റോണ്സണ് പോകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്… അത് റോണ്സനോടുള്ള ദേഷ്യം ഒന്നുമല്ല, ഇനി അത് പറഞ്ഞുണ്ടാക്കരുത്…നാഴികക്ക് നാല്പതു വട്ടവും റോണ്സണ് അത് പറഞ്ഞും പ്രവര്‍ത്തിച്ചും നടക്കുന്നു.. കാരണം ഇതാണ്; അശ്വതിയുടെ റിവ്യൂ വായിക്കാം

വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വന്ന വിനയ് മാധവാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും പുറത്തായത്. ഇപ്പോഴിതാ വിനയ് പുറത്തായതിനെക്കുറിച്ചുള്ള നടി അശ്വതിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കുറിപ്പ് ഇങ്ങനെയാണ്
വിനയ്.. ഉള്ളത് തുറന്നു പറഞ്ഞാല്‍, റോണ്സണ് പോകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അത് റോണ്സനോടുള്ള ദേഷ്യം ഒന്നുമല്ല ഇനി അത് പറഞ്ഞുണ്ടാക്കരുത്. റോണ്സണ് ടാസ്കില് എല്ലാം നല്ല പ്രകടനം ആണെങ്കിലും പുള്ളിക്ക് അവിടെ നില്ക്കാന് താല്പ്പര്യമെയില്ല എന്ന് നാഴികക്ക് നാല്പതു വട്ടവും പറഞ്ഞും പ്രവര്‍ത്തിച്ചും നടക്കുന്നത് കൊണ്ടാണ് എന്നാണ് അശ്വതി പറയുന്നത്.
മാത്രവുമല്ല എത്രയോപേര്‍ കൊതിക്കുന്ന ഇത്രയും വലിയൊരു അവസരം ലഭിച്ചിട്ടും അതിന് ഒരു പ്രാധാന്യം നല്‍കുന്നില്ല. അല്ലെങ്കില്‍ വില നല്‍കുന്നില്ല, ഒരു കാര്യങ്ങള്‍ക്കും ബിഗ് ബോസ് ഷോയ്ക്കു വേണ്ട രീതിയില്‍ ഒരു പ്രതികരണവും ഇല്ലാതെ നില്ക്കുന്നപോലൊക്കെ ഒരു പ്രേക്ഷക എന്ന നിലക്ക് എനിക്ക് തോന്നിപ്പോയിരുന്നു. അതിനാല്‍ തന്നെയാണ് റോണ്സണ് ഈ ആഴ്ച എവിക്ട് ആകണമെന്നും കരുതിയത്. എന്ന് വ്യക്തമാക്കുകയാണ് അശ്വതി.
പക്ഷെ വിനയ് അങ്ങനെ ആയിരുന്നില്ല. ടാസ്കുകളില് വലിയ കഴിവ് കാണിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ബിഗ് ബോസ് എലമെന്റ് ഉള്ള ഒരു വ്യക്തിയായും അവിടെ പിടിച്ചു നില്ക്കാന് ഒരുപാട് ആഗ്രഹം ഉള്ളതായും തോന്നിയിരുന്നു . പ്രതികരിക്കുന്ന കാര്യത്തിലും പിറകില്‍ ആണെന്ന് പറയാന്‍ പറ്റില്ല. പക്ഷെ പല ഘടകങ്ങള്‍ ഉണ്ടല്ലോ അല്ലേ.. എന്തായാലും ആശംസകള്‍ എന്ന് അറിയിക്കുകയാണ് അശ്വതി.
വിനയ് നിങ്ങളുടെ കൊട്ടും പാട്ടും ഞാന്‍ വളരെ അധികം ആസ്വദിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്നു ഇത്രയും ദിവസം പിടിച്ചു നിന്നു.. ഇനി മുന്നോട്ടും നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് നിര്‍ത്തുന്നത്.
ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും...