TV Shows
ഇങ്ങനെ ഒരു സാഹചര്യത്തില്‍ പുറത്താക്കപ്പെട്ടത് കൊണ്ടുമാത്രം ഉണ്ടായ ആരാധകർ; റോബിൻ ഈ അവസരത്തിൽ പുറത്തായത് നന്നായി; ബിഗ് ബോസിലേക്ക് വിളിച്ചാലും പോകില്ല; പ്രതികരണവുമായി സുരാജ് വെഞ്ഞാറമ്മൂട്!
ഇങ്ങനെ ഒരു സാഹചര്യത്തില്‍ പുറത്താക്കപ്പെട്ടത് കൊണ്ടുമാത്രം ഉണ്ടായ ആരാധകർ; റോബിൻ ഈ അവസരത്തിൽ പുറത്തായത് നന്നായി; ബിഗ് ബോസിലേക്ക് വിളിച്ചാലും പോകില്ല; പ്രതികരണവുമായി സുരാജ് വെഞ്ഞാറമ്മൂട്!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഉറപ്പായും ഡോ.റോബിന്‍ രാധാകൃഷ്ണന്‍ എന്ന മത്സരാർത്ഥിയുടെ പേരിലാകും അറിയപ്പെടുന്നത്. അപ്രതീക്ഷിതമായ റോബിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബിഗ് ബോസിന്റെ ഫൈനല്‍ ഫൈവില്‍ ഉറപ്പായും എത്തുമെന്ന് കരുതിയ റോബിനെ മത്സരത്തില്‍ നിന്നും പുറത്താക്കിയ വാര്‍ത്ത ആരാധകര്‍ ഏറെ നിരാശപ്പെടുത്തിയിരുന്നു.
എന്നാല്‍ പുറത്തിറങ്ങിയ റോബിനെ കാത്തിരുന്നത് ആയിരങ്ങളുടെ പിന്തുണയാണ്. താന്‍ ഇത്ര വലിയൊരു സ്വീകരണം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു റോബിന്റെ പ്രതികരണം. റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.
ഇതിനിടയില്‍ റോബിന്‍ തിരികെ ബിഗ് ബോസിലേക്ക് മടങ്ങിയെത്തുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ, റോബിന്‍ തന്നെ അക്കാര്യം സ്ഥിരീകരിച്ചിരുന്നു. ബിഗ് ബോസിലേക്ക് ഒരു മടക്കം ഇനിയില്ലെന്ന് റോബിന്‍ വ്യക്തമാക്കുകയായിരുന്നു.
അതേസമയം റോബിന്റെ പുറത്താകലിനോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ഒരു ടെലിവിഷൻ പരിപാടിയിലെ മത്സരാർത്ഥിയെ കുറിച്ച് സുരാജ് പറഞ്ഞവാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് അവതാരകന്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം എന്ന നിലയില്‍ റോബിന്റെ എവിക്ഷനെക്കുറിച്ച് ചോദിച്ചത്. റോബിന്‍ ഈ അവസരത്തില്‍ പുറത്തായത് നന്നായി എന്ന അഭിപ്രായക്കാരനാണ് സുരാജ്.
‘റോബിന്‍ ബിഗ് ബോസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയാണ് തിരിച്ചുവന്നത് എങ്കില്‍ ഇത്രയധികം ജനപിന്തുണയും ചര്‍ച്ചയും ഉണ്ടാവില്ലായിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ പുറത്താക്കപ്പെട്ടത് കൊണ്ടുമാത്രം ഉണ്ടായ ആരാധരും ഇക്കൂട്ടത്തിലുണ്ടാകും.
ഇപ്പോള്‍ പുറത്തായതു കൊണ്ടാണ് തനിക്ക് വിജയി ആകാതെയും ഇത്രയധികം ജനപിന്തുണയുണ്ട് എന്ന് റോബിന് തന്നെ മനസ്സിലാക്കാന്‍ സാധിച്ചത്.’ സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു. അതേസമയം തനിക്ക് ബിഗ് ബോസില്‍ നിന്നും ക്ഷണം വന്നാല്‍ പോകില്ലെന്ന് സുരാജ് പറഞ്ഞു.
about robin
