TV Shows
ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ ധന്യയ്ക്ക് ജയം; പൊരുതി തോറ്റ് റിയാസ്; റിയാസ് തോറ്റത് കയ്യടിച്ച് ആഘോഷിച്ച് ലക്ഷ്മി പ്രിയ; പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഓടിയെത്തി അഭിനന്ദിച്ച് ദില്‍ഷ; ഫൈനൽ ഫൈവിൽ ഇവർ ഉറപ്പ്!
ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ ധന്യയ്ക്ക് ജയം; പൊരുതി തോറ്റ് റിയാസ്; റിയാസ് തോറ്റത് കയ്യടിച്ച് ആഘോഷിച്ച് ലക്ഷ്മി പ്രിയ; പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഓടിയെത്തി അഭിനന്ദിച്ച് ദില്‍ഷ; ഫൈനൽ ഫൈവിൽ ഇവർ ഉറപ്പ്!
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ മലയാളം ബിഗ് ബോസ് സീസണുകളിൽ കണ്ടിട്ടില്ലാത്ത വഴക്കുകളും പിണക്കങ്ങളുമെല്ലാം സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. സാധാരണ ഹിന്ദി ബിഗ് ബോസിൽ ആണ് ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്.
ബിഗ് ബോസ് മലയാളത്തിൽ ഇന്ന് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ഒരു കിടിലം സർപ്രൈസ് ഉണ്ട്. താരങ്ങളില്‍ ഒരാളെ നേരിട്ട് ഫിനാലെയിലേക്ക് എത്തിക്കുന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്‌കാണ് ഇന്ന് ബിഗ് ബോസ് താരങ്ങള്‍ക്കായി ഒരുക്കിയിരുന്നത്.
പുലര്‍ച്ചെ നാല് മണിയ്ക്ക് തന്നെ ബിഗ് ബോസ് താരങ്ങളെ വിളിച്ച് എഴുന്നേല്‍പ്പിച്ചിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് ആണ് ഈ ആഴ്ചയിലെ ബീക്കിലി ടാസ്‌കെന്നും ഓരോ ടാസ്‌കുകളില്‍ നിന്നും കൂടുതല്‍ പോയന്റ് കിട്ടുന്നവര്‍ ഫിനാലെയിലേക്ക് എന്നുമെന്നും ബിഗ് ബോസ് അറിയിച്ചു. ആവേശകരമായൊരു മത്സരം തന്നെയായിരുന്നു ഈ ടാസ്‌കിന്റെ ആരംഭത്തില്‍ ബിഗ് ബോസ് ഒരുക്കിയിരുന്നത്.
മത്സരത്തിനൊടുവില്‍ അവസാന ഘട്ടത്തില്‍ റിയാസിനെ പരാജയപ്പെടുത്തി ധന്യ വിജയം നേടുകയായിരുന്നു. സഹന ശക്തി, ഷമ, ഓര്‍മ്മ ശങ്ക, ഫിസിക്കല്‍ ടാസ്‌ക് എന്നിവ അടങ്ങിയതായിരിക്കും ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്. ടാസ്‌കുകളില്‍ ആദ്യത്തേത് വെള്ളച്ചാട്ടം ആണ്. തൂണുകളില്‍ കെട്ടിയിട്ട ബക്കറ്റില്‍ വെള്ളം ഉണ്ടായിരിക്കും.
അത് ഹാന്‍ഡില്‍ പിടിച്ച് മറയാതെ നിര്‍ത്തണം എന്നതാണ് ടാസ്‌ക്. കൈ മടക്കരുത്, ഹാന്‍ഡില്‍ നിന്നും പിടി വിടരുത്. വെള്ളം നിലത്ത് വീഴരുത്. എന്നിവയാണ് നിബന്ധന. ആര് പുറത്താക്കണമെന്ന് തീരുമാനിക്കുന്നത് താരങ്ങള്‍ തന്നെയാരിന്നു. മൈന്‍ഡ് ഗെയിം കളിച്ച് പുറത്താക്കണം എന്നതാണ് ടാസ്‌ക്.
തുടക്കത്തില്‍ തന്നെ മൈന്‍ഡ് ഗെയിം ഓണായിരുന്നു. ബ്ലെസ്ലി കൈ മുഖത്ത് വച്ചത് റിയാസ് കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. അപ്പോള്‍ ഞാനും മുഖം തുടച്ചുവെന്ന് ദില്‍ഷ പറയുന്നു. എന്നാല്‍ രണ്ടാളേയും പുറത്താക്കെന്നായി റിയാസ്. ഇതൊരു വാക്ക് തര്‍ക്കമായി മാറുകയായിരുന്നു. മനപ്പൂര്‍വ്വം മുഖത്ത് കൈ വെക്കുന്ന ബ്ലെസ്ലി. റിയാസിന്റെ കൈ വളഞ്ഞാണ് ഇരിക്കുന്നതെന്ന് ദില്‍ഷ ആരോപിക്കുന്നു. പിന്നാലെ ഇനി ഫൗള്‍ ചെയ്താല്‍ അപ്പോള്‍ പുറത്താക്കാമെന്ന് ബിഗ് ബോസ് അറിയിച്ചു. ഇതിനിടെ വീണ്ടും റിയാസും ദില്‍ഷും തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിച്ചത്. റിയാസിന്റെ പാട്ട് കച്ചേരിയായിരുന്നു പിന്നെ കണ്ടത്.
ആറ് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിനയ് പുറത്തായി. ഏഴാം മണിക്കൂറില്‍ ഒറ്റക്കൈ മാത്രമേ പാടുള്ളൂവെന്ന് ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ബ്ലെസ്ലി, റോണ്‍സണ്‍, ലക്ഷ്മി പ്രിയ എന്നിവരും പുറത്തായി. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പോയന്റുകള്‍ വീതമാണ് ഇവര്‍ക്ക് ലഭിച്ചത്. പിന്നാലെ പുറത്താകുന്നത് ദില്‍ഷയായിരുന്നു. പിന്നെ പുറത്താകുന്നത് സൂരജാണ്. അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ക്യാപ്റ്റനും ബാക്കിയുള്ളവരും ചേര്‍ന്നാണ് തീരുമാനം എടുക്കേണ്ടത്. അവസാനം റിയാസും ധന്യയും. റിയാസിന്റെ കൈയ്ക്ക് വളവുണ്ടെന്ന് ലക്ഷ്മി പ്രിയ ആരോപിച്ചു. ആ സമയം, കൈ വളയ്ക്കാതെ ധന്യ പിടിച്ചു നില്‍ക്കുകയായിരുന്നു.
ഇതോടെ റിയാസിനെതിരെ ലക്ഷ്മി പ്രിയ പ്രകോപനതന്ത്രം പുറത്തെടുക്കുകയുണ്ടായി. റിയാസിന്റേത് കള്ളക്കളിയെന്ന് ലക്ഷ്മി പ്രിയ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. കുറേനേരം പിടിച്ചു നിന്നുവെങ്കിലും റിയാസ് ഗെയിമില്‍ നിന്നും പുറത്തായി. ഇതോടെ ധന്യ പുറത്താവുകയും ആദ്യത്തെ ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ താരമായി മാറുകയും ചെയ്തു. റിയാസ് തോറ്റത് കയ്യടിച്ചാണ് ലക്ഷ്മി പ്രിയ ആഘോഷിച്ചത്. റിയാസിനെ കളിയാക്കുന്നതും പ്രകോപിപ്പിക്കുന്നതും ലക്ഷ്മി പ്രിയ തുടര്‍ന്നു കൊണ്ടിരുന്നു. ഇതിനിടെ ദില്‍ഷ റിയാസിന്റെ അരികിലെത്തുകയും നന്നായി തന്നെ ഗെയിം കളിച്ചുവെന്ന് അഭിനന്ദിക്കുകയും ചെയ്തു.
about biggboss
