Connect with us

ഇന്നും വിനായകന് എതിരെയുള്ള ഫോൺ കോൾ റെക്കോർഡുകൾ പുറത്തു വിടാത്തത് ; അദ്ദേഹം മലയാള സിനിമ ലോകത്ത് ഉണ്ടാകണമെന്ന് ആഗ്രഹം ഉളളതിനാൽ; ദിനു വെയിൽ പറയുന്നു !

Actor

ഇന്നും വിനായകന് എതിരെയുള്ള ഫോൺ കോൾ റെക്കോർഡുകൾ പുറത്തു വിടാത്തത് ; അദ്ദേഹം മലയാള സിനിമ ലോകത്ത് ഉണ്ടാകണമെന്ന് ആഗ്രഹം ഉളളതിനാൽ; ദിനു വെയിൽ പറയുന്നു !

ഇന്നും വിനായകന് എതിരെയുള്ള ഫോൺ കോൾ റെക്കോർഡുകൾ പുറത്തു വിടാത്തത് ; അദ്ദേഹം മലയാള സിനിമ ലോകത്ത് ഉണ്ടാകണമെന്ന് ആഗ്രഹം ഉളളതിനാൽ; ദിനു വെയിൽ പറയുന്നു !

നിരവധി വേഷങ്ങളിലൂടെ പ്രേഷകരുടെ മനസിൽ ഇടം നേടിയ നടനാണ് വിനായകൻ . മീ ടുവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി താരം എത്തിയിരുന്നു സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയ്‌ക്കാണ്‌ വഴി വെച്ചത് . ഇപ്പോൾ ഇതാ നടനെതിരെ വിമർശനം ഉന്നയിച്ച് ആക്ടിവിസ്റ്റ് ദിനു വെയിൽ രംഗത്ത് എത്തിയിരിക്കുന്നു. വിനായകന് എതിരെയുള്ള ഫോൺ കോൾ റെക്കോർഡുകൾ പുറത്തു വിടാത്തത് അദ്ദേഹം ഇപ്പോഴും മലയാള സിനിമ ലോകത്ത് ഉണ്ടാകണമെന്ന് ആഗ്രഹം ഉളളതിനാൽ ആണെന്ന് ദിനു വെയിൽ പറയുന്നു.

പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ നിന്നും വന്ന വ്യക്തിയാണ് നടൻ വിനായകൻ. ഈ കാരണത്താലും സാഹോദര്യ ബോധവും ധാർമികതയും ഉളളതു കൊണ്ടും മാത്രമാണ് കോൾ റെക്കോർഡുകൾ പുറത്തു വിടാത്തതെന്ന് ദിനു വെയിൽ ആരോപിക്കുന്നുഒരു സ്ത്രീയോടും അദ്ദേഹം മാനസികമോ ശാരീരികമോ ആയി പീഢനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ കൃത്യമായി പറയുന്ന 354 എ പ്രകാരം വിനായകൻ വെർബൽ അബ്യൂസ് നടത്തിയിട്ടുണ്ടെന്ന ദിനു റിപ്പോർട്ടർ ടി വി ബി​ഗ് സ്റ്റോറിയിൽ പ്രതികരിച്ചു.ഇന്നും നടൻ വിനായകന് എതിരെയുളള കോൾ റെക്കോർഡ് ഞങ്ങൾ പുറത്തുവിടാതെ ഇരിക്കുന്നത് നടൻ വിനായകൻ മലയാള സിനിമ ലോകത്ത് ഉണ്ടാകണം എന്നും പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ നിന്നും വന്ന വ്യക്തിയാണ് എന്ന സാഹോദര്യ ബോധവും ധാർമികതയും കൊണ്ട് മാത്രമാണ്.

രാത്രി കാലത്ത് പുറത്തിറങ്ങിയത് കൊണ്ടല്ലെ ഇത്തരം ഒരു അപകടമുണ്ടായത് എന്ന് നടൻ മധു പറഞ്ഞിരുന്നു. എന്നാൽ, മധുവിനെ പോലൊരു നടൻ പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് മധു ഇങ്ങനെ പറഞ്ഞതെന്ന് ചോദിക്കാൻ മലയാളം ചലച്ചിത്ര വ്യവസായത്തിൽ ആർക്കെങ്കിലും ധൈര്യം ഉണ്ടാകുമോ?. അല്ലെങ്കിൽ മാധ്യമ പ്രവർത്തകർക്ക് ഉണ്ടാകുമോ?”വിനായകൻ ആദ്യ ദിനം തൊട്ട് ആവർത്തിക്കുന്ന ഒരു നുണയെ ചൂണ്ടിക്കാണിക്കാതെ വയ്യ.

