Connect with us

“പുരുഷനെ ഗെയിം നോക്കിയും സ്ത്രീയെ സ്വഭാവം നോക്കിയും വിലയിരുത്തും”; ഒരു സ്ത്രീ ഒരാള്‍ക്കൊപ്പം ഇരുന്നാലോ തോളില്‍ കൈയ്യിട്ടാലോ ആഹാരം വാരി കൊടുത്താലോ അത് അവളെ ശല്യം ചെയ്യാനുള്ള ലൈസന്‍സ് അല്ല; ദില്‍ഷ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ട!

TV Shows

“പുരുഷനെ ഗെയിം നോക്കിയും സ്ത്രീയെ സ്വഭാവം നോക്കിയും വിലയിരുത്തും”; ഒരു സ്ത്രീ ഒരാള്‍ക്കൊപ്പം ഇരുന്നാലോ തോളില്‍ കൈയ്യിട്ടാലോ ആഹാരം വാരി കൊടുത്താലോ അത് അവളെ ശല്യം ചെയ്യാനുള്ള ലൈസന്‍സ് അല്ല; ദില്‍ഷ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ട!

“പുരുഷനെ ഗെയിം നോക്കിയും സ്ത്രീയെ സ്വഭാവം നോക്കിയും വിലയിരുത്തും”; ഒരു സ്ത്രീ ഒരാള്‍ക്കൊപ്പം ഇരുന്നാലോ തോളില്‍ കൈയ്യിട്ടാലോ ആഹാരം വാരി കൊടുത്താലോ അത് അവളെ ശല്യം ചെയ്യാനുള്ള ലൈസന്‍സ് അല്ല; ദില്‍ഷ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ട!

ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരം അതിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിനില്‍ക്കുന്നുള്ളൂ. ആള്‍മാറാട്ടം ടാസ്‌ക്കില്‍ ആറാടുകയായിരുന്നു എല്ലാ മത്സരാർത്ഥികളും.ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആരാവുമെന്ന സംശയങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

ആദ്യമായി ഫൈനലിലേക്ക് പ്രവേശിച്ച ദില്‍ഷ വിജയിച്ചേക്കുമെന്ന സൂചനകള്‍ ആരാധകര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഫിനാലെയോട് അടുക്കുമ്പോള്‍ ദില്‍ഷയെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. ബ്ലെസ്ലി ഇഷ്ടം പറഞ്ഞ് വന്നതിനോട് ദില്‍ഷ പ്രതികരിച്ച രീതിയാണ് ചിലര്‍ വിമര്‍ശനമായി പറയുന്നത്.

സ്ത്രീകളെ ഡീഗ്രേഡ് ചെയ്യുക എന്ന് പറയുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. പുരുഷന്മാരെ അവരുടെ ഗെയിം മാത്രം നോക്കി വിലയിരുത്തുമ്പോള്‍ സ്ത്രീകളുടെ സ്വഭാവത്തെ കൂടിയാണ് വിലയിരുത്തുന്നത്. ദില്‍ഷ ആരോട് മിണ്ടിയാലും അത് കോംബോ ആകുന്നതും അതുകൊണ്ട് തന്നെയാണ്. റിയാസും ബ്ലെസ്ലിയും മിണ്ടുമ്പോള്‍ എന്തുകൊണ്ടാണ് അത് മാത്രം കോംബോ ആകുന്നില്ല എന്നാണ് ആരാധകര്‍ ചോദിക്കുന്നത്?

ഒരാളുടെ അടുത്ത് മിണ്ടിയാല്‍ ഉടനെ പ്രണയമാക്കാനും കോംബോ ഉണ്ടാക്കാനും നോക്കുന്നവരുടെ ഉദ്ദേശം വേറെയാണ്. ഫിനാലെ വീക്കിലാകും മാക്‌സിമം ഡീഗ്രേഡിങ് നടക്കാന്‍ പോകുന്നത്. ബ്ലെസ്ലിയും റിയാസും ഗെയിമില്‍ കാണിക്കുന്ന കാര്യങ്ങളാകും ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍ ദില്‍ഷയുടെ ഗെയിമും അവളുടെ സ്വഭാവവും ജഡ്ജ് ചെയ്യപ്പെടും.. എന്തിനും ഏതിനും പെണ്ണിനെ കുറ്റം പറയുന്ന നാട്ടില്‍ ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട’.

ഒരു സ്ത്രീ ഒരാള്‍ക്കൊപ്പം ഇരുന്നാലോ തോളില്‍ കൈയ്യിട്ടാലോ ആഹാരം വാരി കൊടുത്താലോ അത് അവളെ ശല്യം ചെയ്യാനുള്ള ലൈസന്‍സ് അല്ല. ഡിവോഴ്‌സായിട്ട് പോലും ഇന്നത്തെ കാലത്ത് ആളുകള്‍ സുഹൃത്തുക്കളായി തുടരുന്നു. അപ്പോളാണ് പ്രൊപ്പോസ് ചെയ്ത ഒരുത്തനെ ഒഴിവാക്കാത്തതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത്. അവളാണ് മിണ്ടുന്നേ അവളാണ് പറയുന്നത് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഒരുപാട് വരുന്നുണ്ട്.

ശരിയാണ് ദില്‍ഷയ്ക്ക് ബ്ലെസ്ലി ഒരു നല്ല അനിയനെ പോലെ ആണ്. അവനെ നന്നായി കെയര്‍ ചെയ്യുന്നുമുണ്ട്. ഇതേ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഓര്‍ക്കണം അവര്‍ ഉന്നയിക്കുന്ന കാര്യങ്ങളിലും ഒരുപാട് മുകളിലാണ് ബ്ലെസ്സി ചെയ്യുന്ന തെറ്റുകള്‍. സ്റ്റാല്‍കിങ് എന്നാല്‍ നമ്മുടെ നാട്ടില്‍ ഒരു കുറ്റം ആണ്. അത് ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷയും കിട്ടും. തികച്ചും ബ്ലാക്മെയ്‌ലിംഗ് കൂടെയാണ് ബ്ലെസ്ലി ചെയ്യുന്നത്. നിന്നെ കിട്ടിയില്ലേല്‍ ഞാന്‍ മരിക്കും അങ്ങനെ ഒക്കെ..

അച്ഛന്റെ പേരിലുള്ള സിംപതി ട്രാക്ക് തൊട്ട് നീ അനുഭവിക്കും എന്ന് തുടങ്ങിയ ഭീഷണികള്‍ വരെ ബ്ലെസ്ലി ഇറക്കി. എനിക്ക് പറയാനുള്ളത് അങ്ങോട്ട് പോയി മിണ്ടുന്നു എന്ന് നിങ്ങള്‍ പറയുന്ന ദില്‍ഷയേക്കാള്‍ ഒരുപാടു മുകളില്‍ ആണ് ബ്ലെസ്ലി ചെയ്യുന്ന തെറ്റ്. ഫിനാലെ വരെ എത്തി നില്‍ക്കുന്ന ദില്‍ഷയുടെ ഗെയമിനെ നിങ്ങള്‍ വിലയിരുത്തുകയാണ് വേണ്ടത്. അല്ലാതെ അവള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയല്ല. വിന്നര്‍ ആകുന്നതിനും അപ്പുറം ഒരു ജീവിതം ഉണ്ടെന്നു എല്ലാവരും ഓര്‍ക്കണമെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു..

എന്തായാലും ഇത്തവണ ദില്‍ഷ ബിഗ് ബോസ് വിന്നര്‍ ആയാല്‍ ചരിത്രം മാറും. ഇതുവരെ മലയാളം ബിഗ് ബോസില്‍ ഒരു സ്ത്രീ വിന്നറായിട്ടില്ല. ആദ്യ സീസണില്‍ പേളി രണ്ടാം സ്ഥാനത്ത് എത്തി. ഇത്തവണ അത് ദില്‍ഷയ്ക്ക് കിട്ടട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top