Connect with us

‘അങ്ങനെയൊരു ടൈറ്റില്‍ ഇടേണ്ടത് ഞാനല്ല. അത് ജനങ്ങളാണ് തീരുമാനിക്കുന്നത്. ഞാന്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’; തുറന്ന് പറഞ്ഞ് ദിലീപ്

Malayalam

‘അങ്ങനെയൊരു ടൈറ്റില്‍ ഇടേണ്ടത് ഞാനല്ല. അത് ജനങ്ങളാണ് തീരുമാനിക്കുന്നത്. ഞാന്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’; തുറന്ന് പറഞ്ഞ് ദിലീപ്

‘അങ്ങനെയൊരു ടൈറ്റില്‍ ഇടേണ്ടത് ഞാനല്ല. അത് ജനങ്ങളാണ് തീരുമാനിക്കുന്നത്. ഞാന്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’; തുറന്ന് പറഞ്ഞ് ദിലീപ്

നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്. പ്രേക്ഷകരുടെ പ്രിയ താര ജോഡികളായ ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ലെങ്കിലും ഇരുവരുടെയും ഫാന്‍ പേജുകള്‍ വഴിയാണ് വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

1992ല്‍ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ എത്തിയതോടെ ഗോപാലകൃഷ്ണന്‍ എന്ന പേര് മാറ്റി ദിലീപ് എന്നാക്കുകയായിരുന്നു. 1996ല്‍ 00പുറത്തെത്തിയ സല്ലാപത്തിലൂടെ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ദിലീപ് നായകനായി എത്തി. പിന്നീടങ്ങോട്ട് മലയാളികള്‍ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളര്‍ച്ചയായിരുന്നു.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ദിലീപ് കേസും കൂട്ടവുമായി എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ ദിലീപിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ജനപ്രിയ നായകനെന്ന പേരല്ലെങ്കില്‍ മറ്റേത് ടൈറ്റിലാണ് ദിലീപെന്ന താരത്തിന് ചേരുക എന്നത് അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരമാണ് ശ്രദ്ധ നേടുന്നത്.

‘അങ്ങനെയൊരു ടൈറ്റില്‍ ഇടേണ്ടത് ഞാനല്ല. അത് ജനങ്ങളാണ് തീരുമാനിക്കുന്നത്. ഞാന്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. എല്ലാവര്‍ക്കും ഇഷ്ടപെട്ട സിനിമകള്‍ ചെയ്യുകയെന്നതാണ് എന്റെ ആഗ്രഹം. എനിക്കു ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് എന്നെ വളര്‍ത്തിയ, ഇഷ്ടപ്പെടുന്ന ഇവിടുത്തെ ജനങ്ങളോടാണ്. അപ്പോള്‍ അവരെ, എല്ലായ്പ്പോഴും ഏറ്റവും നന്നായി രസിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.’

‘എന്ത് വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ചാലും, ജനങ്ങളുടെ മനസിലിടം നേടുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതിനപ്പുറമൊന്നുമില്ല. അവരോടുള്ള നന്ദി എനിക്ക് വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് എപ്പോഴും അവരിലൊരാളായി തുടരാനാണ് ആഗ്രഹം എന്നും അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി .ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ യഥാര്‍ഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധന ഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.പ്രതി പലരെയു0 ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തി.ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതില്‍ വിചാരണ കോടതി തുടര്‍ന്നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് ഹര്‍ജി. ജഡ്ജിയ്‌ക്കെതിരെയും ഹര്‍ജിയില്‍ ആരോപണമുണ്ട്. നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹര്‍ജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയത്.

നേരത്തേ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നു. തുടരന്വേഷണം സര്‍ക്കാര്‍ തന്നെ ഇടപെട്ട് അട്ടിമറിക്കുന്നു, വിചാരണക്കോടതിക്കെതിരെ പരിശോധന വേണം, സാക്ഷികളെ സ്വാധീനിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യണം, ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതീജീവിത അന്ന് ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിലെ ആശങ്ക അതിജീവിത തന്നെ രജിസ്ട്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടത് ജസ്റ്റിസ് കൗസര്‍ തന്നെയായതിനാല്‍ രജിസ്ട്രി അദ്ദേഹത്തിന്റെ ബെഞ്ചിന്റെ പരിഗണന്ക്കായി മാറ്റുകയും ചെയ്തു. പിന്നീട് ഹര്‍ജി പരിഗണിച്ചയുടനെ ബെഞ്ച് മാറ്റമെന്ന ആവശ്യം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചു. തൊട്ടുപിന്നാലെയാണ് പിന്‍മാറുന്നതായി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിച്ചത്.

More in Malayalam

Trending