Connect with us

വേട്ടക്കാരന് നീതി ലഭിച്ചാല്‍ അതിജീവിതയ്ക്ക് നീതി നഷ്ടമാവും, അതിന് ഉണരേണ്ടത് പ്രോസിക്യൂഷനാണ്;ശക്തമായ പ്രോസിക്യൂഷന്‍ സംവിധാനവും അന്വേഷണവും ഉണ്ടെങ്കില്‍ തീർച്ചയായും പ്രതികള്‍ക്ക് കിട്ടേണ്ട ശിക്ഷ കിട്ടും ;അഡ്വ. ബി ആളൂർ പറയുന്നു !

News

വേട്ടക്കാരന് നീതി ലഭിച്ചാല്‍ അതിജീവിതയ്ക്ക് നീതി നഷ്ടമാവും, അതിന് ഉണരേണ്ടത് പ്രോസിക്യൂഷനാണ്;ശക്തമായ പ്രോസിക്യൂഷന്‍ സംവിധാനവും അന്വേഷണവും ഉണ്ടെങ്കില്‍ തീർച്ചയായും പ്രതികള്‍ക്ക് കിട്ടേണ്ട ശിക്ഷ കിട്ടും ;അഡ്വ. ബി ആളൂർ പറയുന്നു !

വേട്ടക്കാരന് നീതി ലഭിച്ചാല്‍ അതിജീവിതയ്ക്ക് നീതി നഷ്ടമാവും, അതിന് ഉണരേണ്ടത് പ്രോസിക്യൂഷനാണ്;ശക്തമായ പ്രോസിക്യൂഷന്‍ സംവിധാനവും അന്വേഷണവും ഉണ്ടെങ്കില്‍ തീർച്ചയായും പ്രതികള്‍ക്ക് കിട്ടേണ്ട ശിക്ഷ കിട്ടും ;അഡ്വ. ബി ആളൂർ പറയുന്നു !

നടിയെ ആക്രമിച്ച കേസ് വളരെ നിരണ്യക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഏറെ നിർണ്ണായകമായ വിവരങ്ങളാണ് പുറത്തു വരുന്നത് .
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനാണ് നീതി ലഭിക്കേണ്ടതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുമ്പോള്‍ നമുക്ക് അതില്‍ നോക്കിക്കാണേണ്ടത് പ്രോസിക്യൂഷന്റെ പരാജയമായിരിക്കുമെന്ന് പ്രമുഖ അഭിഭാഷകന്‍ ബി ആളൂർ. പ്രോസിക്യൂഷന്റെ പരാജയം എന്ന് പറയുന്നത് ഇരയക്ക് നീതി ലഭിക്കപ്പെടാതെ പോവുക എന്നുള്ളതാണ്. അതിന് അർത്ഥം ദിലീപിന് നീതി ലഭിച്ചു എന്നല്ല.

പ്രോസിക്യൂഷന് പരാജയം വരുന്നത് വ്യക്തമായ അന്വേഷണം ഇല്ലാതിരിക്കെ, അല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂച്ചുവിലങ്ങിട്ട് അവരുടെ കൈകള്‍ക്ക് വിലങ്ങിട്ടുകൊണ്ട് അന്വേഷണം നടത്തുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നതെങ്കില്‍ തീർച്ചയായും പ്രോസിക്യൂഷന്‍ പരാജയപ്പെടുകയും ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്നും ബി ആളൂർ വ്യക്തമാക്കുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിലീപ് എന്ന വേട്ടക്കാരന്‍ നിരപരാധിയാണെങ്കില്‍ നീതി ലഭിക്കേണ്ടത് അയാള്‍ക്ക് തന്നെയല്ലേ എന്ന ചോദ്യവും ഉയർന്ന് വരാം.

നിരപരാധിയായ ഒരാളെയാണ് കോടതി ശിക്ഷിക്കുന്നതെങ്കില്‍ അഭിഭാഷകനെന്ന നിലയില്‍ ഞാന്‍ അതിനെ നോക്കിക്കാണുന്നത്. ഒരാള്‍ വേട്ടക്കാരനാവുന്നത് അയാള്‍ കുറ്റവാളിയാണെന്ന് കോടതി തീരുമാനിക്കുന്ന നിമിഷത്തിലാണെന്നും അദ്ദേഹം പറയുന്നു.അതുപോലെ തന്നെ ഒരു വ്യക്തി ഇരയാവുന്നത് ഒരു സംഭവം നടന്ന് പൊലീസിന് പരാതി കൊടുക്കുമ്പോഴാണ്. റേപ്പ് കേസാണെങ്കില്‍ അവർ ഇരയേക്കാള്‍ അതിജീവിതയാണ്. ആരോപണം വരുന്ന വ്യക്തി തനിക്കെതിരെ വരുന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കണം. അങ്ങനെ തെളിയിച്ചാല്‍ ആ പരാതിക്കാരിക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളണം. അപ്പോഴാണ് സത്യത്തില്‍ നീതി നടപ്പിലാവുന്നത്.

