മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍.സൈബര്‍ ബുള്ളിങ്ങനോട് എതിര്‍ത്ത് നില്‍ക്കാനും സ്വന്തം നിലപാട് ഉറക്കെ വിളിച്ചു പറയാനും ഒരു മടിയും ഇല്ലാത്ത നായികാ. ഇപ്പോഴിതാ വിമര്‍ശിക്കപ്പെടും എന്ന് ഉറപ്പുള്ള ഫോട്ടോയുമായി സാധിക ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ്.
ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷന്‍ അതിലും മികച്ചതാണ്. ഫോട്ടോ നോക്കി വിമര്‍ശിക്കാന്‍ വരുന്നവര്‍ക്ക് ആദ്യമേ മറുപടി നല്‍കിക്കൊണ്ടാണ് ക്യാപ്ഷന്‍ എഴുതിയിരിയ്ക്കുന്നത്.
വിമര്‍ശിക്കാനും, പരാതിപ്പെടാനും, അപലപിയ്ക്കാനും എല്ലാ വിഡ്ഢികള്‍ക്കും കഴിയും. മിക്ക വിഡ്ഢികളും അത് ചെയ്യുന്നു. എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനും സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്- എന്ന രീതിയില്‍ ആണ് ആദ്യത്തെ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്കിയിരിയ്ക്കുന്നത്.
‘എപ്പോഴും ഓര്‍ക്കുക, കിവംദന്തികള്‍ വെറുക്കുന്നവര്‍ കൊണ്ടു നടക്കുന്നു. വിഡ്ഢികള്‍ പ്രചരിപ്പിയ്ക്കുന്നു, മണ്ടന്മാര് ഏറ്റെടുക്കുന്നു- എന്നാണ് മറ്റൊരു ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍.
സാധികയുടെ ക്യാപ്ഷന്‍ കണ്ടിട്ടാണോ എന്തോ, ഒരാള്‍ പോലും ഫോട്ടോയെയോ അതിലുള്ള സാധികയുടെ ലുക്കിനെയോ വിമര്‍ശിക്കാനായി വന്നിട്ടില്ല. അതേ സമയം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ കുമിയുകയാണ്. ‘സ്റ്റണ്ണിങ് ബ്യൂട്ടി’ എന്നാണ് കമന്റുകള്‍. സ്നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇമോജികളാണ് കൂടുതലും.
പ്ലാന്‍ ബി ആക്ഷന്‍ വേണ്ടി ജിബിന്‍ ആര്‍ട്ടിസ്റ്റ് ആണ് ഫോട്ടോ പകര്‍ത്തിയിരിയ്ക്കുന്നത്. മുകേഷ് മുരളിയാണ് സാധികയുടെ സ്റ്റൈലിസ്റ്റ് . സീരിയല്‍ നടന് റിച്ചാര്‍ഡ് അടക്കമുള്ളവര്‍ ചിത്രത്തിന് ലൈക്കും അടിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലും ഒരേ സമയം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന നടിയാണ് സാധിക വേണു ഗോപാല്‍. അതോടൊപ്പം ആങ്കറിങും ചെയ്യുന്നു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്ന സീരിയലിലാണ് നിലവില്‍ സാധിക അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...
പ്രാർഥനകൾ വിഫലമാക്കി ഇന്നസെന്റും തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുകയാണ്. പലരുടേയും ആയിരങ്ങളാണ് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി...