Connect with us

ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി’;ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു ; വേതന പരാമര്‍ശത്തില്‍ അജു വര്‍ഗീസ്!

Actor

ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി’;ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു ; വേതന പരാമര്‍ശത്തില്‍ അജു വര്‍ഗീസ്!

ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി’;ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു ; വേതന പരാമര്‍ശത്തില്‍ അജു വര്‍ഗീസ്!

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിന് വിശദീകരണം നല്‍കിയിരിക്കുകയാണ് അജു വര്‍ഗീസ്. പുതുമുഖ സംവിധായകര്‍ക്ക് വേതനം നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളിലാണ് നടനും നിര്‍മാതാവുമായ അജു വ്യക്തത വരുത്തിയിരിക്കുന്നത്.

മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലാണ് അജു ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
താനൊരു ‘ഫണ്‍ ടോക്ക്’ ആയാണ് അങ്ങനെ പറഞ്ഞതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നതായും അജു വര്‍ഗീസ് വിശദീകരണ കുറിപ്പില്‍ പറയുന്നു. പുതുമുഖ സംവിധായകര്‍ക്ക് പണം നല്‍കേണ്ടതില്ല എന്നത് നല്ല കാര്യമായി തോന്നുന്നുവെന്നായിരുന്നു അജുവിന്റെ പരാമര്‍ശം.

താന്‍ അഭിമുഖത്തില്‍ പറഞ്ഞ രണ്ട് വാക്കുകള്‍ വാര്‍ത്തയുടെ തലക്കെട്ടില്‍ ഇല്ലാതായി പോയെന്നും താരം പറഞ്ഞു. ‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അജുവിന്റെ പരാമര്‍ശം.

അജു വര്‍ഗീസിന്റെ വാക്കുകൾ ഇങ്ങനെ

‘പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ ഇന്റര്‍വ്യൂവിലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു. അതിനാല്‍ ഇന്റര്‍വ്യൂവിലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.

1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.

2) ശംഭുവിനെ ഉദാഹരണം ആയി പറയുമ്പോള്‍, ‘മാസം ഇത്രേം ഉള്ളു’ എന്നും അല്ലേല്‍ ‘മാസം ഒന്നുമില്ലെന്നോ’ ആദ്യം പറയും.

ഇതില്‍ തലക്കെട്ടു വന്നത് ‘മാസം ഒന്നുമില്ലെന്ന്’ മാത്രം. ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി’

വേതന പരാമർശം

അത് നല്ലൊരു കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ഞാനൊരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍, ശംഭു അത് നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പൈസ ചോദിക്കില്ല. എനിക്ക് അവിടെ പ്രാധാന്യം സിനിമയാണെങ്കില്‍ ഞാന്‍ ചോദിക്കില്ല. പക്ഷെ ഞാന്‍ സിനിമ നിര്‍മ്മിക്കുമ്പോള്‍ എനിക്ക് മുടക്ക് മുതല്‍ എങ്കിലും തിരിച്ചുകിട്ടണ്ടേ? പിന്നെ ഞാന്‍ നിര്‍മിക്കുമ്പോള്‍ സംവിധായകന് പൈസ കൊടുക്കുന്നില്ലെങ്കില്‍ അത് ഞാന്‍ ആദ്യം തന്നെ അയാളോട് പറയും. അതിന് സമ്മതം ആണെങ്കില്‍ മാത്രം മതി സിനിമ ചെയ്യുക. അത് സന്തോഷത്തോടെ വേണം ചെയ്യാന്‍. തയ്യാറല്ലെങ്കില്‍ എനിക്ക് കാശ് വരുന്ന സമയത്ത് സന്തോഷത്തോടെ ചെയ്യാം.

More in Actor

Trending

Recent

To Top