Connect with us

‘ലോകത്തൊരു നടിയ്ക്കും ഇങ്ങനെയൊരു സമ്മാനം കിട്ടി കാണില്ല,’; പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് ദര്‍ശന

Malayalam

‘ലോകത്തൊരു നടിയ്ക്കും ഇങ്ങനെയൊരു സമ്മാനം കിട്ടി കാണില്ല,’; പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് ദര്‍ശന

‘ലോകത്തൊരു നടിയ്ക്കും ഇങ്ങനെയൊരു സമ്മാനം കിട്ടി കാണില്ല,’; പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് ദര്‍ശന

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ദര്‍ശന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ദര്‍ശനയുടെ 34-ാം പിറന്നാള്‍.

നസ്രിയ, ബേസില്‍ ജോസഫ്, റോഷന്‍ മാത്യു, അരുണ്‍ കുര്യന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങി സിനിമാമേഖലയിലെ സുഹൃത്തുക്കളെല്ലാം ദര്‍ശനയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദര്‍ശന.

വര്‍ണകടലാസില്‍ പൊതിഞ്ഞൊരു ചക്കയാണ് കൂട്ടുകാര്‍ ദര്‍ശനയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. ജയജയജയഹേ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ദര്‍ശനയുടെ പിറന്നാള്‍ ആഘോഷം. രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ലോകത്തൊരു നടിയ്ക്കും ഇങ്ങനെയൊരു സമ്മാനം കിട്ടി കാണില്ല,’ എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.

‘ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ ദര്‍ശന രാജേന്ദ്രന്‍, ‘മായാനദി,’ ‘വൈറസ്,’ ‘സീ യു സോണ്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിലൂടെ നായികയായി. ചിത്രത്തിലെ ഏറെ പ്രശസ്തമായ ‘ദര്‍ശന’ എന്ന ഗാനം ഹിഷാം അബ്ദുല്‍ വഹാബിനൊപ്പം ആലപിച്ചതും ദര്‍ശനയാണ്.

More in Malayalam

Trending

Recent

To Top