Connect with us

എന്റെ കണ്‍മണി ഇനി തെലുങ്കിലേക്ക് എന്ന് ഗോപി സുന്ദര്‍! അങ്കുട്ടനൊപ്പം പുതിയ തുടക്കമെന്ന് അമൃതയും! നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി സന്തോഷവതിയായി അമൃത ! വൈറലായി പുതിയ പോസ്റ്റ് !

Movies

എന്റെ കണ്‍മണി ഇനി തെലുങ്കിലേക്ക് എന്ന് ഗോപി സുന്ദര്‍! അങ്കുട്ടനൊപ്പം പുതിയ തുടക്കമെന്ന് അമൃതയും! നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി സന്തോഷവതിയായി അമൃത ! വൈറലായി പുതിയ പോസ്റ്റ് !

എന്റെ കണ്‍മണി ഇനി തെലുങ്കിലേക്ക് എന്ന് ഗോപി സുന്ദര്‍! അങ്കുട്ടനൊപ്പം പുതിയ തുടക്കമെന്ന് അമൃതയും! നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി സന്തോഷവതിയായി അമൃത ! വൈറലായി പുതിയ പോസ്റ്റ് !

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് ചാനലിലെ എക്കാലത്തെയും ഹിറ്റ് റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയെ ചലച്ചിത്രരംഗത്തേക്ക് എത്തിക്കുന്നത്. 2010ല്‍ റിയാലിറ്റി ഷോയുടെ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എന്നാല്‍ 2016ല്‍ ഇരുവരും വിവാഹമോചിതരായി.

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചത് ഈയ്യിടെയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് അമൃത സുരേഷ് ഇതേക്കുറിച്ച് അറിയിച്ചത്. ഞങ്ങള്‍ ജീവിതത്തിലൊന്നിച്ചുവെന്നും കുറച്ചുകാലം കൊച്ചിയിലും പിന്നീട് ഹൈദരാബാദിലേക്കും പോവുമെന്നുമായിരുന്നു ഗോപി സുന്ദര്‍ പ്രതികരിച്ചത്. ഇരുവരുടേയും ജീവിതത്തെക്കുറിച്ചും നേരത്തെ നല്‍കിയ അഭിമുഖങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വീണ്ടും വൈറലായിരുന്നു. അമൃതയെ തെലുങ്കില്‍ പരിചയപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞുള്ള ഗോപി സുന്ദറിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

എന്റെ അടുത്ത തെലുങ്ക് സിനിമയിലൂടെ കണ്‍മണി തെലുങ്കില്‍ അരങ്ങേറുകയാണെന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്. അങ്കുട്ടന്റെ പുതിയ സിനിമയിലൂടെ ഞാന്‍ തെലുങ്കില്‍ തുടക്കം കുറിക്കുകയാണെന്നായിരുന്നു അമൃത കുറിച്ചത്. ആശംസകള്‍ മാത്രമല്ല പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകളുമുണ്ട്. കണ്‍മണിയെന്നാണോ അമൃതയെ ഗോപി വിളിക്കുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ട്.

പതിവ് പോലെ തന്നെ ഇത്തവണത്തെ ഫോട്ടോയിലും നെഗറ്റീവ് കമന്റുകളേറെയാണ്. പുട്ടും മുട്ടയും വിമര്‍ശകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നായിരുന്നു നേരത്തെ ഗോപി സുന്ദര്‍ കുറിച്ചത്. മറ്റുള്ളവരുടെ ജീവിതത്തില്‍ ആവശ്യമില്ലാതെ ഇടപെട്ട് സംസാരിക്കുന്ന എല്ലാ ജോലി ഇല്ലാത്ത ആളുകള്‍ക്കും ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്.

അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയായിരുന്നു ഗോപി സുന്ദര്‍. വര്‍ഷങ്ങളായി ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ച് അഭയ മൂന്ന് വര്‍ഷം മുന്‍പായിരുന്നു തുറന്നുപറഞ്ഞത്. അത്രയും അടുത്ത സൗഹൃദമായിരുന്നിട്ടും ഇരുവരും വേര്‍പിരിഞ്ഞതെന്താണെന്നായിരുന്നു ആളുകളുടെ ചോദ്യം. സോഷ്യല്‍മീഡിയയില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും ഇരുവരും പ്രതികരിച്ചിരുന്നില്ല.

വിമര്‍ശനങ്ങളൊക്കെ വരുന്നുണ്ടെങ്കിലും അതൊന്നും അമൃതയും ഗോപി സുന്ദറും പരിഗണിക്കുന്നില്ല. പാട്ടും സ്റ്റേജ് പരിപാടിയുമൊക്കെയായി സജീവമാണ് ഇരുവരും. അഭിയ ഹിരണ്‍മയിയും സ്റ്റേജ് ഷോയുമായി സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായും അഭയ വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. അമൃത സുരേഷും സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം അമൃത പങ്കുവെക്കുന്നുമുണ്ട്.

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള ഒരു സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെയാണ് സംഗീത സംവിധായകൻ്റെ സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയത്. ഗോപി സുന്ദറിൻ്റെ ജീവിത ചരിത്രങ്ങള്‍ ചികയുന്ന തിരക്കിലാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍. ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ അഭിയ ഹിരണ്‍മയ് യുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു സംഗീത സംവിധായകന്‍. ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് ഇപ്പോള്‍ അമതൃയ്‌ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top