Connect with us

എന്റെ അഭിപ്രായത്തില്‍ രണ്ടും നല്ല അഭിനയമല്ല…മോഹൻലാലിനെ കുറിച്ച് ശ്രീകുമാരന്‍ തമ്പിയുടെ തുറന്ന് പറച്ചിൽ!

Malayalam

എന്റെ അഭിപ്രായത്തില്‍ രണ്ടും നല്ല അഭിനയമല്ല…മോഹൻലാലിനെ കുറിച്ച് ശ്രീകുമാരന്‍ തമ്പിയുടെ തുറന്ന് പറച്ചിൽ!

എന്റെ അഭിപ്രായത്തില്‍ രണ്ടും നല്ല അഭിനയമല്ല…മോഹൻലാലിനെ കുറിച്ച് ശ്രീകുമാരന്‍ തമ്പിയുടെ തുറന്ന് പറച്ചിൽ!

സിനിമാചരിത്രത്തിലെ അപൂര്‍വ്വതയാണ് ശ്രീകുമാരൻ തമ്പി. അനശ്വര ഗാനങ്ങളുടെ അമരക്കാരൻ. ഓരോ തവണയും തൂലികത്തുമ്പിൽ വിരിയുന്ന വാക്കുകൾ ആ രചനാവൈഭവത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഇന്നിപ്പോൾ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അനായാസതയാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. കാര്യം അഭിനയത്തില് രണ്ട് തലങ്ങളുണ്ട്. പ്രധാനമായിട്ട് നമുക്ക് രണ്ടായിട്ട് തരംതിരിക്കാം. ഒന്ന് ഒരു സ്റ്റൈലുളള ആക്ടിംഗ്, മറ്റൊന്ന് അനായാസത.

ഇപ്പോ ഒരു നടന്‍ അല്ലെങ്കില്‍ എക്‌സ് അഭിനയിക്കുമ്പോള്‍ ഒരു നടനാണ് അഭിനയിക്കുന്നതെന്ന് ഓരോ നിമിഷവും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതില് ആ നടന്‍ ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാലും ഞാന്‍ എക്‌സാണ് എക്‌സാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയ ശൈലിയുണ്ട്. എന്നാല്‍ വേറൊരു നടന്‍ അഭിനയിക്കുമ്പോള്‍ ആ നടനെ മറന്ന് നമ്മള്‍ കഥാപാത്രത്തെ മാത്രം ഓര്‍മ്മിക്കുന്നു. എന്റെ അഭിപ്രായത്തില്‍ രണ്ടും നല്ല അഭിനയമല്ല. അനായാസമായ അഭിനയം എന്ന് പറഞ്ഞാല്‍ ഒരു നടന്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ ഒരേസമയം ആ നടനെയും ഓര്‍മ്മിക്കണം കഥാപാത്രത്തെയും ഓര്‍ക്കണം. ഇത് അഭിനയിക്കുന്നത് മോഹന്‍ലാലാണ് കഥാപാത്രം എന്നതാണ്.

രണ്ടും നമുക്ക് ഒരേസമയം നമുക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നത് മോഹന്‍ലാല്‍ അഭിനയിക്കുമ്പോഴാണ്. ഞാനിപ്പോ വേറൊരു താരത്തിന്‌റെ പേര് എടുത്ത് പറഞ്ഞ് താരതമ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോ അതിന് പ്രസക്തി ഇല്ല ഇവിടെ. ഒരു നല്ല നടന്‍ എന്ന് പറഞ്ഞാല്‍ ഇപ്പോ കഥാപാത്രമായി ജീവിച്ചു എന്ന് പറയുന്നില്ലെ. കഥാപാത്രമായി ജീവിച്ചാല്‍ അത് അഭിനയമല്ല. കാരണം അഭിനയിക്കാനേ പാടുളളു. ജീവിക്കാന്‍ പാടില്ല. ഇപ്പോ കഥാപാത്രമായി ജീവിച്ചു എന്ന് ചില നിരൂപകന്മാര് എഴുതും. എന്നാല്‍ അത് അഭിനയമല്ല. കഥാപാത്രമായി അഭിനയിക്കുന്നതാണ് അഭിനയം. അപ്പോ അഭിനയമാണ്.

