Connect with us

ലക്ഷ്മി പ്രിയ തെറി വിളിച്ചത് കേട്ട് കുറ്റപ്പെടുത്തി ബ്ലെസ്ലി; ബോധംകെട്ട് കിടന്നാൽ പോലും എന്റെ വായിൽ നിന്ന് തെറി വരില്ല എന്ന് ലക്ഷ്മി പ്രിയ ; ലക്ഷ്മി പ്രിയ ഇതുവരെ ചീത്തവിളിച്ചിട്ടില്ലേ..?; കാർക്കിച്ച് തുപ്പുന്നതും തെറി വിളിയും തമ്മിൽ വ്യത്യാസമുണ്ട് !

TV Shows

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഫിനാലെ നടക്കാൻ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ അവശേഷിക്കുന്നുള്ളൂ. ആരായിരിക്കും ടൈറ്റിൽ വിന്നരാകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ എല്ലാ മലയാളികളിലും ഉണ്ട്.

മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് ജയിച്ച് ദിൽഷ നേരിട്ട് ഫൈനലിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ബ്ലെസ്ലിയോ ദിൽഷയോ കപ്പ് നേടാനാണ് സാധ്യത ആണ് പല പ്രേക്ഷകരും പറയുന്നത്.

ബ്ലെസ്ലിയും ദിൽഷയും സുഹൃത്തുക്കളാണെങ്കിൽ കൂടിയും ഇരുവരും മത്സരം വരുമ്പോൾ സൗഹൃദം മറന്ന് ആരോ​ഗ്യപരമായി ടാസ്ക്കിനെ നേരിടാറുണ്ട്. ഫിനാലെ വീക്ക് അടുത്തതോടെ വോട്ട് സമ്പാദിച്ച് ഫൈനൽ ഫൈവിൽ എത്തുക എന്നതാണ് എല്ലാവരും ലക്ഷ്യം വെക്കുന്നത്.

അതിൽ ഒന്നോ രണ്ടോ പേർ ഈ ആഴ്ച പുറത്തായേക്കും. വിനയ്, ധന്യ, റോൺസൺ എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷനിൽ വന്നിരിക്കുന്നത്. അതിൽ ധന്യയ്ക്കും റോൺസണിനും മോശമില്ലാത്ത ജനപിന്തുണയുണ്ട്. വിനയിയാണ് വോട്ടിങിന്റെ കാര്യത്തിൽ പിറകിൽ നിൽക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ പരസ്പരം ഏറ്റവും കൂടുതൽ‌ ഏറ്റുമുട്ടുന്നത് ലക്ഷ്മിപ്രിയയും റിയാസുമാണ്. ഇരുവരുടയേും ചിന്താ​ഗതി രണ്ടുതരത്തിലുള്ളതായതിനാൽ റിയാസ് വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നപ്പോൾ മുതൽ ലക്ഷ്മി പ്രിയയുടെ ചിന്ത​കളും പ്രവൃത്തികളും കുലസ്ത്രീയുടേതാണെന്ന് പറഞ്ഞ് റിയാസ് കളിയാക്കാറുണ്ടായിരുന്നു.

അതിന് ശേഷം ലക്ഷ്മിപ്രിയയുമായി നിരന്തരം വാക്ക് തർക്കങ്ങൾ ഉണ്ടാവുകയും പതിവായിരുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ റിയാസിന്റെ ഉമ്മയേയും ഉപ്പയേയും വലിച്ചിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.

ഒപ്പം റിയാസിന്റെ മാനറിസത്തെ കളിയാക്കുകയും ചെയ്തിരുന്നു. റിയാസിന് ജന്മനാ ചില തകരാറുകൾ ഉണ്ടെന്നും അതുകൊണ്ടാണ് പ്രവൃത്തികളും നടപ്പും സംസാരവുമെല്ലാം വ്യത്യസ്തമാകുന്നത് എന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

ലക്ഷ്മിപ്രിയ റിയാസിനെ കളിയാക്കുന്ന വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിൽ ലക്ഷ്മിപ്രിയയ്ക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. തന്നെ കുറച്ച് ദിവസങ്ങളായി നിരന്തരം റിയാസ് കളിയാക്കിയിരുന്നുവെന്നും അതുകൊണ്ട് മാത്രമാണ് താൻ തിരിച്ച് കളിയാക്കിയത് എന്നുമാണ് ലക്ഷ്മിപ്രിയയുടെ പക്ഷം.

അതേസമയം കഴിഞ്ഞ ദിവസത്തെ ജയിൽ‌ നോമിനേഷൻ സമയത്ത് ബ്ലെസ്ലി ലക്ഷ്മിപ്രിയയുടെ പേരാണ് പറഞ്ഞത്. ലക്ഷ്മിപ്രിയ വീട്ടിലെ മറ്റൊരു മത്സരാർഥിയെ തെറി പറയുന്നത് താൻ കേട്ടുവെന്നും അതുകൊണ്ടാണ് ലക്ഷ്മിപ്രിയയെ നോമിനേറ്റ് ചെയ്യുന്നത് എന്നുമാണ് ബ്ലെസ്ലി പറഞ്ഞത്.

പക്ഷെ ലക്ഷ്മിപ്രിയ അത് സമ്മതിക്കാൻ തയ്യാറായില്ല. താൻ ബോധം കെട്ട് കിടന്നാൽ പോലും തന്റെ വായിൽ നിന്നും തെറി വരില്ലെന്നാണ് ലക്ഷ്മിപ്രിയ ബ്ലെസ്ലിയുടെ ആരോപണത്തിനുള്ള മറുപടിയായി പറഞ്ഞത്.

ലക്ഷ്മിപ്രിയ തെറി വിളിക്കുന്നത് താനും കേട്ടിരുന്നുവെന്ന് ദിൽഷയും പറഞ്ഞെങ്കിലും ലക്ഷ്മിപ്രിയ അത് സമ്മതിക്കാൻ കൂട്ടാക്കിയില്ല. ഏറ്റവും‌ കൂടുതൽ വോട്ട് നേടി ലക്ഷ്മിപ്രിയ, വിനയ് എന്നിവർക്കാണ് ഈ ആഴ്ച ജയിൽ ശിക്ഷ ലഭിച്ചത്.

about biggboss

More in TV Shows

Trending