Connect with us

കാമുകിയുമായി ഷൂട്ടിങിനെത്തിയ കൃഷ്ണകുമാറിനെ ഉപദേശിച്ച മമ്മൂട്ടി; രണ്ടുപേരും പിന്നീട് ഈ ബന്ധത്തിൽ ദുഖിക്കും; മമ്മൂക്കയുടെ ഉപദേശം കേട്ട ശേഷം കൃഷ്ണകുമാർ ചെയ്തത്; അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന് അഹാന!

News

കാമുകിയുമായി ഷൂട്ടിങിനെത്തിയ കൃഷ്ണകുമാറിനെ ഉപദേശിച്ച മമ്മൂട്ടി; രണ്ടുപേരും പിന്നീട് ഈ ബന്ധത്തിൽ ദുഖിക്കും; മമ്മൂക്കയുടെ ഉപദേശം കേട്ട ശേഷം കൃഷ്ണകുമാർ ചെയ്തത്; അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന് അഹാന!

കാമുകിയുമായി ഷൂട്ടിങിനെത്തിയ കൃഷ്ണകുമാറിനെ ഉപദേശിച്ച മമ്മൂട്ടി; രണ്ടുപേരും പിന്നീട് ഈ ബന്ധത്തിൽ ദുഖിക്കും; മമ്മൂക്കയുടെ ഉപദേശം കേട്ട ശേഷം കൃഷ്ണകുമാർ ചെയ്തത്; അച്ഛന്റെ അറിയാക്കഥ കേട്ട് അമ്പരന്ന് അഹാന!

മലയാളികൾക്കിടയിൽ വളരെയധികം സജീവമായ താരമാണ് നടൻ കൃഷ്ണ കുമാർ. നടനായും രാഷ്‌ടീയക്കാരൻ ആയും മാത്രമല്ല, നാല് പെൺകുട്ടികളുടെ അച്ഛൻ എന്നും അഭിമാനത്തോടെ പറയാം. സീരിയൽ രംഗത്ത് നിന്നുമാണ് താരം സിനമയിലേക്ക് വന്നത് . നടൻ കൃഷ്ണ കുമാറിനെപോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. സിന്ധുവാണ് ഭാര്യ. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് മക്കൾ.

മക്കളെല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാള സിനിമ മേഖലയിൽ തന്റെതായ ഇടംകൈവരിച്ച താരമാണ് മൂത്ത മകൾ അഹാന കൃഷ്ണ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി.

ഇപ്പോൾ ഇരുവരുടേയും വിവാഹം അതിവേ​ഗത്തിൽ നടക്കാൻ കാരണക്കാരനായത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മുകേഷ്. അഹാന മുകേഷിന്റെ യുട്യൂബ് ചാനലിൽ അതിഥിയായി വന്നപ്പോഴാണ് രസകരമായ പഴയ സംഭവം മുകേഷ് അഹാനയോട് പറഞ്ഞത്. ‘സൈന്യത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്തായിട്ടാണ് നടന്നത്. മമ്മൂക്കയും എല്ലാവരുമുണ്ട്.’

‘ഷൂട്ടിങ് നടക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ അപ്പ ഹാജയയേയും കൃഷ്ണകുമാറിനേയും കണ്ടു. ഞാൻ രണ്ടുപേരെയും വിളിച്ച് വിശേഷം തിരിക്കി. രണ്ടുപേരുടെ മുഖത്തും ഒരു വിഷമം കാണുന്നുണ്ട്. കാര്യം ചോദിച്ചപ്പോഴാണ് അറിഞ്ഞത് കൃഷ്ണ കുമാറിനൊപ്പം കാമുകിയുമുണ്ട് വണ്ടിയിൽ ഇരിക്കുകയാണെന്ന്. രണ്ടുപേരും ഏറെനാളായി പ്രണയിക്കുകയാണ് പക്ഷെ കാമുകിയുടെ വീട്ടുകാർക്ക് ആ വിവാഹത്തോട് താൽപര്യമില്ല.’

അതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച കൃഷ്ണകുമാർ അപ്പ ഹാജയെ കാണാൻ വന്നതാണ്. കഥകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക വന്നു. മമ്മൂക്കയോടും കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം കേട്ട ശേഷം മമ്മൂക്ക കൃഷ്ണ കുമാറിനോട് പറഞ്ഞു.