അപ്പോ കഥാപാത്രമായിരിക്കണം. അതേസമയം ആ നടനെയും നമ്മള് ഓര്‍മ്മിക്കണം. ആ കഥാപാത്രത്തെ ഓര്‍മ്മിക്കണം. അപ്പോ ഓരോ നിമിഷവും ആ നടനോടുളള ബഹുമാനവും നമ്മുടെ മനസില്‍ നില്‍ക്കണം. ആ കഥാപാത്രത്തിലൂടെ നമ്മള് ലയിച്ചു മുന്നോട്ടുപോവുകയും വേണം. അങ്ങനെയുളള പെര്‍ഫോമന്‍സ് ആര് നല്‍കുന്നുവോ ആ നടനാണ് എറ്റവും വലിയ നടന്‍. ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ഒരു ചാനൽ പരിപാടിയിലാണ് സൂപ്പര്‍താരത്തെ കുറിച്ച് സംവിധായകന്‍ മനസുതുറന്നത്. മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ ഒരു പ്രശസ്ത വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പി.

270 ഓളം സിനിമകളിലായി 1500 ഓളം ഗാനങ്ങള്‍. ആയിരത്തിലേറെ ലളിതഗാനങ്ങള്‍. 75 തിരക്കഥകള്‍. സംവിധാനം ചെയ്ത 30 സിനിമകള്‍. നിര്‍മ്മാതാവായി 26 സിനിമകള്‍. 42 ഡോക്യുമെന്ററികള്‍ 13 ടി.വി സീരിയലുകള്‍. 1960-’70കളില്‍ കഥാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഗാനങ്ങളൊരുക്കാന്‍ പി. ഭാസ്‌കരന്‍-ബാബുരാജ് ടീമിനേയോ വയലാര്‍-ദേവരാജന്‍ ടീമിനേയോ ആശ്രയിച്ച കാലത്താണ് ശ്രീകുമാരന്‍തമ്പി ‘കാട്ടുമല്ലിക’യിലൂടെ ഗാനരചനാ രംഗത്തെത്തുന്നത്. കഥാമൂല്യമോ കലാമൂല്യമോ അവകാശപ്പെടാനില്ലാത്ത അക്കാലത്തെ പല ചിത്രങ്ങളുടേയും പ്രദര്‍ശന വിജയത്തില്‍ ദക്ഷിണാമൂര്‍ത്തിക്കും എം.കെ. അര്‍ജുനനും എം.എസ്. വിശ്വനാഥനുമൊപ്പം ശ്രീകുമാരന്‍തമ്പി തീര്‍ത്ത മികച്ച ഗാനങ്ങളുമുണ്ടായിരുന്നു.

‘ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ…’ കാമുകരുടെ പാട്ടാണ്. ”കാമുകിയുടെ കവിളില്‍ എത്രയോ സന്ധ്യകളുടെ അരുണിമയും കണ്ണുകളില്‍ എത്രയോ സമുദ്ര ഹൃദന്തങ്ങളുടെ നീലിമയും കണ്ട് അത്ഭുതംകൊള്ളുന്ന യൗവ്വനത്തിന്റെ ഗാനമാണതെന്ന്” ശ്രീകുമാരന്‍തമ്പിയുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ക്കുള്ള അവതാരികയില്‍ ഒ.എന്‍.വി എഴുതി. ‘പൊന്‍വെയില്‍ മണിക്കച്ച…’ എന്ന ഗാനത്തിന്റെ പേരിലാണ് മലയാളി ‘നൃത്തശാല’ എന്ന ചിത്രം ഓര്‍ക്കുന്നതുതന്നെ. ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top