Connect with us

കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെത് … അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്; ജോയ് മാത്യു

Actor

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് തല്ലിതകര്‍ത്ത എസ്എഫ്‌ഐയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു

തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടിയാണ് എസ്എഫ്‌ഐ നടത്തിയത്. കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എന്നും അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്‍റെ കുറിപ്പ്

ഒരു എം പി യുടെയോ എം എൽ എ യുടെയോ ഓഫീസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്താണ് ,അവരുടെ ആശാകേന്ദ്രമാണ്.ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ് ,അങ്ങിനെ ആയിരിക്കുകയും വേണം .കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്.അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല. പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്‌. അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്

അതേസമയം എം പി ഓഫീസ് അടിച്ച് തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30നാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുക. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ എത്തുക. രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി പറഞ്ഞു. 30, 1, 2 തീയതികളിലാവും അദ്ദേഹം വയനാട്ടിൽ ഉണ്ടാവുക.

More in Actor

Trending

Recent

To Top