Connect with us

മോണിക്കയുമായി പിരിഞ്ഞതോടെ ഇവനാണ് എന്റെ കൂട്ട്; ഇവനാണ് ഇപ്പോള്‍ എനിക്ക് എല്ലാം വെളിപ്പെടുത്തി ജാസ്മിന് !

TV Shows

മോണിക്കയുമായി പിരിഞ്ഞതോടെ ഇവനാണ് എന്റെ കൂട്ട്; ഇവനാണ് ഇപ്പോള്‍ എനിക്ക് എല്ലാം വെളിപ്പെടുത്തി ജാസ്മിന് !

മോണിക്കയുമായി പിരിഞ്ഞതോടെ ഇവനാണ് എന്റെ കൂട്ട്; ഇവനാണ് ഇപ്പോള്‍ എനിക്ക് എല്ലാം വെളിപ്പെടുത്തി ജാസ്മിന് !

ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്നവരാണ് യഥാർത്ഥ ഹീറോസ്. അവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ. അത്തരത്തിൽ മനോധൈര്യം കൊണ്ട് ജീവിതവിജയം കൈവരിച്ച പെൺകുട്ടിയാണ് ജാസ്മിൻ എം മൂസ.

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ അവൾ ഗാർഹിക പീഡനത്തിന് ഇരയായി. പരാജയപ്പെട്ട 2 വിവാഹങ്ങളും ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.

ബി​ഗ് ബോസ് മലയാളം സീസൺ 4ലെ ഏറ്റവും ശക്തയായ മത്സരാർഥിയായിരുന്നു ജാസ്മിൻ എം മൂസ. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ജാസ്മിൻ ഈ ഷോയിൽ നിന്നും ക്വിറ്റ് ചെയ്തത്. റിയാസ് എന്ന മത്സരാർഥിയെ റോബിൻ രാധാകൃഷ്ണൻ ദേഹോപദ്രവം ചെയ്തു എന്ന പേരിലുള്ള പ്രശ്നത്തിന് പിന്നാലലെയാണ് ജാസ്മിനും ക്വിറ്റ് ചെയ്തതും പിന്നാലെ റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയതും. മാനസികമായി പിടിച്ച് നിൽക്കാൻ പറ്റില്ല പുറത്ത് പോകണം എന്ന് ജാസ്മിൻ തന്നെ ആവശ്യപ്പെട്ടിട്ടാണ് ബി​ഗ് ബോസ് അവർക്ക് അതിനുള്ള അനുമതി നൽകിയത്.

ജീവിതത്തില്‍ ഒരുപാട് ഒറ്റപ്പെടല്‍ അതിജീവിച്ച ആളാണ് ജാസ്മിന്‍ എം മൂസ. ജീവിതം പൊരുതി നേടിയ വനിത. ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ എല്ലാം അതിജീവിച്ച ജാസ്മിനെ കേരളീയര്‍ കൂടുതല്‍ അറിഞ്ഞത് ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷമാണ്. രണ്ട് വിവാഹത്തിനും ശേഷം മോണിക്ക എന്ന പെണ്‍കുട്ടിയുമായി ലിവിങ് റിലേഷനില്‍ ആയിരുന്നു ജാസ്മിന്‍. ഇപ്പോള്‍ ആ ബന്ധവും വേര്‍പിരിഞ്ഞു. തനിച്ചാണ് ഇപ്പോള്‍ ജാസ്മിന്‍. ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് മി എനിത്തിങ് എന്ന സെക്ഷനില്‍ ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ജാസ്മിന്‍ മറുപടി നല്‍കി.

ഇപ്പോള്‍ എനിക്ക് കൂട്ട് എന്റെ പട്ടി സിയാലോ ആണ് എന്ന് ജാസ്മിന്‍ പറയുന്നു. ഇവനാണ് ഇപ്പോള്‍ എനിക്ക് എല്ലാം. ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ല എന്നും ഓരു ചോദ്യത്തിന് മറുപടിയായി ജാസ്മിന്‍ പറഞ്ഞു. ഫൈനലില്‍ പങ്കെടുക്കാന്‍ പോകും, എന്നാല്‍ മാത്രമേ പ്രതിഫലം കിട്ടുകയുള്ളൂ എന്നാണ് ജാസ്മിന്‍ പറഞ്ഞിട്ടുള്ളത്. ബിഗ്ഗ് ബോസ് ഷോ കാരണം ജീവിത്തതില്‍ ഏറ്റവും അധികം തിരച്ചടി നേടിയ മത്സരാര്‍ത്ഥി ആരാണ് എന്ന് ചോദിച്ചാല്‍ അത് ജാസ്മിന്‍ എന്ന് തന്നെയായിരിയ്ക്കും പ്രേക്ഷകരുടെ മറുപടി.

റോബിനൊപ്പമുള്ള ഏറ്റവും നല്ല ഓര്‍മകള്‍ ഏതാണെന്നായിരുന്നു ജാസ്മിനോട് ഒരാളുടെ ചോദ്യം. ഒരു തക്കാളി ടാസ്‌ക് ഉണ്ടായിരുന്നു, അതില്‍ ഞാനും റോബിനും ഒരു ടീം ആയിരുന്നു. ടീം മേറ്റ് എന്ന രീതിയില്‍ റോബിന്‍ നല്ല പ്രകടനം അത് ആണ് റോബിനൊപ്പമുള്ള നല്ല ഓര്‍മ. ബ്ലെസ്ലിയെ എനിക്ക് ബെയ്‌സിക്കലി ഇഷ്ടമാണ്. അവന്റെ ചില ലോജിക്കുകളോട് യോജിക്കാന്‍ കഴിയില്ല എങ്കിലും, അവന്‍ നല്ലൊരു മനുഷ്യനാണ്- ജാസ്മിന്‍ പറഞ്ഞു.

നിമിഷയുമായി ഇന്ത്യയ്ക്ക് പുറത്ത് ഒരു യാത്ര പോകുകയാണെങ്കില്‍ എങ്ങോട്ട് പോകും എന്ന് ഒരു ആരാധകന്‍ ചോദിച്ചു. ഞാനും നിമിഷയും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ചൊരു യാത്ര വളരെ കഷ്ടമാണ്. നോര്‍വയിലെ നോര്‍ത്തന്‍ ലൈറ്റ്‌സും മാല്‍ഡിവൈസും ആണ് ഞങ്ങളുടെ ഓപ്ഷന്‍ എങ്കില്‍ നിമിഷ മാല്‍ഡിവൈസും ഞാന്‍ നോര്‍വയും തിരഞ്ഞെടുക്കും, അതാണ് ഞങ്ങളുടെ വിയോജിപ്പ്- ജാസ്മിന്‍ പറഞ്ഞു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top