Connect with us

ആദ്യ വിവാഹത്തിന് നോ പറയാനും രണ്ടാംവിവാഹത്തിന് സമ്മതിക്കാനുമുള്ള കാരണം തുറന്ന് പറഞ്ഞ് മഞ്ജരി!! എല്ലാത്തിനും പിന്നിൽ ആ ഒരു കാരണം മാത്രം…. ; “അതെ” എന്ന് മഞ്ജരിയുടെ കൈ ചേർത്തുപിടിച്ച് ജെറിൻ!! ജെറിന്‍ ഇങ്ങോട്ട് വന്നാണ് പ്രൊപ്പോസ് ചെയ്തത്! വിവാഹശേഷമുള്ള മഞ്ജരിയുടെ പ്രതികരണം?

Malayalam Breaking News

ഗായിക മഞ്ജരിയും ബാല്യകാല സുഹൃത്തായ ജെറിനും വിവാഹിതരായിരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. സുരേഷ് ഗോപി, ജി വേണുഗോപാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങി നിരവധി പേരാണ് ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. ചുവന്ന സാരിയില്‍ സിംപിള്‍ മേക്കപ്പുമായാണ് മഞ്ജരി വിവാഹവേദിയിലേക്കെത്തിയത്. വിവാഹശേഷമുള്ള ഇവരുടെ പ്രതികരണവും വൈറലായിക്കൊണ്ടിരിക്കുകയാണ്.ഞങ്ങള്‍ ഹാപ്പിയാണ്.

മാജിക് പ്ലാനറ്റിലെ കുഞ്ഞുങ്ങളുടെ കൂടെയാണ് ഇന്നത്തെ ദിവസം. അതാണ് പ്രധാന സന്തോഷം. ഇതൊരു ചെറിയ ചടങ്ങാണ്. ഞാന്‍ അവിടത്തെ നിത്യസന്ദര്‍ശകയാണ്. ഈ കുഞ്ഞുങ്ങളെ പൊതുവെ ഇങ്ങനെയുള്ള പരിപാടികളില്‍ നിന്നൊക്കെ മാറ്റിനിര്‍ത്തുന്ന അവസ്ഥയാണ്. വിവാഹത്തിനോ മറ്റ് ചടങ്ങുകള്‍ക്കോ പോവുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരരുതെന്ന് പറഞ്ഞതായി പല പേരന്‍സും പറഞ്ഞിട്ടുണ്ട്. ആ കുഞ്ഞുങ്ങളോടുള്ള എന്റെ സ്‌നേഹം കൂടിയാണ് ഈ ചടങ്ങ് അവിടെ വെക്കാന്‍ കാരണം.

ഞാനും ജെറിനും കല്യാണം കഴിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെ സ്‌കൂള്‍ ഗ്രൂപ്പില്‍ എല്ലാവര്‍ക്കും അതിശയമാണ്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങള്‍. ക്ലാസിലിരുന്ന് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറേയില്ല.

ഞാന്‍ ഭയങ്കര ഔട്ട് സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റായതിനാല്‍ എപ്പോഴും പുറത്തായിരുന്നു, അതിനാല്‍ സംസാരിക്കാന്‍ അവസരം കിട്ടിയില്ലെന്നായിരുന്നു ജെറിന്റെ കമന്റ്. ക്ലാസിലങ്ങനെ ഒരുപാട് സംസാരിച്ച ഓര്‍മ്മകളൊന്നുമില്ല.അദ്ദേഹം ഇങ്ങോട്ട് വന്നാണ് പ്രൊപ്പോസ് ചെയ്തത്. അമ്മയോടും അച്ഛനോടുമൊക്കെ സംസാരിക്കുകയായിരുന്നു.

മഞ്ജരിയുടെ പാട്ട് കേട്ടാണ് എനിക്ക് ഇഷ്ടം തോന്നിയതെന്നും ജെറിന്‍ പറഞ്ഞിരുന്നു. മസ്‌കറ്റിലുള്ള സമയത്തെ മഞ്ജരി പാടുമായിരുന്നു. ഞാന്‍ കുറച്ച് പ്രാക്ടീസ് ചെയ്‌തെങ്കിലും എന്നെ റിജക്റ്റ് ചെയ്തു. സുന്ദരി കണ്ണാല്‍ എന്ന പാട്ട് എനിക്ക് പാടിത്തന്നിരുന്നുവെന്ന് മഞ്ജരി പറഞ്ഞപ്പോള്‍ പാട്ട് മഞ്ജുവിന് പറ്റിയ പണിയാണെന്നായിരുന്നു ജെറിന്റെ കമന്റ്.

ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരെല്ലാം ഇപ്പോഴും സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ഇങ്ങനെയൊരു കാര്യം നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ്, സ്‌നേഹമുണ്ട് അതാണ് ജെറിനില്‍ തനിക്ക് ഇഷ്ടപ്പെട്ട കാര്യമെന്നും മഞ്ജരി പറഞ്ഞിരുന്നു. ഞങ്ങളുടെ കൂടെ എപ്പോഴും നിങ്ങളുടെ പ്രാര്‍ത്ഥന വേണമെന്നും മഞ്ജരി പറഞ്ഞിരുന്നു.

about manjari

More in Malayalam Breaking News

Trending

Recent

To Top