നീ പ്രണയിക്കുന്നത് തെറ്റല്ല. പ്രണയിച്ച കുട്ടിയെ തന്നെ വിവാഹം ചെയ്യു​കയും വേണം. പക്ഷെ ഇപ്പോൾ നിന്റെ കൈയ്യിൽ അവളെ പോറ്റാനുള്ള വകുപ്പുണ്ടോ? അവളെ നിനക്ക് നന്നായി നോക്കാൻ പറ്റുമോ? അതുകൊണ്ട് നീ കുറച്ച് കൂടി ക്ഷമിച്ച് നിൽക്ക്.’

‘അപ്പോഴേക്കും നീ സിനിമയിൽ നല്ല സ്ഥാനത്തെത്തും. അപ്പോൾ വിവാഹം കഴിക്കാം. അല്ലെങ്കിൽ രണ്ടുപേരും പിന്നീട് ഈ ബന്ധത്തിൽ ദുഖിക്കും.മമ്മൂക്കയുടെ ഉപദേശം കേട്ട ശേഷം ബുദ്ധിവന്ന കൃഷ്ണകുമാർ സെറ്റിലായിട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ കാമുകിക്കൊപ്പം തിരികെ പോയി’ മുകേഷ് പറഞ്ഞു.

അച്ഛന്റെ പഴയ കഥകൾ കേട്ട് ആകാംഷയിലായ അഹാന മുകേഷ് പറഞ്ഞ് നിർത്തിയപ്പോൾ‌ ചോദിച്ച ചോദ്യം ‘എന്നിട്ട് അച്ഛൻ ആ പെൺകുട്ടിയെ തോച്ചോ’ എന്നതായിരുന്നു. പെൺകുട്ടിയുടെ പേര് മുകേഷ് വെളിപ്പെടുത്താതും അഹാനയുടെ ആകാംഷ കൂട്ടി.

മുകേഷ് കഥയുടെ ബാക്കി ഭാ​ഗം പറയാൻ തുടങ്ങി. ‘കൃഷ്ണ കുമാർ പോയശേഷം ഷൂട്ടിങ് പൂർത്തിയാക്കി ഞങ്ങൾ തിരികെ ഹോട്ടലിൽ പോയി വിശ്രമിച്ചു. പിറ്റേന്ന് രാവിലെ ഒരു ഫോൺ കോൾ വന്നു. അപ്പ ഹാജയായിരുന്നു ലൈനിൽ കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് മമ്മൂക്ക ഉപദേശിച്ച് മനംമാറ്റി വിട്ട കൃഷ്ണകുമാറും കാമുകി സിന്ധുവും രജിസ്റ്റർ വിവാഹം ചെയ്യാൻ പോവുകയാണെന്ന്.’

മമ്മൂക്കയുടെ ഉപദേശം കേട്ട് കൃഷ്ണകുമാറിന്റെ മനം മാറിയാലോയെന്ന് കരുതി കാമുകതി സിന്ധു നിർബന്ധിച്ചതിനാലാണ് പിറ്റേ ദിവസം തന്നെ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചത്.സംഭവം അറിഞ്ഞ ഞാൻ ഉടൻ തന്നെ ഉറങ്ങി കിടന്ന മമ്മൂക്കയെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. എല്ലാം കേട്ട് നിൽ‌ക്കുന്ന മമ്മൂക്കയോട് ഞാൻ പറഞ്ഞു. ഇതുപോലെ ഉപദേശം തേടി മൂന്ന് പേർ കൂടി താഴെ വന്ന് നിൽ‌ക്കുന്നുണ്ട് കാണാൻ സമയമുണ്ടാകുമോയെന്ന്.’

ഞാൻ കളിയാക്കുന്നത് കേട്ടതും മമ്മൂക്ക വാതിൽ കൊട്ടിയടച്ച് റൂമിലേക്ക് കയറിപ്പോയി. പിന്നേയും പല സന്ദർഭങ്ങളിൽ ഞാൻ മമ്മൂക്കയെ ഇത് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്’ മുകേഷ് പറഞ്ഞു. തനിക്ക് ഈ കഥകൾ അറിയില്ലായിരുന്നുവെന്നും സൈന്യത്തിന്റെ സെറ്റിൽ പോയിട്ടുണ്ട് എന്ന് മാത്രമാണ് അമ്മ തങ്ങളോട് പറഞ്ഞിട്ടുള്ളതെന്നും അഹാന അമ്പരപ്പോടെ പറയുന്നുണ്ടായിരുന്നു.

about ahana

Continue Reading
You may also like...

More in News

Trending