Connect with us

വാശി എന്ന ചെറിയ ബഡ്ജറ്റ് ചിത്രം സ്വന്തം നിര്‍മ്മാണത്തിലായതു കൊണ്ടാണോ അഭിനയിച്ചത് ? മാസ്സ് മറുപടിയുമായി കീർത്തി സുരേഷ് !

Actress

വാശി എന്ന ചെറിയ ബഡ്ജറ്റ് ചിത്രം സ്വന്തം നിര്‍മ്മാണത്തിലായതു കൊണ്ടാണോ അഭിനയിച്ചത് ? മാസ്സ് മറുപടിയുമായി കീർത്തി സുരേഷ് !

വാശി എന്ന ചെറിയ ബഡ്ജറ്റ് ചിത്രം സ്വന്തം നിര്‍മ്മാണത്തിലായതു കൊണ്ടാണോ അഭിനയിച്ചത് ? മാസ്സ് മറുപടിയുമായി കീർത്തി സുരേഷ് !

അച്ഛന്‍ നിര്‍മ്മിക്കുന്നതു കൊണ്ടാണോ ഈ ചെറിയ സിനിമയില്‍ അഭിനയിക്കുന്നത്?; ശ്രദ്ധ നേടി കീര്‍ത്തിയുടെ മറുപടി
ടോവിനൊ തോമസ്കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. ചിത്രം രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ പ്രമോഷന്‍ പ്രസ് മീറ്റില്‍ ഉയര്‍ന്ന ഒരു ചോദ്യത്തിന് കീര്‍ത്തി സുരേഷ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

സാധാരണ കീര്‍ത്തിയെ കാണാറുള്ളത് വമ്പന്‍ ബഡ്ജറ്റിലൊരുക്കുന്ന തെന്നിന്ത്യന്‍ ചിത്രങ്ങളിലാണല്ലോയെന്നും, വാശി എന്ന ചെറിയ ബഡ്ജറ്റ് ചിത്രം സ്വന്തം നിര്‍മ്മാണത്തിലായതു കൊണ്ടാണോ അഭിനയിച്ചതെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

ബഡ്ജറ്റ് നോക്കിയല്ലല്ലോ ഒരു നടനോ നടിയോ സിനിമകള്‍ ചെയ്യുന്നത്. ആ സിനിമയുടെ കഥ, തന്റെ കഥാപാത്രം എന്നിവയൊക്കെയാണ് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതിന് അടിസ്ഥാനം. ബഡ്ജറ്റും പ്രതിഫലവുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങള്‍ മാത്രമാണ്. ഈ അടുത്തകാലത്ത് റിലീസ് ചെയ്ത എന്റെ ചിത്രമായ സാനി കായിധമൊക്കെ വളരെ ചെറിയ ബഡ്ജറ്റിലൊരുക്കിയ ചിത്രമാണ്’ എന്നാണ് കീര്‍ത്തി അതിന് മറുപടി നല്‍കിയത്.

ചിത്രം സംവിധാനം ചെയ്യുന്നത് നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവാണ്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം.

More in Actress

Trending

Recent

To Top