റെ ഭർത്താവ് ജോൺ ജേക്കബ് റിയാസിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്.

റിയാസ് വീടിനുള്ളിൽ ​ഗെയിം കളിക്കുന്നതിനിടെ ധന്യയോട് ചെയ്ത ചില പ്രവൃത്തികൾ വീഡിയോയി പങ്കുവെച്ചാണ് ജോൺ റിയാസിന് നേരെ രം​ഗത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റെന്ന് പറഞ്ഞ് നടന്ന് വൃത്തികേട് കാണിക്കുന്നവനാണ് റിയാസ് എന്നാണ് ജോൺ ജേക്കബ് കുറിപ്പിൽ പറയുന്നത്.

ഇതിന് പ്രതികരിച്ചില്ലേൽ റിയാസ് കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും താനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ലെന്നും ജോൺ കുറിച്ചു. ‘നീ കൂടി കാണാൻ വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ‌വോട്ടിങ് ടൈം കഴിയാൻ കാത്തിരിക്കുകയായിരുന്നു.’

‘വോട്ടിങ് ടൈം കഴിയുന്നതിന് മുമ്പ് നീ കാണിച്ച ഈ വൃത്തികേട് പോസ്റ്റ് ചെയ്ത് നിനക്കുള്ള വോട്ടിങിൽ വീഴ്ച വരുത്തുന്നത് ഫെയർ ​ഗെയിമല്ല എന്നുള്ള ഉത്തമബോധ്യം ഉള്ളതുകൊണ്ടും ഇത് ഞങ്ങളെ വ്യക്തിപരമായി ബാധിക്കുന്ന വിഷയമായതുകൊണ്ടുമാണ് വോട്ടിങ് ടൈം കഴിഞ്ഞ് പോസ്റ്റ് ചെയ്യുന്നത്. ഞാൻ ഇതിന് പ്രതികരിച്ചില്ലേൽ നീ കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും ഞാനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ല.

‘നീ വീട്ടിൽ നിന്നും ഇറങ്ങി കഴിഞ്ഞ് ഈ വീഡിയോ നിന്റെ ഉമ്മയേയും ബാപ്പയേയും പെങ്ങളേയും കാണിക്കണം. എങ്ങനുണ്ട് നിന്റെ പെർഫോമൻസ് എന്ന് ചോദിക്കണം. ഒരു സ്ത്രീയേയും കുടുംബത്തിനേയും അപമാനിച്ച നീ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് ഒരുപക്ഷെ അവർ നിനക്ക് പറഞ്ഞ് മനസിലാക്കിത്തരും.’

റിയാസേ…. നീ തന്നെ പറഞ്ഞ കാര്യമാണ് ബി​ഗ് ബോസ് വ്യക്തിത്വം കൂടി അളക്കുന്ന ഒരു ഷോയാണെന്നത്. ഇതാണോ നിന്റെ വ്യക്തിത്വം? നീ പറയുകയുണ്ടായി ആര് ജയിച്ചാലും ജനങ്ങളെ മണ്ടന്മാരാക്കി ഒരുത്തനും ജയിക്കരുതെന്ന്.’

‘ഫെമിനിസ്റ്റാണ് കോപ്പാണെന്നും പറഞ്ഞ് നടന്നിട്ട് ഇമ്മാതിരി വൃത്തികേട് കാണിക്കുന്നത് വഴി നീ അല്ലെ ജനങ്ങളെ പറ്റിക്കുന്നത്? ബി​ഗ് ബോസ് സീസൺ ഫോർ എന്ന ഷോയിലൂടെ മറ്റ് ആർക്കും കിട്ടാത്ത ഒരു സ്ഥാനം നീ നേടിയെടുത്തിട്ടുണ്ട്.’

‘വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ എന്ന സൽപ്പേര്. ഇവൻ കാരണം അപമാനിക്കപ്പെട്ട വ്യക്തിക്ക് വേണ്ടിയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്. അവനവന്റെ കുടുംബത്തിലെ സ്ത്രീകളോട് ഇവനെപോലുള്ളവന്മാർ ഇങ്ങനെയുള്ള വൃത്തികേട് കാണിച്ചാലും കുഴപ്പമില്ല എന്നുള്ളവർക്ക് ഇവനെ ന്യായീകരിച്ചും കമന്റ് ചെയ്യാം’ എന്നായിരുന്നു ജോൺ എഴുതിയത്.

റോബിൻ പുറത്തായ ആഴ്ചയിൽ നടന്ന ബി​ഗ് ബോസ് സാമ്രാജ്യം എന്ന വീക്കിലി ടാസ്ക്കിനിടെയാണ് ധന്യയും റിയാസും ലക്ഷ്മിപ്രിയയുമെല്ലാം തമ്മിൽ വാക്ക് തർക്കവും ബഹളവും നടന്നത്.ധന്യ സെയ്ഫ് ​ഗെയിം കളിക്കുന്ന മത്സരാർഥിയാണെന്ന് ഏറ്റവും കൂടുതൽ പരസ്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വ്യക്തി റിയാസ് മാത്രമാണ്.

about biggboss

More in TV Shows

Trending

Recent

To Top