ഒരു സ്ത്രീയോടും താൻ മാനസികമോ ശാരീരികമോ ആയി പീഢനം നടത്തിയിട്ടില്ല എന്ന് വിനായകൻ തന്നെ പറയുമ്പോൾ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ കൃത്യമായി പറയുന്ന 354 എ പ്രകാരം വിനായകൻ വെർബൽ അബ്യൂസ് നടത്തിയിട്ടുണ്ട് എന്നത് കേരളത്തിലെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്ഒരു പക്ഷേ വിനായകനോട് മാത്രമാണ് ചില ചോദ്യമുണ്ടാകുന്നത് എന്ന് പറയുമ്പോൾ ഒരു മെയിൽ പ്രിവിലേജിൽ നിന്ന് കൊണ്ട് വിനായകൻ മാപ്പ് പറയാത്തത് ഒരു ദളിത് സ്ത്രീയോട് മാത്രമാണ്. പത്രപ്രവർത്തകയോട് മോശമായി പെരുമാറിയപ്പോൾ സോഷ്യൽ പ്രഷർ ഉണ്ടായി അദ്ദേ​ഹം ഉടൻ തന്നെ മാപ്പ് പറഞ്ഞു’…

അതേസമയം, മീടു ആരോപണത്തിൽ പ്രതികരിച്ച് ഇന്നലെയാണ് നടൻ വിനായകൻ വീണ്ടും രംഗത്ത് വന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എതിരെ എന്തടിസ്ഥാനത്തിലാണ് മീ ടു ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പന്ത്രണ്ട്’ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തി വാർത്ത സമ്മേളനത്തിൽ ആയിരുന്നു നടൻ വിനായകന്റെ പ്രതികരണം ഉണ്ടായത്. ഇത്തരത്തിലുളള ഒരു വലിയ കുറ്റകൃത്യത്തെ വച്ച് തമാശ കളിക്കരുതെന്ന് വ്യക്തമാക്കിയാണ് നടൻ വിനായകൻ പൊട്ടിത്തെറിച്ചത്. നടന്റെ ഈ പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പിന്നീട് വൈറലായി മാറുകായിരുന്നു.മീ ടൂ എന്നത് താൻ ചെയ്തിട്ടില്ല. നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ, തനിക്ക് എതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നടൻ വിനായകന്റെ വാക്കുകൾ ;-

‘എന്താണ് മീ ടൂ? ആ വാക്കിൽ നിന്നു തന്നെ നമുക്ക് ആരംഭിക്കാം. മാനസികവും ശാരീരികവുമായ പീഡനം ആണ് മീ ടൂ എന്ന് പറയുന്നത്. ഇന്ത്യൻ നിയമപ്രകാരം, ഇത് വളരെ വലിയൊരു കുറ്റമാണ്. ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങൾ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇത്തരത്തിൽ ലളിതമായി തട്ടി കളയുന്നവരെ പിടിച്ച് ജയിലിൽ ഇടണ്ടേ. ഇതിന്റെ പേരിൽ എത്ര പേർ ജയിലിൽ പോയിട്ടുണ്ട്?ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടു മീ ടൂ എന്നൊരു ഊള വാക്കുമിട്ട് ജനങ്ങളെ പറ്റിക്കുകയാണ്… തമാശ കളിക്കുന്നോ നിങ്ങൾ വിനായകനോട്.

ഇനി എന്റെ മേൽ ഇത് ഇടാനാണോ എന്നത് കൊണ്ടാണ് അന്ന് ഞാൻ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാൻ പറയാം. ഞാൻ അത് ചെയ്തിട്ടില്ല’…ഞാൻ ചെയ്തിട്ടുള്ളത് പത്തും അതിൽ കൂടുതൽ പെണ്ണുങ്ങളുമായി ഉളള ശാരീരിക ബന്ധമാണ്. അത് റോഡിൽ പോയിരുന്നു നോട്ടീസ് കൊടുക്കുന്നത് അല്ല. ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടൂ. എന്നാൽ, അത് ഞാൻ ചെയ്തിട്ടില്ല. നിങ്ങൾ എന്റെ മേൽ ആരോപിച്ച മീ ടൂ ഞാൻ ചെയ്തിട്ടില്ല. വിനായകൻ അത്ര തരം താഴ്ന്നവൻ അല്ല പെണ്ണിനെ പിടിക്കാൻ,’….

More in Actor

Trending

Recent

To Top