Connect with us

കൂടെവിടെയിൽ റാണിയുടെ ഭൂതകാലം; ജീവിതത്തിൽ നിഷാ മാത്യുവിന്റെ ഭൂതകാലം ; ആ സമയത്ത് അതൊക്കെ ശരിയായിരുന്നു, അങ്ങനെ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്; കൂടെവിടെ സീരിയല്‍ താരം നിഷാ മാത്യു പറയുന്നു!

serial story review

കൂടെവിടെയിൽ റാണിയുടെ ഭൂതകാലം; ജീവിതത്തിൽ നിഷാ മാത്യുവിന്റെ ഭൂതകാലം ; ആ സമയത്ത് അതൊക്കെ ശരിയായിരുന്നു, അങ്ങനെ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്; കൂടെവിടെ സീരിയല്‍ താരം നിഷാ മാത്യു പറയുന്നു!

കൂടെവിടെയിൽ റാണിയുടെ ഭൂതകാലം; ജീവിതത്തിൽ നിഷാ മാത്യുവിന്റെ ഭൂതകാലം ; ആ സമയത്ത് അതൊക്കെ ശരിയായിരുന്നു, അങ്ങനെ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്; കൂടെവിടെ സീരിയല്‍ താരം നിഷാ മാത്യു പറയുന്നു!

കൂടെവിടെ സീരിയലിൽ ഇന്ന് ഋഷ്യ ലവ് കഴിഞ്ഞാൽ വില്ലത്തി, അങ്ങനെ പറയുന്നത് പോലും ആർക്കും ഇഷ്ടമല്ല… നമ്മുടെ റാണിയമ്മ അങ്ങനെ തന്നെ പറയണം…. മറ്റൊരു സീരിയലിലും വില്ലൻ കഥാപാത്രത്തിന് ഇത്രയധികം പ്രാധാന്യം കിട്ടിയിട്ടുണ്ടായില്ല.

റാണിയമ്മയെ ഇത്രത്തോളം പ്രിയങ്കരിയാക്കിയത് സിനിമാ താരം കൂടിയായ നടി നിഷ മാത്യൂവാണ്. ഒരു വില്ലത്തിയുടെ നോട്ടവും ഭാവവുമൊക്കെ അതിമനോഹരമായി കൈകാര്യം ചെയ്യന്‍ നിഷയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ആരാധകരും പറയുന്നത്. അതേസമയം, റിയൽ ലൈഫിൽ വളരെ നിശ്കളങ്കയായ കഥാപാത്രമാണ് താരം .

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവരോടെല്ലാം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നിഷ മാത്യൂ. ചെറിയ പ്രായത്തിലുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കുവെച്ച് കൊണ്ടാണ് തന്റെ യാത്രയെ കുറിച്ച് നടി അഭിപ്രായം പറഞ്ഞത്. മാത്രമല്ല വീണ് പോയാലും എഴുന്നേല്‍ക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കണമെന്നാണ് നടി എല്ലാവരോടുമായി അഭ്യാര്‍ഥിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

‘അന്നത്തെ കുട്ടിയില്‍ നിന്നും ഇന്നത്തെ സ്ത്രീയിലേക്കുള്ള യാത്രയാണിത്. ഞാന്‍ ഒരുപാട് തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. അത് ആ സമയത്ത് ശരിയാണെന്ന് തന്നെ കരുതി. എനിക്ക് ചില സമയങ്ങളില്‍ ഫോക്കസ് നഷ്ടപ്പെട്ടു, ഞാന്‍ എന്താണ് ചെയ്യുന്നതെന്നോ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നോ ഉള്ള ട്രാക്ക് നഷ്ടപ്പെട്ടു. പലരോടും ഞാന്‍ അഹങ്കാരിയായിട്ടും വികൃതിയായും അടിസ്ഥാനരഹിതവും വിഡ്ഢിയുമായി പെരുമാറി’.

‘ആളുകള്‍ അവരുടെ സ്വന്തം കാഴ്ചപ്പാടില്‍ എന്നെ വിലയിരുത്തി കൊണ്ടിരുന്നു. കുട്ടിക്കാലത്തെ ഓരോ വീഴ്ചകളില്‍ നിന്ന് പുറത്ത് വരാന്‍ എനിക്ക് മാസങ്ങളെടുത്തു. ഞാന്‍ വിഷാദത്തിലായിരുന്നു, പക്ഷേ അത് ആരോടെങ്കിലും തുറന്ന് പറയേണ്ട കാര്യമായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. എന്റെതായ വഴികള്‍ തിരഞ്ഞെടുത്ത് ഒരു ഹോബിയില്‍ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടി കൊണ്ട് ഇരുന്നത് കൊണ്ട് ഒന്നിനും കൊള്ളത്തവളായി’.

‘ഞാന്‍ ചെയ്തതൊക്കെ ഒരു ചിരിയിലൊതുക്കി. ഒരു കടല്‍ പോലെ എല്ലാം എന്റെ ഉള്ളില്‍ ഒതുങ്ങി തന്നെ ഇരുന്നു. എങ്കിലും ഞാന്‍ ഖേദിക്കുന്നില്ല. ഞാന്‍ സ്വയം എഴുന്നേല്‍ക്കാന്‍ പഠിച്ചു. ഉള്ളില്‍ നിന്നും സ്‌നേഹം കണ്ടെത്താനുള്ള കലയില്‍ ഞാന്‍ പ്രാവീണ്യം നേടി. ഞാന്‍ സ്വപ്‌നം കാണുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞു. അതെന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ടേ ഇരുന്നു. ലിംഗഭേദമില്ലാതെ നമ്മള്‍ ഒരോരുത്തരെയും ഞാന്‍ തിരിച്ചറിഞ്ഞു’

വീണു പോയാലും എഴുന്നേല്‍ക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കണം, നമ്മുടെ സ്വപ്നങ്ങള്‍ ഒരിക്കലും കൈവിടരുത്! ഈ യാത്രയില്‍ എന്നെ വിട്ടു പിരിഞ്ഞവരും ഇപ്പോഴും എന്നോടൊപ്പമുള്ളവരുമായ നിങ്ങളോരോരുത്തര്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇത് നന്ദിയോടെയുള്ള കുറിപ്പാണ്.. എന്നും നടി കുറിച്ചു.. മനോഹരമായ ഈ എഴുത്തിൽ ഒരു ഊർജം ഉണ്ട്. ആരെയും പ്രചോദിപ്പിക്കുന്ന ഒരു ചിന്തയുണ്ട്.

പഴയ ഫോട്ടോയിലും പുതിയ ഫോട്ടോയിലും നിഷ സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. അന്ന് ഉണ്ടായിരുന്ന ലുക്കില്‍ നിന്നും ഇത്രയുമൊരു മേക്കോവര്‍ പ്രതീക്ഷിച്ചില്ല. എന്ന് പറയുന്നവരും ഉണ്ട്.

about koodevide

More in serial story review

Trending

Recent

To Top