Connect with us

‘ഐ ​ഗോട്ട് വോട്ട്സ്’; കടന്നുവന്ന കളിയാക്കലുകൾക്കും ബുള്ളിയിങ്ങുകൾക്കും ഉള്ള മറുപടി; ‘എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അയാൾ ചിരിക്കുന്നു’, റിയാസിനെ ഏറ്റെടുക്കാൻ നിങ്ങൾക്ക് സാധിച്ചാൽ സമൂഹം എല്ലാ തരത്തിലും ഉള്ള മനുഷ്യരെ അംഗീകരിച്ചു എന്ന് ഉറപ്പിക്കാം ; വൈറൽ കുറിപ്പ്!

TV Shows

‘ഐ ​ഗോട്ട് വോട്ട്സ്’; കടന്നുവന്ന കളിയാക്കലുകൾക്കും ബുള്ളിയിങ്ങുകൾക്കും ഉള്ള മറുപടി; ‘എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അയാൾ ചിരിക്കുന്നു’, റിയാസിനെ ഏറ്റെടുക്കാൻ നിങ്ങൾക്ക് സാധിച്ചാൽ സമൂഹം എല്ലാ തരത്തിലും ഉള്ള മനുഷ്യരെ അംഗീകരിച്ചു എന്ന് ഉറപ്പിക്കാം ; വൈറൽ കുറിപ്പ്!

‘ഐ ​ഗോട്ട് വോട്ട്സ്’; കടന്നുവന്ന കളിയാക്കലുകൾക്കും ബുള്ളിയിങ്ങുകൾക്കും ഉള്ള മറുപടി; ‘എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അയാൾ ചിരിക്കുന്നു’, റിയാസിനെ ഏറ്റെടുക്കാൻ നിങ്ങൾക്ക് സാധിച്ചാൽ സമൂഹം എല്ലാ തരത്തിലും ഉള്ള മനുഷ്യരെ അംഗീകരിച്ചു എന്ന് ഉറപ്പിക്കാം ; വൈറൽ കുറിപ്പ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ വളരെ വ്യത്യസ്തരായിട്ടുള്ള മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്. ഇനി അധിക നാൾ ഇല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ് . ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് എട്ട് മത്സരാർഥികളാണ്. അതിൽ ഒരാൾക്ക് ​ടാസ്ക്കുകളിൽ ജയിക്കുന്നതിന് അനുസരിച്ച് നേരിട്ട് ഫിനാലെയിലെ ടോപ്പ് ഫൈവിലെത്താൻ അവസരം ലഭിക്കുന്ന ടിക്കറ്റ് ടു ഫിനാലെ ലഭിക്കും.

എല്ലാ മത്സരാർഥികളുടേയും സ്വപ്നമാണ് ഫിനാലെയിൽ ടോപ്പ് ഫൈവായി നിൽക്കുക എന്നത്. ഇനി മൂന്ന് പേർ കൂടി പുറത്തായാൽ ടോപ്പ് ഫൈവിനെ പ്രേക്ഷകർക്ക് അറിയാൻ സാധിക്കും. ഫിനാലെ മൂക്കിന് താഴെ എത്തിയിട്ടും ന്യൂട്രലായി നിന്ന് സേഫ് ​ഗെയിം കളിക്കുന്നവർ ഇന്നും വീട്ടിലുണ്ട്. അവർ പുറത്ത് പോയി അർഹിക്കുന്നവർ മാത്രം ടോപ്പ് ഫൈവിൽ ഉണ്ടാകണമെന്നും അതിനായി കൃത്യമായി മത്സരാർഥികളെ വിലയിരുത്തിയ ശേഷം മാത്രം വോട്ട് ചെയ്യണമെന്നും പലപ്പോഴും ബി​ഗ് ബോസ് പ്രേമികൾ അഭിപ്രായപ്പെടാറുണ്ട്.

പക്ഷെ ഇപ്പോഴും തലയ്ക്ക് പിടിച്ച ആരാധനയുടെ പേരിലാണ് പ്രേക്ഷകരിൽ കുറച്ച് പേരെങ്കിലും വോട്ട് നൽകുന്നത്. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ ഏറ്റവും നന്നായി ​ഗെയിം കളിക്കുകയും ബി​ഗ് ബോസ് ഷോയ്ക്ക് പറ്റിയ രീതിയിൽ പെരുമാറുകയും ചെയ്യുന്ന വളരെ ചുരുക്കം മത്സരാർഥികളിൽ ഒരാളാണ് റിയാസ് സലീം.

നിലപാടുകളിൽ പോലും റിയാസ് മറ്റുള്ള മത്സരാർഥികളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. പക്ഷെ റോബിൻ പുറത്താകാൻ റിയാസ് കാരണമായി എന്നതിനാൽ പലരും റിയാസിന്റെ ​​ഗെയിമുകൾ വിലയിരുത്താനോ വോട്ട് നൽകാനോ തയ്യാറാകുന്നില്ല.

റിയാസിനെ പുറത്താക്കണം എന്ന ലക്ഷ്യത്തിന്റെ പേരിൽ വോട്ട് സ്പ്ലിറ്റ് ചെയ്തതിനാലാണ് അഖിൽ പുറത്തായത്. പതിനൊന്നാം ആഴ്ചയിൽ താൻ പുറത്താകുമെന്ന് ഉറപ്പിച്ചാണ് റിയാസ് നോമിനേഷനെ നേരിട്ടത്.

പക്ഷെ റിയാസിനെ പോലും അമ്പരപ്പെടുത്തി റിയാസ് സേഫ് ആണെന്ന് മോ​ഹൻലാൽ പ്രഖ്യാപിച്ചു. വിധി അറിഞ്ഞ് ശേഷം റോൺസണിനോട് സംസാരിക്കവെ ‘ഐ ​ഗോട്ട് വോട്ട്സ്’ എന്ന് പറഞ്ഞ് പുഞ്ചിരിക്കുന്ന റിയാസിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

റിയാസ് പറഞ്ഞ ആ വാക്കിനെ കുറിച്ച് സോഷ്യൽമീ‍ഡിയയിൽ പ്രചരിക്കുന്ന കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കിയാണ് റിയാസ് കഴിയുന്നതെന്ന് വ്യക്തമാകുന്ന രീതിയിലാണ് റോൺസണിനോട് റിയാസ് നോമിനേഷന് ശേഷം സംസാരിച്ചത് എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.

‘നേരിട്ട എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കിയായിരിക്കണം സ്വയം ‘ഐ ​ഗോട്ട് വോട്ട്സ്’ എന്ന് പറഞ്ഞ് ചിരിക്കാൻ അയാൾക്ക് സാധിക്കുന്നത്… കടന്നുവന്ന കളിയാക്കലുകൾക്കും ബുള്ളിയിങ്ങുകൾക്കും ഒടുവിൽ എനിക്ക് വേണ്ടി വിരലുകൾ ചലിക്കുന്നതോർത്തായിരിക്കണം സ്വയം ഇങ്ങനെ പറഞ്ഞ് ചിരിക്കാൻ അയാൾക്ക് സാധിക്കുന്നത്….’

‘നടന്നുവന്ന കദന കഥകൾ പറഞ്ഞ് കണ്ണീരൊലിപ്പിച്ച് പ്രേക്ഷക സിംമ്പതി പിടിച്ച് വാങ്ങാൻ ശ്രമിക്കാതെ അയാൾക്ക് നേരേ വന്ന അസ്ത്രങ്ങൾ ഓരോന്നായി നാക്കുകൊണ്ട് മുനയൊടിപ്പിച്ച് കളഞ്ഞ തോർത്ത് കൊണ്ടായിരിക്കണം സ്വയം ഇങ്ങനെ പറഞ്ഞ് ചിരിക്കാൻ അയാൾക്ക് സാധിക്കുന്നത്….’

‘ഐ ​ഗോട്ട് വോട്ട്സ്’ ഇന്നത്തെ ഏറ്റവും മനോഹരമായി തോന്നിയ സ്റ്റേറ്റ്മൻ്റ്. നിങ്ങളിത് അർഹിക്കുന്നു…..’ എന്നായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകരുടെ ​ഗ്രൂപ്പിൽ വൈറലായ കുറിപ്പ്. റിയാസ് നന്നായി മുന്നേറുന്നുണ്ടെങ്കിലും കപ്പ് നേടണമെങ്കിൽ ശക്തമായ ജനപിന്തുണ വരും ദിവസങ്ങളിൽ സ്വന്തമാക്കിയാൽ മാത്രമെ സാധിക്കൂ.

തനിക്ക് ശക്തരായ മത്സരാർഥികളോട് മത്സരിച്ച് ട്രോഫി നേടിയാൽ മതിയെന്നും അതിനാൽ തന്നെ വീക്ക് എന്ന് തോന്നിയ വിനയ്, ധന്യ എന്നിവരെ നോമിനേറ്റ് ചെയ്യുന്നുവെന്നുമാണ് നോമിനേഷൻ പ്രക്രിയയിൽ റിയാസ് പറഞ്ഞത്.

about biggboss

More in TV Shows

Trending

Recent

To Top