Connect with us

മക്കളോട് ഞാന്‍ അവസരമൊന്നും ചോദിക്കാറില്ല, അവര്‍ വിളിച്ചാല്‍ പോയി ചെയ്യാറാണ് പതിവ്.. സെറ്റില്‍ താന്‍ അവരുടെ ബാപ്പ അല്ലായിരുന്നു, ആര്‍ട്ടിസ്റ്റ് മാത്രമാണ്’ മക്കളെ കുറിച്ച് അന്ന് വിപി ഖാലിദ് പറഞ്ഞത്! വേദനയോടെ ആരാധകർ

Actor

‘മറിമായം’ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടൻ ഖാലിദ് വിടവാങ്ങിയത് സിനിമാ ടെലിവിഷൻ ലോകം ഞെട്ടലോടെയാണ് കേട്ടത്. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം. ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു

അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സോഷ്യല്‍മീഡിയയില്‍ ആരാധകരും സിനിമാ പ്രവര്‍ത്തകരും. അദ്ദേഹം തന്റെ മക്കളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

മക്കളോട് താന്‍ അവസരമൊന്നും ചോദിക്കാറില്ലെന്നാണ് ഖാലിദ് പറഞ്ഞിരിക്കുന്നത്. മക്കളോട് ഞാന്‍ അവസരമൊന്നും ചോദിക്കാറില്ലെന്നും, അവര്‍ വിളിച്ചാല്‍ പോയി ചെയ്യാറാണ് പതിവെന്നും ഖാലിദ് പറഞ്ഞിരുന്നു.

സെറ്റില്‍ താന്‍ അവരുടെ ബാപ്പ അല്ലായിരുന്നു. അവിടെ താനൊരു ആര്‍ട്ടിസ്റ്റ് മാത്രമാണ്. അവര്‍ക്ക് അവരുടെ പണി. തനിക്ക് തന്റെ ജോലി. അത്രമാത്രം. സത്യത്തില്‍ കൊച്ചിയില്‍ ഇത്രയും സിനിമാക്കാരുളള വീട് വേറെയുണ്ടോ എന്നത് സംശയമാണെന്നും അതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും വിപി ഖാലിദ് പറഞ്ഞിരുന്നു.

മലയാള സിനിമയിലെ ശ്രദ്ധേയരായ ക്യാമറാമാന്‍ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവരാണ് വിപി ഖാലിദിന്റെ മക്കള്‍. അനുരാഗ കരിക്കിന്‍ വെളളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായി ഖാലിദ് റഹ്‌മാന്‍ ശ്രദ്ധിക്കപ്പെട്ടത്. ഛായാഗ്രാഹകരായിട്ടാണ് ഷൈജുവും ജിംഷിയും ശ്രദ്ധേയരായി മാറിയത്.

ഖാലിദ് കൊച്ചിന്‍ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളില്‍ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളില്‍ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ല്‍ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്

More in Actor

Trending

Recent

To Top