Connect with us

കളി മാറി മറയുന്നു! ഭാഗ്യലക്ഷ്മിയും കൂട്ടരും അഞ്ചുവർഷം അകത്ത്… വിജയ് പി നായർ ഇനി പുറത്ത് വിലസി നടക്കും

Malayalam Movie Reviews

കളി മാറി മറയുന്നു! ഭാഗ്യലക്ഷ്മിയും കൂട്ടരും അഞ്ചുവർഷം അകത്ത്… വിജയ് പി നായർ ഇനി പുറത്ത് വിലസി നടക്കും

കളി മാറി മറയുന്നു! ഭാഗ്യലക്ഷ്മിയും കൂട്ടരും അഞ്ചുവർഷം അകത്ത്… വിജയ് പി നായർ ഇനി പുറത്ത് വിലസി നടക്കും

വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടരും കൈയ്യേറ്റം ചെയ്ത സംഭവം ചർച്ചചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.. .ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തിരുന്ന കേസിൽ ഇന്ന് നിര്ണ്ണായക ദിവസമായിരുന്നു
അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും മുൻകൂര്‍ ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മി ദിയ സന, ശ്രീലക്ഷമി അറയ്ക്കഷ എന്നിവരുടെ മുൻകൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ അതിശക്തമായി എതിര്‍ത്തിരുന്നു . തിരുവനന്തപുരം ജില്ലാ കോടതിയാണു വിധി പ്രസ്താവിച്ചത്.

യുട്യൂബിലൂടെ വനിതകളെക്കുറിച്ച് അസഭ്യം പറഞ്ഞതിന് വിജയ് പി. നായരെ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള വനിതകൾ ആക്രമിച്ച കേസിലാണ് അവർ മുൻകൂർ ജാമ്യം തേടിയത്. ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ പ്രതികൾ. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികൾക്കും മുൻകൂർജാമ്യം നൽകിയാൽ നാളെ നിയമം കൈയിലെടുക്കാൻ പൊതുജനത്തിനു പ്രചോദനമാകുമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ കേസ് പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

വിജയ് നായരെ കൈയേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് എതിര്‍ത്ത് സര്‍ക്കാര്‍ എത്തിയിരുന്നു . ഇവര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. എന്തിന്റെ പേരിലാണെങ്കിലും വീട്ടില്‍ കയറി അക്രമിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. ഇന്നിവര്‍ നിയമം കൈയ്യിലെടുത്തത് ലളിതമാക്കിയാല്‍ നാളെ ഇത് മുതലാക്കി പലരും തല്ലാന്‍ വന്ന് ഈ ന്യായം പറയും. ഈ നാട്ടില്‍ നിയമം എല്ലാവര്‍ക്കും ഒന്നാണ്. അതിനാല്‍ തന്നെ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതോടെ ഭാഗ്യലക്ഷ്മിയും കൂട്ടരും പെട്ടു . ഭാഗ്യലക്ഷ്മിയേയും കൂട്ടര്‍ക്കും എതിരെ ജാമ്യമില്ലാ കേസ് ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തില്ല.

Continue Reading
You may also like...

More in Malayalam Movie Reviews

Trending

Recent

To Top