Connect with us

‘റോബിൻ ഫൈനൽ ഫൈവിൽ എത്തേണ്ട വ്യക്തി; പക്ഷെ അങ്ങനെ സംഭവിച്ചത് നിയമങ്ങൾക്ക് എതിരാണ്; ഒരുപാട് പേർ വിളിച്ച് സങ്കടം പറഞ്ഞു; പുറത്തായ ശേഷവും അഖിൽ സംസാരിച്ചത് റോബിന് വേണ്ടി!

TV Shows

‘റോബിൻ ഫൈനൽ ഫൈവിൽ എത്തേണ്ട വ്യക്തി; പക്ഷെ അങ്ങനെ സംഭവിച്ചത് നിയമങ്ങൾക്ക് എതിരാണ്; ഒരുപാട് പേർ വിളിച്ച് സങ്കടം പറഞ്ഞു; പുറത്തായ ശേഷവും അഖിൽ സംസാരിച്ചത് റോബിന് വേണ്ടി!

‘റോബിൻ ഫൈനൽ ഫൈവിൽ എത്തേണ്ട വ്യക്തി; പക്ഷെ അങ്ങനെ സംഭവിച്ചത് നിയമങ്ങൾക്ക് എതിരാണ്; ഒരുപാട് പേർ വിളിച്ച് സങ്കടം പറഞ്ഞു; പുറത്തായ ശേഷവും അഖിൽ സംസാരിച്ചത് റോബിന് വേണ്ടി!

അവസാനമായി ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്തായത് നടനും ടെലിവിഷൻ താരവുമായ കുട്ടി അഖിൽ ആയിരുന്നു. റിയാസ് പുറത്താകുമെന്ന് കരുതിയ ഇടത്താണ് കുട്ടി അഖിൽ പുറത്തായത്. ബി​ഗ് ബോസ് മെറ്റീരിയലാണ് റിയാസ് എങ്കിലും റിയാസിനെ പിന്തുണക്കുന്നവർ കുറവാണ് എന്നുള്ള വാദം ഉണ്ടായിരുന്നു. എന്നാൽ വോട്ട് നേടിത്തന്നെയാണ് റിയാസ് ജയിച്ചത്.

മാത്രമല്ല റോബിൻ പുറത്താകാനുള്ള കാരണം റിയാസ് ആണെന്നതിനാൽ റോബിൻ ഫാൻസ് അടക്കമുള്ളവർ വോട്ട് വിഭജിച്ച് നോമിനേഷനിൽ വന്ന കുട്ടി അഖിൽ അടക്കമുള്ളവർക്ക് നൽകി. അങ്ങനെ ചെയ്തപ്പോൾ കുട്ടി അഖിലിന് വോട്ട് ​ഗണ്യമായി കുറഞ്ഞു. ഇതാണ് കുട്ടി അഖിൽ പുറത്താകാൻ ഉണ്ടായ കാരണം.

അഖിലും സൂരജുമായിരുന്നു ബിഗ് ബോസ് വീട്ടിലെ ഉറ്റ മിത്രങ്ങൾ . ഇരുവരും കൂടപ്പിറപ്പുകളെപ്പോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. താൻ നേടിയ ക്യാപ്റ്റൻസിയും സൂരജിന് കൈമാറിയ ശേഷമാണ് അഖിൽ വീട് വിട്ട് പുറത്ത് വന്നത്. തിരികെ കേരളത്തിലെത്തിയ അഖിലിനെ സ്വീകരിക്കാൻ സുഹൃത്തുക്കൾ എത്തിയിരുന്നു.

തുടർന്ന് അഖിൽ പറഞ്ഞ വാക്കുകൾ വായിക്കാം…”‘ഫൈനൽ ഫൈവിൽ എത്തണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഞാൻ പുറത്തായെന്ന് അറിഞ്ഞപ്പോൾ‌ നിരവധി പേർ എന്നെ വിളിച്ച് സങ്കടം പറഞ്ഞിരുന്നു. ക്യാപ്റ്റൻസി ജയിച്ചിരുന്നതിനാൽ 91 ​ദിവസം നിൽക്കാൻ സാധിക്കുമായിരുന്നു. പക്ഷെ പുറത്തായി. നല്ലൊരു അനുഭവമായിരുന്നു.’

‘മെന്റലി, ഫിസിക്കലി എല്ലാം നല്ല പ്രഷർ ആ വീട്ടിൽ നിൽക്കുമ്പൾ ഉണ്ടാകും. അതിനെയെല്ലാം മറികടക്കാൻ നമുക്ക് സാധിക്കണം. അവിടുത്തെ സാഹചര്യം കൊണ്ട് സംഭവിച്ചുപോകുന്നതാണ് വഴക്ക്. ‘ഞാൻ സേഫ് ​ഗെയിം കളിച്ചിട്ടില്ല. ആവശ്യമുള്ളിടത്ത് എല്ലാം കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. ഞാൻ എന്തെങ്കിലും കുഴപ്പങ്ങൾ‌ ചെയ്തോ എന്നത് വീട്ടിൽ പോയി കണ്ട് മനസിലാക്കണം.’

‘റോബിൻ പുറത്താകേണ്ട മത്സരാർഥിയായിരുന്നില്ല. പക്ഷെ അങ്ങനൊരു ഫിസിക്കൽ അസാൾട്ട് ചെയ്യുന്നത് അവിടുത്തെ നിയമങ്ങൾക്ക് എതിരാണ്. ഇപ്പോഴും റോബിൻ ഉണ്ടായിരുന്നെങ്കിൽ‌ ടോപ്പ് ഫൈവിൽ എത്തുമായിരുന്നു. എനിക്ക് വീട്ടിലെ ആരോടും ഇപ്പോൾ ദേഷ്യമില്ല.’

‘ഷോ സ്ക്രിപ്റ്റഡാണ് എന്ന് പറയുന്നതെല്ലാം നുണയാണ്. പിന്നെ എല്ലാ ആഴ്ചയിലും മോഹൻലാൽ സാറിനെ കാണാൻ സാധിക്കും. അദ്ദേഹം നമ്മുടെ പേര് വിളക്കും. എന്റെ പിറന്നാളിന് അദ്ദേഹം വിഷ് ചെയ്തത് ഏറെ സന്തോഷം തോന്നിയ കാരണമാണ്.’

‘അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് വലിയ വഴക്കുകളൊന്നും കേൾക്കേണ്ടി വന്നിട്ടില്ല. നന്നായി കളിച്ച് ജയിക്കുന്ന മത്സാർഥി കപ്പ് നേടണം എന്നാണ് ആ​ഗ്രഹം. പരിപ്പും ​ഗോതമ്പും കഴിച്ച് മടുത്തു. ഇനി വീട്ടിൽ പോയി മീൻകറിയും ചോറും കഴിക്കണം എന്നും അഖിൽ പറയുന്നു.

about biggboss

More in TV Shows

Trending

Recent

To Top