serial story review
റൊമാൻസ് ആണ് ഇപ്പോൾ മെയിൻ ; ശിവാഞ്ജലി പ്രേമം കണ്ട് നാണിച്ചോ ? ; ചിരിച്ച് പണ്ടാരമടങ്ങുമെന്ന് സാന്ത്വനം പ്രേക്ഷകർ ; ടൂർ കഴിഞ്ഞു അഞ്ജലിയ്ക്ക് വിശേഷം ആവുമോ എന്ന സംശയം!
റൊമാൻസ് ആണ് ഇപ്പോൾ മെയിൻ ; ശിവാഞ്ജലി പ്രേമം കണ്ട് നാണിച്ചോ ? ; ചിരിച്ച് പണ്ടാരമടങ്ങുമെന്ന് സാന്ത്വനം പ്രേക്ഷകർ ; ടൂർ കഴിഞ്ഞു അഞ്ജലിയ്ക്ക് വിശേഷം ആവുമോ എന്ന സംശയം!
ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലാണ് സാന്ത്വനം . സാന്ത്വനം കുടുംബത്തിലെ കളിതമാശകളും ഇണക്കങ്ങളും പിണക്കങ്ങളും ഓരോ പ്രേക്ഷകനും പ്രിയപ്പെട്ടതാണ് . സീരിയല്‍ എന്നതിനേക്കാള്‍ സാന്ത്വനം കുടുംബം എന്നാണ് പലപ്പോഴും ഇവരെ വിളിക്കുക.
റൊമാന്റിക് ട്രാക്കിലേക്ക് മാറിയ അഞ്ജലിയേയും ശിവനേയും കണ്ട് ഏറെ സന്തോഷിക്കുകയാണ്
ഇപ്പോള്‍ ആരാധകരും. സുഹൃത്തിന്റെ വീട്ടിലേക്കുള്ള രസകരമായ യാത്രയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡുകളുടെ ഹൈലൈറ്റ്.
കാറിലും ബസിലുമായി യാത്ര ചെയ്ത ശിവാഞ്ജലിമാരുടെ പ്രണയനിമിഷങ്ങളും വര്‍ത്തമാനങ്ങളും ഏറെ രസകരമായി തന്നെ പ്രേക്ഷകര്‍ ആസ്വദിച്ചു. ഇപ്പോഴിതാ അവിടെച്ചെന്ന ശേഷമുള്ള രസകരമായ സന്തോഷം നിറഞ്ഞ പ്രണയനിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. പരസ്പരം കൂടുതല്‍ അടുത്തറിഞ്ഞ് ഇരുവരും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വര്‍ദ്ധിച്ചിട്ടുണ്ട്.
പുറമെയുള്ള ശിവേട്ടനല്ല, ഉള്ളിലെ ശിവന്‍ വളരെ നല്ലവനും സ്‌നേഹമുള്ളവനുമാണെന്ന് അഞ്ജലി മനസ്സിലാക്കിക്കഴിഞ്ഞു. ഇപ്പോള്‍ തന്റൈ ജീവിതത്തിലെ ഹീറോയാണ് ശിവേട്ടന്‍ എന്ന് അഞ്ജലി പറയുന്നതും പ്രേക്ഷകര്‍ കണ്ടു.
ഇപ്പോഴിതാ തന്റെ ശിവനോടുള്ള ഇഷ്ടത്തെക്കുറിച്ച് സുഹൃത്തുക്കളോട് പങ്കുവെക്കുകയാണ് അഞ്ജലി. ഇഷ്ടമില്ലാതെ വിവാഹം കഴിച്ചതാണെങ്കിലും പോകെപ്പോകെ ആ ചിന്തയെല്ലാം പോയി, ഇപ്പോള്‍ ശിവനെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടെന്ന് പറയുകയാണ് അഞ്ജലി.
പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് കിട്ടിയത് സ്‌നേഹമുള്ള, നന്മയുള്ള മനസ്സുള്ള ഒരാളാണെന്ന് തിരിച്ചറിഞ്ഞു. അപ്പോള്‍ മുതല്‍ താന്‍ അറിയാതെ ശിവേട്ടനെ സ്‌നേഹിക്കാന്‍ തുടങ്ങി. ഇന്ന് ഇപ്പോള്‍ എന്നേക്കാള്‍ ഇഷ്ടം എന്റെ ശിവേട്ടനെയാണെന്ന് അഞ്ജലി പറയുന്നു.
ഇതുകേട്ട് ശിവന്‍ അതിയായി സന്തോഷിക്കുകയാണ്. തന്നെ ഏറ്റവും വെറുക്കുന്നുവെന്ന് പറഞ്ഞ അഞ്ജലി ഇപ്പോള്‍ ഇങ്ങനെ പറയുന്നത് കേട്ട് ഒരുപാട് സന്തോഷം പ്രകടിപ്പിക്കുകയാണ് ശിവന്‍.അഞ്ജലിയുടെ തുറന്നുപറച്ചിലിനെ ഏറ്റെടുക്കുകയാണ് ശിവാഞ്ജലി ഫാന്‍സ്.
ഇന്നത്തെ ശിവാഞ്ജലി സീനുകള്‍ സൂപ്പറായിരുന്നുവെന്നാണ് എല്ലാവരും പറയുന്നത്. അഞ്ജലിയുടെ ഡയലോഗ് കേട്ട് ശിവേട്ടനും ഒപ്പം പ്രേക്ഷകര്‍ക്കും നാണം വന്നുവെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. എപ്പോള്‍ ശിവാഞ്ജലി സീനുകള്‍ കണ്ടാലും മുഖത്ത് ചിരി വരുമെന്നാണ് മറ്റൊരു കമന്റ്.
കഴിഞ്ഞ ആഴ്ച തന്നെ ഈ ആഴ്ച നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രമോ പുറത്ത് വന്നിരുന്നു. അതില്‍ ശിവനും അഞ്ജലിയും തമ്മിലുള്ള ചില റൊമാന്‍സ് കണ്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ കാത്തിരുന്ന ആ ഭാഗം ഇന്നത്തെ എപ്പിസോഡില്‍ ഉണ്ടാവും എന്ന് കാണിച്ചാണ് പുതിയ പ്രമോ വന്നിരിയ്ക്കുന്നത്.
തെന്‍ട്രല്‍ വന്ത് തീണ്ടും പോത്’ എന്ന് തുടങ്ങുന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലുള്ള ശിവാഞ്ജലി മാരുടെ റൊമാന്‍സ് രംഗം ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ഈ രംഗം ഒന്നും വീട്ടുകാരോടൊപ്പം ഇരുന്ന് കാണാന്‍ കഴിയില്ല, ചിരിവരും എന്നാണ് ചിലരുടെ കമന്റ്. മിക്കവാറും ഈ ടൂറ് കഴിഞ്ഞ് വരുമ്പോഴേക്കും ഒരു സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാം എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
ശിവാഞ്ജലി മാരുടെ റൊമാന്‍സ് ഒരു വശത്ത് നടക്കവെ മറുവശത്ത് ഭദ്രനും കുടുംബവും ബാലനെയും സഹോദരങ്ങളെയും ഒറ്റപ്പെടുത്താനും ആക്രമിയ്ക്കാനുമുള്ള പദ്ധതിയിടുകയാണ്. ശിവന്‍ കൂടെ എത്തിയിരുന്നെങ്കില്‍ ഇവിടെ ആക്ഷന്‍ പൊളിയ്ക്കും എന്ന അഭിപ്രായമുള്ളവരും ഉണ്ട്. ആക്ഷനാമെങ്കിലും റൊമാന്‍സ് ആണെങ്കലും ശിവന്‍ തന്നെ വേണം എന്നാണ് സജിന്‍ ഫാന്‍സിന്റെ അഭിപ്രായം.
about santhwanam