ഇവിടെ വേട്ടക്കാരന് നീതി ലഭിച്ചാല്‍ അതിജീവിതയ്ക്ക് നീതി നഷ്ടമാവും. അതിന് ഉണരേണ്ടത് പ്രോസിക്യൂഷനാണ്. ശക്തമായ പ്രോസിക്യൂഷന്‍ സംവിധാനവും അന്വേഷണവും ഉണ്ടെങ്കില്‍ തീർച്ചയായും പ്രതികള്‍ക്ക് കിട്ടേണ്ട ശിക്ഷ കിട്ടുകയും അതിജീവിതയ്ക്ക് നീതി ലഭിക്കുകയും ചെയ്യുമെന്നും ബി ആളൂർ വ്യക്തമാക്കുന്നു.

ഈ കേസില്‍ ഞാന്‍ ഇരയ്ക്കൊപ്പം നില്‍ക്കുമോ ഇല്ലയോ എന്നുള്ളതല്ല ഇവിടുത്തെ വിഷയം. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് വേണ്ടി വാദിച്ച ഒരാളെന്ന നിലയില്‍ നിയമപരമാ ഒരു പക്ഷെ ഇരയ്ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല. നിയമപരമായ അതിന് ചില ചട്ടക്കൂടുകളുണ്ട്. പ്രതിക്ക് വേണ്ടി കേസ് വാദിച്ചിരുന്ന അഭിഭാഷകരാണ് അതിജീവിതയ്ക്ക് വേണ്ടിയും ഹാജരാവുന്നത് എന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള ഒരു ട്രെന്‍ഡ് ശരിയല്ല എന്നുള്ളതാണ് എന്റെ അഭിപ്രായം.
ഏതെങ്കിലും ഒരു ഇരയുടെ വക്കാലത്ത് എടുത്ത ശേഷം പ്രതിക്ക് വേണ്ടി ഹാജരാവുന്നത് ശരിയല്ല. അതുപോലെ തന്നെയാണ് തിരിച്ചും. ദിലീപിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകനായ രാമന്‍പിള്ള പ്രഗല്‍ഭനാണ് എന്നതില്‍ ആർക്കും തർക്കമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുതന്ത്രങ്ങള്‍ ഇവിടെ വിലപ്പോവുമോ, ആ കുതന്ത്രങ്ങളില്‍ അവർ വിജയിക്കുമോ എന്നിടത്താണ് പ്രോസിക്യൂഷന്റെ പ്രസക്തി.

നീതി നടപ്പാക്കുന്നതിന് വേണ്ടി പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങള്‍ കോടതിയില്‍ കൊണ്ടുവരേണ്ടത് തീർച്ചയായും അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവരുടെ ആവശ്യമാണ്. ബൈജു കൊട്ടാരക്കരയെ പോലുള്ള പല പ്രമുഖരും ഇപ്പോള്‍ ചാനലുകളിലൂടെ അതിജീവിതയ്ക്ക് വേണ്ടി രംഗത്തുണ്ട്. അതുപോലെ ദിലീപിന് വേണ്ടി രാഹുല്‍ ഈശ്വറിനെപ്പോലുള്ളവരും. അത് അവരുടെ അഭിപ്രായം മാത്രമായിരിക്കും. എന്തായാലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഒരു വിധി പുറപ്പെടുവിക്കും. അത് ഇരയ്ക്കോ വേട്ടക്കാരനോ അനുകൂലമായിരിക്കും. നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തായിരിക്കും കോടതി പ്രവർത്തിക്കുകയെന്നും ബി ആളൂർ കൂട്ടിച്ചേർക്കുന്നു.

പ്രതിയുടേയോ അല്ലെങ്കില്‍ ഇരയുടേയോ ഭാഗം ചേരാന്‍ ഒരു അഭിഭാഷകന് കഴിയുന്നത് അയാളെ ഏല്‍പ്പിക്കുന്ന കേസിന്റെ സ്വഭാവം അനസുരിച്ചാണ്. എന്നെ സംബന്ധിച്ചിടത്തോളം പ്രതിയുടെ വക്കാലത്താണ് കൂടുതലെങ്കിലം ആരെങ്കിലും സമീപിക്കുന്നുണ്ടെങ്കില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഇരയുടെ ഭാഗം ചേർന്ന് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

More in News

Trending

Recent

To Top