Connect with us

കൃത്യം രണ്ട് വർഷത്തിന് ശേഷം ഒരുപാട് കാര്യങ്ങൾ മാറി, സാൻ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാൻ; പക്ഷെ ഭർത്താവിനെ മിസ് ചെയ്യുന്നുണ്ട്; ലേഖ ശ്രീകുമാർ പറയുന്നു !

Movies

കൃത്യം രണ്ട് വർഷത്തിന് ശേഷം ഒരുപാട് കാര്യങ്ങൾ മാറി, സാൻ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാൻ; പക്ഷെ ഭർത്താവിനെ മിസ് ചെയ്യുന്നുണ്ട്; ലേഖ ശ്രീകുമാർ പറയുന്നു !

കൃത്യം രണ്ട് വർഷത്തിന് ശേഷം ഒരുപാട് കാര്യങ്ങൾ മാറി, സാൻ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാൻ; പക്ഷെ ഭർത്താവിനെ മിസ് ചെയ്യുന്നുണ്ട്; ലേഖ ശ്രീകുമാർ പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് എംജി ശ്രീകുമാർ- ലേഖ ശ്രീകുമാർ എന്നിവർ. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എംജി എങ്കിൽ ലേഖ യൂട്യൂബ് ചാനലുമായി സജീവമാണ്. ലിവിങ് റ്റുഗദറിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹത്തക്കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള എംജി ശ്രീകുമാറും ലേഖയും നടത്തിയ തുറന്നുപറച്ചിലുകളും ഏറെ ശ്രദ്ധേയം ആയിരുന്നു.

ലേഖ ശ്രീകുമാര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പാചക പരീക്ഷണങ്ങളും യാത്രയും കുടുംബത്തിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയാണ് ലേഖ വാചാലയാവാറുള്ളത്. തനിക്കൊരു മകളുണ്ടെന്നും അവള്‍ അമേരിക്കയിലാണെന്നും അവര്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷമായി വീണ്ടും അമേരിക്കയിലേക്ക് പോവുന്നതിനെക്കുറിച്ചും ലേഖ വ്യക്തമാക്കിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ലേഖ ശ്രീകുമാര്‍.

കൃത്യം രണ്ട് വർഷത്തിന് ശേഷം ഒരു വിമാനത്തിൽ കയറി, ഒരുപാട് കാര്യങ്ങൾ മാറി, സാൻ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാൻ. അതേസമയം ഭർത്താവിനെയും തനിക്ക് മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു ലേഖ കുറിച്ചത്. എയർപോർട്ടിൽ എംജിയും എത്തിയിരുന്നുവെന്നും ലേഖ വ്യക്തമാക്കിയിരുന്നു.

എനിക്കൊരു മോളുണ്ട്. അവള്‍ അമേരിക്കയിലാണ്. കല്യാണം കഴിഞ്ഞ് ഹാപ്പിയായി കഴിയുന്നു, ഞങ്ങളും സന്തോഷത്തോടെ കഴിയുന്നു. താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ച് തന്നതാണ് മകളെ എന്നും ലേഖ പറഞ്ഞിരുന്നു. മകളോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ലേഖയേയും എംജിയേയും കാണാനായി മകളും കൂട്ടുകാരികളും കേരളത്തിലേക്കെത്തിയിരുന്നു.എന്താണ് സ്‌നേഹം എന്ന് തനിക്ക് മനസിലാക്കിത്തന്നത് എംജിയാണെന്ന് ലേഖ പറയുന്നു. അദ്ദേഹം നന്നായി കെയര്‍ ചെയ്യുന്നയാളാണ്. 14 വര്‍ഷത്തെ ലിവിങ് റ്റുഗദര്‍ ജീവിതത്തിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരായത്. അന്ന് മുതലിങ്ങോട്ടുള്ള ഒരോ നിമിഷവും ഞങ്ങളൊന്നിച്ചായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.

സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറയുന്നവര്‍ക്ക് ലേഖയും എംജിയും കൃത്യമായ മറുപടി നല്‍കാറുണ്ട്. ഹിന്ദുവാണെന്ന് കരുതി മറ്റ് മതങ്ങള്‍ ഇഷ്ടപ്പെടരുതെന്നുണ്ടോയെന്നായിരുന്നു മതം മാറുന്നുവെന്ന വിമര്‍ശനത്തെക്കുറിച്ച് ഇവര്‍ പ്രതികരിച്ചത്. എംജിയെ മാത്രമല്ല തന്റെ പോസ്റ്റുകള്‍ക്ക് താഴെയും നെഗറ്റീവ് കമന്റുകള്‍ വരാറുണ്ടെന്ന് ലേഖയും വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top