Connect with us

വയലിനിസ്റ്റ്ബാലഭാസ്‌കറിന്റെ അപകടമരണം : തുടരന്വേഷണ ഹര്‍ജിയില്‍ കോടതി വിധി 30 – ന്

News

വയലിനിസ്റ്റ്ബാലഭാസ്‌കറിന്റെ അപകടമരണം : തുടരന്വേഷണ ഹര്‍ജിയില്‍ കോടതി വിധി 30 – ന്

വയലിനിസ്റ്റ്ബാലഭാസ്‌കറിന്റെ അപകടമരണം : തുടരന്വേഷണ ഹര്‍ജിയില്‍ കോടതി വിധി 30 – ന്

ഫ്യൂഷൻ മ്യൂസിക് മലയാളികൾക്ക് മുന്നിൽ പരിചയപ്പെടുത്തിയ കലാകാരൻ , കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന ബാലഭാസ്കർ . നിരവധി സംഗീത ആൽബങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്. അദ്ദേഹത്തിനെ മരണം ഇന്നും മലയാളികൾക്ക് സംഗീത പ്രേമികൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല .

അതെ സമയം വാഹനാപകടത്തെ തുടർന്ന് വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണപ്പെട്ട സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട ഹർജിയിലെ വാദം പൂർത്തിയായി. വരുന്ന ജൂണ്‍ 30 – ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.
മരണത്തിൽ പിന്നാലെ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടന്‍ സോബിയും ആയിരുന്നു കോടതിയെ സമീപിച്ചിരുന്നത്.

കേസ് അന്വേഷിച്ച സി ബി ഐയ്‌ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ആയിരുന്നു കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരുന്നത്. കേസുമായി ബന്ധമുളള നിര്‍ണായക സാക്ഷികളെ ബോധപൂര്‍വം ഒഴിവാക്കി.അതേസമയം, നുണ പരിശോധന തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എന്നാൽ, കേസില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്ന് സി ബി ഐയും കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ബാലഭാസ്‌കറിന് സംഭവിച്ചത് അപകട മരണമാണെന്ന് വ്യക്തമാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ബാലഭാസ്ക്കറിന്റെ ഡ്രൈവർ അർജുനെ പ്രതിയാക്കി ആയിരുന്നു സി ബി ഐ കുറ്റപത്രം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും സി ബി ഐ വ്യക്തമാക്കിയിരുന്നു. സി ബി ഐ ഡി വൈ എസ്‌ പി ആയിരുന്ന അനന്ത കൃഷ്‌ണനാണ് 2021 ഫെബ്രുവരി 2 ന് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ 132 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിരുന്നു. നൂറിലധികം രേഖകളും പരിശോധിച്ചു. മരണത്തിൽ ദുരൂഹത ഇല്ലെന്നും ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ ആണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്ന് സി ബി ഐ അന്വേഷണത്തിൽ കണ്ടെത്തി.അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നു എന്നും വ്യക്തമാക്കുന്നുണ്ട്. അപകട സമയത്ത് ഡ്രൈവര്‍ അര്‍ജുനാണ് കാര്‍ ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ദൃസാക്ഷികളും മൊഴി നല്‍കിയിരുന്നു. അതേസമയം, ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും സമാനമായിരുന്നു.ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്.

പിന്നാലെ കോടതിയെ സമീപിക്കുകയായിരുന്നു. 2018 സെപ്റ്റംബർ 25 – ന് പുലർച്ചെ 4.30ഓടെ പള്ളിപ്പുറം ജംങ്ഷന് സമീപത്ത് വച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല അപകടത്തിന് പിന്നാലെ മരണപ്പെട്ടിരുന്നു. എന്നാൽ, വലിയ രീതിയിൽ പരുക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്‌മിയെയും ഡ്രൈവറായിരുന്ന അർജുനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ചികിത്സയിൽ തുടർന്നിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിന് ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top