‘മേപ്പടിയാന്‍’ എന്ന സിനിമയില്‍ തന്നെ അച്ഛന്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ചില കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ റിവേഴ്‌സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത്; പുതിയ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ ചിത്രത്തില്‍ തന്റെ അച്ഛനും അഭിനയിക്കുന്നു എന്ന വിശേഷമാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരിക്കുന്നത്. അച്ഛന്‍ തന്റെ ഭാഗം ചിത്രത്തിനായി പൂര്‍ത്തിയാക്കി എന്ന് എഴുതിയാണ് ഉണ്ണി മുകുന്ദന്‍ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.
‘മേപ്പടിയാന്‍’ എന്ന സിനിമയില്‍ തന്നെ അച്ഛന്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ചില കാരണങ്ങളാല്‍ നടന്നില്ല. ഇപ്പോള്‍ റിവേഴ്‌സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ‘ഷഫീക്കിന്റെ സന്തോഷം’ എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ‘ഷെഫീഖ്’. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക. മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്.
പൃഥ്വിരാജ്-ബിജു മേനോന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ താരമാണ് ഗൗരി നന്ദ. ചിത്രത്തിലെ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
റിലീസ് ചെയ്യുന്ന പുതിയ സിനിമകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് ആയ തമിഴ് റോക്കേഴ്സിനെതിരെ നിര്‍മാതാവ് സിയാദ് കോക്കര്‍. ഈ വെബ്സൈറ്റിന് പിന്നില്‍...