TV Shows
നല്ല വിവരം ഉള്ള കുട്ടികളാണ് അവർ രണ്ടുപേർ; അവർ രണ്ടാളും ജയിക്കണം; ബിഗ് ബോസിലെ തന്റെ പ്രിയ മത്സരാർത്ഥികളെപ്പറ്റി തെസ്നി ഖാൻ; പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്ന താരങ്ങൾ ആണോ ഇവർ !?
നല്ല വിവരം ഉള്ള കുട്ടികളാണ് അവർ രണ്ടുപേർ; അവർ രണ്ടാളും ജയിക്കണം; ബിഗ് ബോസിലെ തന്റെ പ്രിയ മത്സരാർത്ഥികളെപ്പറ്റി തെസ്നി ഖാൻ; പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്ന താരങ്ങൾ ആണോ ഇവർ !?
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഇന്ന് മലയാളികളുടെ ഇടയിൽ വലിയ ചർച്ചയാണ്. സിനിമാ
സീരിയൽ താരങ്ങൾക്കിടയിൽ വരെ സംസാര വിഷയമായിരിക്കുകയാണ് ബിഗ് ബോസ് സീസൺ ഫോർ .
ഇതിനിടയിൽ ബിഗ് ബോസ് ഷോ അതിന്റെ ഗ്രാൻഡ് ഫൈനലായിലേക്ക് എത്തുകയാണ്. മത്സരാർഥികൾ തമ്മിൽ കടുത്ത പോരാട്ടമാണ് ഇപ്പോൾ ഷോയിൽ നടക്കുന്നത്. ഷോയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന വന്ന മാറ്റങ്ങളൊന്നും ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ഇല്ല.
റോബിൻ, ജാസ്മിൻ മുതലായവർ വീട്ടിൽ നിന്നും പടിയിറങ്ങിയപ്പോൾ ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളുടെ ശബ്ദം ഉയർന്നു. ആരാധകർ ഏറെ ഉള്ള രണ്ട് മത്സരാർഥികൾ പുറത്തായതോടെ ഫൈനൽ ഫൈവിൽ ആരൊക്കെയാവും ഉണ്ടാവുക എന്ന കാര്യത്തിൽ പ്രേക്ഷകരിൽ പലർക്കും പല അഭിപ്രായമാണ്. സിനിമ സീരിയൽ രംഗത്തെ പല പ്രശസ്ത താരങ്ങളും ബിഗ് ബോസ് സീസൺ ഫോറിൽ തങ്ങളുടെ ഇഷ്ട്ട താരം വിജയിക്കണം എന്ന് ആഗ്രക്കുകയും അവർ ആരാണെന്ന കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
ബിഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സരാർത്ഥിയായ എത്തിയ താരങ്ങളിൽ ഒരാളാണ് തെസ്നി ഖാൻ. ഈ സീസണിലെ ബിഗ് ബോസ് മത്സരാർഥികളെപ്പറ്റിയും അവരിൽ തനിക്ക് പ്രിയപ്പെട്ട മത്സരാർഥികളെപ്പറ്റിയും തെസ്നി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
മുൻ സീസണിലെ മത്സരാർത്ഥി എന്ന നിലയിൽ ഈ സീസണിൽ ആരും അത്ര വലിയ മത്സരാർത്ഥിയായ തോന്നിയിട്ടില്ല. പിന്നെ മറ്റ് സീസണുകൾ അപേക്ഷിച്ച് വലിയ ബഹളവും ഒച്ചപ്പാടും ഉള്ള ഒരു സീസൺ ആണ്. പിന്നെ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ ഇപ്പോൾ എനിക്ക് തോന്നുന്നത് റിയാസാണ്. റിയാസ് അർഹനും കുറച്ച് കൂടി ടാലന്റ് ഉള്ളവനും ആളുകളെ മനസിലാകുന്നവനുമാണ്. ബ്ലേസ്‌ലിയെയും റിയാസിനെയുമാണ് എനിക്ക് കുറച്ചുകൂടി ബെറ്റർ ആയി തോന്നുന്നത്.
കിട്ടുന്നെങ്കിൽ അവർ വിന്നർ ആവണം എന്നാണ് എന്റെ മനസ്സിൽ ഇപ്പോഴും ആഗ്രഹം. സാമ്പത്തികമായും വളരെ പിന്നോക്കം ഉള്ള കുട്ടികളാണ്. നല്ല പഠിപ്പുള്ള കുട്ടികളാണ് നല്ല വിവരം ഉള്ള കുട്ടികളാണ് എന്ന എനിക്ക് മനസ്സിലാവുന്നുണ്ട്. കാര്യങ്ങൾ തുറന്ന് പറയുന്ന സ്വഭാവക്കാരാണ്. അതുകൊണ്ട് തന്നെ അവരെ രണ്ട്പേരെയുമാണ് ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമെന്നാണ് തെസ്നി ഖാൻ പറഞ്ഞത്.
about koodevide