Connect with us

റോബിന് മാത്രമെ ആര് പുറത്ത് പോകുമെന്ന് പ്രവചിക്കാൻ പറ്റൂ, നി‍ന്റെ കാര്യത്തിൽ തെറ്റുപറ്റി; പ്രവചിച്ച റോബിൻ ഇന്നെവിടെ? ; റിയാസ് പുറത്താകുമെന്ന് പ്രവചിച്ചതിനെ കുറിച്ച് റോൺസൺ!

TV Shows

റോബിന് മാത്രമെ ആര് പുറത്ത് പോകുമെന്ന് പ്രവചിക്കാൻ പറ്റൂ, നി‍ന്റെ കാര്യത്തിൽ തെറ്റുപറ്റി; പ്രവചിച്ച റോബിൻ ഇന്നെവിടെ? ; റിയാസ് പുറത്താകുമെന്ന് പ്രവചിച്ചതിനെ കുറിച്ച് റോൺസൺ!

റോബിന് മാത്രമെ ആര് പുറത്ത് പോകുമെന്ന് പ്രവചിക്കാൻ പറ്റൂ, നി‍ന്റെ കാര്യത്തിൽ തെറ്റുപറ്റി; പ്രവചിച്ച റോബിൻ ഇന്നെവിടെ? ; റിയാസ് പുറത്താകുമെന്ന് പ്രവചിച്ചതിനെ കുറിച്ച് റോൺസൺ!

ബി​ഗ് ബോസ് സീസൺ ഫോർ അപ്രതീക്ഷിത വഴിത്തിരിവിലൂടെ മുന്നേറുകയാണ്. രണ്ടാഴ്ച കഴിഞ്ഞു സീസൺ ഫോർ ഗ്രാൻഡ് ഫിനാലെയാണ്. പന്ത്രണ്ടാം ആഴ്ച പിന്നിടുമ്പോൾ വിനയ് മാധവാണ് കഴിഞ്ഞ ദിവസം ഷോയിൽ നിന്നും പടിയിറങ്ങിയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തി ആറാഴ്ച നിന്ന ശേഷമാണ് വിനയ് എവിക്ടായത് .

ബിഗ് ബോസ് സീസൺ ഫോറിൽ ഏറെ ഓളം സൃഷ്ട്ടിച്ച റോബിനും മറ്റൊരു പ്രധാന മത്സരാർഥിയായിരുന്ന ജാസ്മിനും പുറത്തുപോയതോടെ മറ്റ് മത്സരാർഥികൾക്കിടയിലെ ബന്ധങ്ങളുടെ തന്ത്രങ്ങളൊക്കെ മാറ്റിയെഴുതുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളിൽ വിജയിച്ച ദിൽഷ ഇതിനോടകം ഫൈനൽ ഫൈവ് ഉറപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന മത്സരാർഥികൾ മറ്റ് നാല് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ്.

അതേസമയം വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും ഇതുവരെ നടന്ന ​ഗെയിമുകളെ കുറിച്ചും മത്സരാർഥികൾ ചർച്ച ചെയ്യുകയും പുതിയ പ്ലാനുകൾ മെനയുകയുമെല്ലാം ചെയ്യാറുണ്ട്.

അക്കൂട്ടത്തിൽ ഇനി വരാൻ പോകുന്ന എവിക്ഷനെ കുറിച്ച് മത്സരാർഥികളായ റോൺസണും റിയാസും കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു അതിനിടയിൽ. വീട്ടിൽ നിന്നും മൂന്നാഴ്ച മുമ്പ് പുറത്തായ റോബിനെ കുറിച്ച് റോൺസൺ പറഞ്ഞ കമന്റാണ് വൈറലാകുന്നത്.

ആര് പുറത്താകുമെന്ന് റോബിൻ ​ഗസ് ചെയ്ത് പറയുന്നതുപോലെ മറ്റാർക്കും കഴിയില്ലെന്നാണ് റോൺസൺ റിയാസിനോട് പറയുന്നത്. വീക്കെൻഡിൽ ആരായിരിക്കും ഇനി പുറത്താക്കാൻ പോകുന്നതെന്ന് ശരിയായി പ്രവചിച്ചിരുന്നത് റോബിനായിരുന്നു. മറ്റാർക്കും അത് സാധ്യമല്ല.

അതേസമയം റിയാസ് പുറത്താകുമെന്ന് പ്രവചിച്ചതിൽ റോബിന് തെറ്റിപറ്റി. അത് മാത്രം സത്യമായില്ല എന്നാണ് റിയാസിനോട് സംസാരിക്കവെ റോൺസൺ പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇതെല്ലം പ്രവചിച്ച റോബിൻ ഇപ്പോൾ എവിടെ? എന്ന് മറുപടിയായി റിയാസും റോൺസണിനോട് ചോദിക്കുന്നുണ്ട്.

റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ ആഴ്ചകൾക്ക് മുമ്പ് വീട്ടിൽ നിന്നും പുറത്തായത്. വീക്കിലി ടാസ്ക്കിനിടെ നടന്ന കൈയ്യാങ്കളിയാണ് റോബിന്റെ പുറത്താകലിലേക്ക് എത്തിയത്. ഇനി വീട്ടിൽ അവശേഷിക്കുന്നത് ഏഴ് മത്സരാർഥികളാണ്.

about biggboss

More in TV Shows

Trending

Recent

To Top