Connect with us

അമ്മയും ഭാര്യയും പെങ്ങളും ഉള്ള വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടെന്ന് പറയുന്നതെങ്ങനെ; ബാലചന്ദ്രകുമാറിന്റെ മൊഴി ബാലിശമാണെന്ന് ദിലീപ് കോടതിയിൽ !

News

അമ്മയും ഭാര്യയും പെങ്ങളും ഉള്ള വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടെന്ന് പറയുന്നതെങ്ങനെ; ബാലചന്ദ്രകുമാറിന്റെ മൊഴി ബാലിശമാണെന്ന് ദിലീപ് കോടതിയിൽ !

അമ്മയും ഭാര്യയും പെങ്ങളും ഉള്ള വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടെന്ന് പറയുന്നതെങ്ങനെ; ബാലചന്ദ്രകുമാറിന്റെ മൊഴി ബാലിശമാണെന്ന് ദിലീപ് കോടതിയിൽ !

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം കൂടുതല്‍ സജീവമാക്കി അന്വേഷണ സംഘം. ഇതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും.
നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധാകൻ ബാലചന്ദ്രകുമാർ കൈമാറിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധന ഫലം പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ സമർപ്പിച്ചു. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്നാണ് പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിച്ചത്. സാക്ഷികളെ സ്വാധീനിച്ചതിനുള്ള പ്രധാന തെളിവായി ഈ പെൻഡ്രൈവിലെ ശബ്ദ സന്ദേശമായിരുന്നു പ്രോസിക്യൂഷൻ നേരത്തേ കോടതിയിൽ കേൾപ്പിച്ചത്.

ബാലചന്ദ്രകുമാർ സമർപ്പിച്ച പെൻഡ്രൈവിന്റെ ആധികാരികത പരിശോധിക്കണമെന്ന് നേരത്തേ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ശബ്ദര രേഖ റെക്കോഡ് ചെയ്ത ഉപകരണങ്ങളും ഹാജരാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പെൻഡ്രൈവിൻറെ ഫോറൻസിക് പരിശോധന ഫലം സമർപ്പിക്കാൻ പ്രോസിക്യൂഷനോട് വിചാരണ കോടതി ഉത്തരവിട്ടത്. സംഭാഷണത്തിന്റെ ശബ്ദം ഉയർത്തിയതിനാലാണ് തീയതി കണ്ടെത്താൻ സാധിക്കാതിരുന്നതെന്നാണ് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ വ്യക്തമാക്കിയത്.ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം കേൾക്കാൻ വേണ്ടിയാണ് ശബ്ദം എൻഹാൻസ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അതേസമം പ്രോസിക്യൂഷൻ വാദത്തിനെതിരെ വിചാരണ കോടതി രംഗത്തെത്തി. റെക്കോഡ് ചെയ്തത തീയതികൾ കേസിൽ പ്രധാനമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു.

ഫോണിലെ വിവാരങ്ങൾ പ്രതി മുംബൈയിൽ കൊണ്ടുപോയി ഡിലീറ്റ് ചെയ്തത് ഏറെ ഗൗരവതരമായ കാര്യമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദുരുദ്ദേശത്തോടെയാണ് ഫോണിലെ വിവരങ്ങൾ മുംബൈയിൽ കൊണ്ടുപോയി ഡിലീറ്റ് ചെയ്തത്. പ്രതി പല ഘട്ടങ്ങളിലായി സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നിലവിലെ തെളിവുകൾ തന്നെ ധാരാളമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

അതേസമയം തെളിവു നശിപ്പിച്ച ദിലീപിന്റെ ശരത്തിനെ പ്രതിയാക്കിയെങ്കിൽ എന്തുകൊണ്ട് സൈബർ വിദഗ്ദൻ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് പ്രതിയാക്കിയില്ലെന്ന് വിചാരണ കോടതി ചോദിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ശരത്. കേസിൽ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നേരത്തേ അന്വേഷണ സംഘം ശരതിനെ അറസ്റ്റ് ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ശരത്. വധഗൂഢാലോചന കേസിലും ശരത് ദിലീപിനൊപ്പം കൂട്ടുപ്രതിയാണ് ഇയാൾ.നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ സായ് ശങ്കറിനെ പോലീസ് മാപ്പ് സാക്ഷിയാക്കിയിരുന്നു. ദിലീപിന്റെ ഫോണിൽ നിന്നുള്ള വിവരങ്ങൾ നീക്കം ചെയ്തതാണ് സായ് ശങ്കറാണ്. അഭിഭാഷകർ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്നായിരുന്നു ഇയാൾ പോലീസിന് മൊഴി നൽകിയത്.

അതിനിടെ പ്രോസിക്യൂഷൻ വാദങ്ങളെ ഇന്ന് കോടതിയിൽ പ്രതിഭാഗം ശക്തമായി തന്നെ എതിർത്തു. ദിലീപിനെതിരായ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ദിലീപ് വീട്ടിൽ വെച്ച് ദൃശ്യങ്ങൾ കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി ബാലിശമമാണെന്നും പ്രതിഭാഗം വാദിച്ചു. തന്റെ അമ്മയും ഭാര്യയും പെങ്ങളും ഉള്ള വീട്ടിലെ ഹാളിൽ വെച്ച് ദിലീപ് ദൃശ്യങ്ങൾ കാണുമോയെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. കേസ് 18 ന് വീണ്ടും പരിഗണിക്കും.

ദുബൈയിലേക്ക് പോകാൻ പാസ്പോർട്ട് അനുവദിക്കണമെന്ന് വിചാരണ കോടതിയിൽ ആവശ്യപ്പെട്ട് ദിലീപ്. മൂന്ന് ദിവസത്തെ ദുബായ് യാത്രയ്ക്കാണ് പാസ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ വധഗൂഢാലോചന കേസിൽ പാസ്പോർട്ട് ഹാജരാക്കണം എന്ന ഉപാധിയോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് ദിലീപ് പാസ്പോർട്ട് അനുവദിക്കണമെന്ന ആവശ്യം കോടതിയിൽ ഉയർത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top