എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരിലൊരാളാണ് അദ്ദേഹം; ഒരുപാട് സിനിമകളില്‍ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ; സിനിമാ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി മീര നന്ദന്!
എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരിലൊരാളാണ് അദ്ദേഹം; ഒരുപാട് സിനിമകളില്‍ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ; സിനിമാ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി മീര നന്ദന്!
എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരിലൊരാളാണ് അദ്ദേഹം; ഒരുപാട് സിനിമകളില്‍ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ; സിനിമാ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി മീര നന്ദന്!
ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് നടന്നുകയറിയ നായികയാണ് മീര നന്ദന്. തുടര്‍ന്ന് നിരവധി ശ്രദ്ധേയമായ സിനിമകളില്‍ താരം വേഷമിട്ടു. എന്നാൽ അഭിനയത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ല മീരാ നന്ദൻ. എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് താരം.
സിനിമയില്‍ നിന്നും ഇടവേളയെടുത്ത മീര ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുകയാണ് .മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കറന്‍സി, പുതിയ മുഖം, കേരള കഫേ, പുള്ളിമാന്‍, സീനിയേഴ്സ്, ശങ്കരനും മോഹനനും, സ്വപ്നസഞ്ചാരി, മല്ലു സിങ്, റെഡ് വൈന്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കിരി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മീര നന്ദന് അഭിനയിച്ചിട്ടുണ്ട്.
തന്റെ സിനിമാജീവിതത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് മീര നന്ദന്. മുന്‍പ് ഒരു ടിവി ചാനലിൽ നാദിര്‍ഷ അവതാരകനായെത്തിയ ഒരു പരിപാടിയിലായിരുന്നു മീര നന്ദന് മനസ്സു തുറന്നത്.
പഴയ നടന്മാരില് ഒടുവില്‍ ഉണ്ണികൃഷ്ണനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നാണ് മീരാ നന്ദന് പറയുന്നത്. ‘എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരിലൊരാളാണ് അദ്ദേഹം. അതുപോലെ കൊച്ചിന് ഹനീഫ, തിലകന് എന്നിവരോടൊപ്പവും സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്നതോര്‍ത്ത് ദുഃഖമുണ്ട്.
ഇത്രനാള്‍ അഭിനയിച്ചിട്ട് അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയ സിനിമകളുണ്ടോ എന്ന ചോദ്യത്തിന് ഒന്നല്ല, ഒരുപാട് സിനിമകളില്‍ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു മീര നന്ദന്റെ മറുപടി. പക്ഷെ, ആ സിനിമകളുടെ പേര് പറയാന്‍ താത്പര്യമില്ലെന്നും മീര വ്യക്തമാക്കി.
നിരവധി ചിത്രങ്ങളില്‍ മീരാ നന്ദന് അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ് എന്നിവയിലെല്ലാം അതിഥി വേഷത്തിലാണ് അഭിനയിച്ചത്.
പ്രശസ്ത ബോളിവുഡ് നടൻ വിദ്യുത് ജംവാൾ ഹോളിവുഡിലേയ്ക്ക്. കിറ്റാവോ സകുരായുടെ ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലൂടെയാണ് നടൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്....
പ്രശസ്ത നടൻ ആസിഫ് ഖാൻ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് ആണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലാണ്....
മലയാള താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള നടപടികൾക്ക് ഇന്ന് മുതൽ തുടക്കമാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ...
എല്ലാവരെയും ഉൾപ്പെടുത്തി സിനിമ നയം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഫിലിം പോളിസി കോൺക്ലേവിലൂടെ മലയാള സിനിമയുടെ നിർണായക ഘട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നും മന്ത്രി...